വനിതാ രോഗികളോട് ഡോക്ടറുടെ ലീലാവിലാസങ്ങള്‍... ചുംബിക്കുക, തെറ്റായ രീതിയില്‍ സ്പര്‍ശിക്കുക, അശ്ലീല സംസാരം;ഡോക്ടര്‍ കുറ്റക്കാരനെന്ന് സ്കോട്ലന്ഡ് കോടതി
വനിതാ രോഗികളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി. 35 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ 48 വനിതാ രോഗികളോടാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
കൃഷ്ണ സിംഗ് എന്ന ഇന്ത്യന്‍ വംശജനെയാണ് ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റക്കാരനായി സ്കോട്ട്ലന്റ് കോടതി വിധിച്ചിരിക്കുന്നത്. ചുംബിക്കുക, തെറ്റായ രീതിയില്‍ സ്പര്‍ശിക്കുക, അനാവശ്യമായ ചികിത്സാ രീതി പ്രയോഗിക്കുക, അശ്ലീലമായി സംസാരിക്കുക എന്നിങ്ങന ലൈംഗികാതിക്രമം നടത്തിയതായാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.
ചില ചികിത്സാ രീതികള്‍ ഇന്ത്യയിലെ മെഡിക്കല്‍ പരിശീലന സമയത്ത് താന്‍ പഠിച്ചതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ നടപ്പാക്കിയിരുന്നത്. 1983 മുതല്‍ 2018 വരെ നീണ്ട 35 വര്‍ഷക്കാലം ഇയാള്‍ 48 സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറി എന്നാണ് കണ്ടെത്തല്‍. നിലവില്‍ 72 വയസ്സാണ് പ്രതിക്ക്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഇയാളുടെ സ്ഥിരം സ്വഭാവമാണെന്നും കോടതി നിരീക്ഷിച്ചു.
2018 ല്‍ ചികിത്സക്കെത്തിയ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വ്യത്യസ്ത പരാതിക്കാരില്‍ നിന്നായി 54 കേസുകളാണ് പ്രതിക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് കേസുകളില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്താനായില്ല. അടുത്ത മാസം ഇയാള്‍ക്കെതിരായ ശിക്ഷാ വിധി പ്രഖ്യാപിക്കും. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു.
കേസിന്റെ വിചാരണ വേളയില്‍ ഈ കുറ്റങ്ങളെല്ലാം ഡോക്ടര്‍ നിഷേധിച്ചിരുന്നു. തന്റെ ചികില്‍സാ രീതികളെ രോഗികള്‍ തെറ്റിദ്ധരിക്കുകയാണ് ചെയ്തതെന്നായിരുന്നു ഡോക്ടറുടെ വാദം. പക്ഷേ, ഡോ. കൃഷ്ണസിങ് സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍ ഏഞ്ജല ഗ്രേ കോടതിയില്‍ വാദിച്ചത്.
https://www.facebook.com/Malayalivartha