Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ശ്രീലങ്കയില്‍ ഇന്ത്യയുടെ മിന്നല്‍ നീക്കം.. ഉള്ള ജീവനുംകൊണ്ട് ഓടി രക്ഷപെട്ട് ചൈന..

15 APRIL 2022 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ചൈനയുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്രീലങ്കയും പാക്കിസ്ഥാനും കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന സമയമാണിത്. വിലക്കയറ്റത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരിലാണ് ഇമ്രാന്‍ ഖാന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിപ്പോരേണ്ടി വന്നതും. ശ്രീലങ്കയിലാകട്ടെ, അവശ്യ സാധനങ്ങള്‍ പോലും കിട്ടാനുമില്ല, ഉള്ളതിനൊക്കെ തീപിടിച്ച വിലയും. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ കൊളംബോയിലും മറ്റും ജനം തെരുവിലുമാണ്. ഈ അവസ്ഥയില്‍ രണ്ടു രാജ്യങ്ങളും സഹായാഭ്യര്‍ഥന നടത്തിയിട്ടും ചൈന ഇതുവരെ കനിഞ്ഞിട്ടില്ല എന്നാണ് 'ബ്ലൂംബര്‍ഗ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യാന്തര ധനകാര്യ ഏജന്‍സികളേക്കാള്‍ കൂടുതല്‍ മറ്റ് രാജ്യങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിന് പേരുകേട്ട രാജ്യമാണ് ചൈനയെങ്കിലും കുറച്ചു കാലമായി നല്‍കി വരുന്ന വായ്പയുടെ കാര്യത്തില്‍ ഷീ ചിന്‍പിങ് ഭരണകൂടത്തിന് ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന വായ്പ അധികരിക്കുന്നതും തിരിച്ചടയ്ക്കാന്‍ ഇത്തരം രാജ്യങ്ങള്‍ക്കു പ്രാപ്തി കുറഞ്ഞു വരുന്നതുമാണ് ഈ ആശങ്കയ്ക്ക് അടിസ്ഥാനമെന്നാണ് വാദം.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന്റെ ഭാഗമായി ശ്രീലങ്ക ഇന്ത്യയോട് സഹായാഭ്യര്‍ഥന നടത്തിയ സമയത്തു തന്നെ ചൈനയോടും സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യ ഇതുവരെ 100 കോടി ഡോളറിന്റെ ക്രെഡിറ്റ് ലൈന്‍ ഉള്‍പ്പെടെ 250 കോടി ഡോളറോളം സഹായം നല്‍കിക്കഴിഞ്ഞു. എന്നാല്‍ ചൈനയില്‍ നിന്ന് ഇതേ മാതൃകയില്‍ ആവശ്യപ്പെട്ട 250 കോടി ഡോളറിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ ശ്രീലങ്ക ഇന്ത്യയില്‍ നിന്ന് വീണ്ടുമൊരു 200 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാന്‍ മാര്‍ച്ചില്‍ അടച്ചു തീര്‍ത്ത 400 കോടി ഡോളര്‍ വായ്പയായി തന്നെ മടക്കിനല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇക്കാര്യത്തിലും ഇതുവരെ ചൈന തീരുമാനമെടുത്തിട്ടില്ല.

വിദേശകടം ഉടന്‍ തിരിച്ചടയ്‌ക്കേണ്ടതില്ല എന്നു ശ്രീലങ്ക അടുത്തിടെ തീരുമാനിച്ചിരുന്നു. നിലവില്‍ കയ്യിലുള്ള കരുതല്‍ ധനം അവശ്യ വസ്തുക്കള്‍ വാങ്ങുന്നതിന് ചെലവഴിക്കുക എന്ന നയത്തിന്റെ ഭാഗമാണിത്. എന്നാല്‍ ഇങ്ങനെ കടം തിരിച്ചടയ്ക്കാതിരിക്കുന്നത് ശ്രീലങ്കയെ വീണ്ടും കുഴപ്പത്തില്‍ ചാടിക്കാന്‍ ഇടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇപ്പോള്‍ തന്നെ വിദേശകടത്തിന്റെ ഭാഗമായുള്ള 2,600 കോടി ഡോളര്‍ ശ്രീലങ്ക കുടിശിക വരുത്തിക്കഴിഞ്ഞു. അതോടൊപ്പം 2021 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് 1.5 ശതമാനമായി കുറയുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ കടം തിരിച്ചടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കണമെന്ന കാര്യവും വായ്പ പുനഃക്രമീകരിക്കണമെന്ന ആവശ്യം ചൈന ഇതുവരെ പരിഗണിച്ചിട്ടില്ല. എത്രയും വേഗം ഐഎംഎഫുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് ചൈന ശ്രീലങ്കയ്ക്ക് നല്‍കിയ 'ഉപദേശം'. ഇത് വേഗത്തിലാക്കാന്‍ ശ്രീലങ്കയും ശ്രമിക്കുന്നു. പാക്കിസ്ഥാനിലെ പുതിയ സര്‍ക്കാരും സമ്പദ്!വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഎംഎഫുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ്. ലോകബാങ്ക് റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് ഏറ്റവുധികം വായ്പ എടുത്തിട്ടുള്ള 10 രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നു.

സ്വന്തം രാജ്യത്തെ തന്നെ സമ്പദ്!വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ചൈന ശ്രമിക്കുന്ന സമയമായതിനാല്‍ 'ധാരാളിത്ത'മെന്ന രീതിയില്‍ ചെലവഴിക്കാന്‍ അവര്‍ക്കു പണമില്ല എന്നാണ് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയെ ഏറെ ബാധിച്ചു. ഇപ്പോള്‍ ചൈനയിലെ സാങ്കേതിക, ധനകാര്യ കേന്ദ്രങ്ങളായ ഷാങ്!ഹായും ഷെന്‍സെനും കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗണിലാണ്. ഇത്തവണ പ്രതീക്ഷിക്കുന്ന അഞ്ചര ശതമാനം വളര്‍ച്ചാ നിരക്ക് നേടാന്‍ സാധിക്കുമോ എന്നും ചൈന ഭയക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (48 minutes ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (1 hour ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (1 hour ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (1 hour ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (7 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (9 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (10 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (10 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (10 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (10 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (10 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (17 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (18 hours ago)

Malayali Vartha Recommends