പ്രതിസന്ധി രൂക്ഷം.... ശ്രീലങ്കയില്‍ റേഷന്‍ വിതരണത്തിലൂടെ ഇന്ധന വിതരണം ആരംഭിച്ചു.... ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു തവണ പമ്പിലെത്തുമ്പോള്‍ 1000 രൂപയുടെ ഇന്ധനം നിറയ്ക്കാനാണ് അനുമതി, മുച്ചക്ര വാഹനങ്ങള്‍ക്ക് 1500 രൂപയ്ക്കും, ഇന്ധന റേഷന്‍ നടപ്പാക്കിയതോടെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ
പ്രതിസന്ധി രൂക്ഷം.... ശ്രീലങ്കയില്‍ റേഷന്‍ വിതരണത്തിലൂടെ ഇന്ധന വിതരണം ആരംഭിച്ചു.... ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു തവണ പമ്പിലെത്തുമ്പോള്‍ 1000 രൂപയുടെ ഇന്ധനം നിറയ്ക്കാനാണ് അനുമതി, മുച്ചക്ര വാഹനങ്ങള്‍ക്ക് 1500 രൂപയ്ക്കും, ഇന്ധന റേഷന്‍ നടപ്പാക്കിയതോടെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണുള്ളത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ റേഷന്‍ സംവിധാനത്തിലൂടെയാണ് ഇന്ധന വിതരണം ആരംഭിച്ചത്. ശ്രീലങ്കയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരു തവണ പമ്പിലെത്തുമ്പോള്‍ 1000 രൂപയുടെയും മുച്ചക്ര വാഹനങ്ങള്‍ക്ക് 1500 രൂപയ്ക്കും കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയവയ്ക്ക് 5000 രൂപയ്ക്കുള്ള ഇന്ധനം വീതവും നിറയ്ക്കാം.
ലോറി, ബസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് റേഷന്‍ ഇല്ല. അതേസമയം, ഇന്ധന റേഷന്‍ നടപ്പാക്കിയതോടെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് രാജ്യത്ത് കാണപ്പെടുന്നത്. ഇത് ആളുകള്‍ തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെയ്ക്കാനിടയുണ്ട്.
അതേസമയം വിദേശ കറന്‍സിയുടെ കടുത്ത ക്ഷാമം, ഇന്ധനം ഉള്‍പ്പെടെയുള്ള അവശ്യ ഇറക്കുമതിക്ക് പണം നല്കാന് രാജപക്സെയുടെ സര്‍ക്കാരിന് കഴിയാതിരിക്കുന്ന അവസ്ഥ എന്നിവ രാജ്യം നേരിട്ടു. ഇന്ധന ക്ഷാമം 13 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന പവര്‍ കട്ടിലേക്ക് നയിച്ചു.
വായ്പാ പരിപാടിക്കായി അന്താരാഷ്ട്ര നാണയ നിധിയുമായി (ഐഎംഎഫ്) ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ മാസം രാജ്യത്തെ കറന്‍സി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ക്ഷാമവും കുതിച്ചുയരുന്ന പണപ്പെരുപ്പവും കാരണമുള്ള പ്രശ്നങ്ങള്‍ സാധാരണക്കാരായ ശ്രീലങ്കക്കാര്‍ നേരിടുകയാണ്.
"
https://www.facebook.com/Malayalivartha