യുഎസിന് മുന്നറിയിപ്പുമായി റഷ്യ... യുക്രെയ്ന് ആയുധം നൽകിയാൽ അമേരിക്കയും നാറ്റോയും വിവരമറിയും! റഷ്യയുടെ വിരട്ട്! ഇനി തിരിച്ചടി

യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകാനുള്ള അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ. ആയുധം നൽകിയാൽ തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്ന് മോസ്കോയിൽ നിന്നുള്ള ഔദ്യോഗിക നയതന്ത്ര കുറിപ്പിൽ പറയുന്നു. അമേരിക്കയിലെ ചാനലുകൾ ഇതിന്‍റെ പകർപ്പ് പുറത്തുവിട്ടു.
‘യുക്രൈനിലെ സൈനിക സഹായം ഉടന്‍ നിര്‍ത്തലാക്കാന്‍ അമേരിക്കയോടും സഖ്യകക്ഷികളോടും ആവശ്യപ്പെടുകയാണ്’ റഷ്യ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നിന് 800 മില്യണ്‍ ഡോളര്‍ സഹായമാണ് കഴിഞ്ഞ ദിവസം നല്‍കിയത്. പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കിയുമായി ബുധനാഴ്ച ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു ബൈഡന്‍.
റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പീരങ്കികളും ഹെലികോപ്റ്ററുകളും അടക്കം കഴിഞ്ഞ മാസം കീവിലേക്ക് യുഎസ് അയച്ചിരുന്നു. അമേരിക്കയുടെയും നാറ്റോയുടെയും ആയുധ കയറ്റുമതി യുക്രെയ്നിലെ സംഘർഷത്തിന് ഇന്ധനം പകരുന്നതാണെന്നും ഇത് പ്രവചനാതീതമായ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്നും രണ്ടു പേജുള്ള നയതന്ത്ര കുറിപ്പിൽ പറയുന്നു. വാഷിങ്ടണ്ണിലെ റഷ്യൻ എംബസി വഴിയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പോർട്മെന്‍റിന് കുറിപ്പ് അയച്ചുകൊടുത്തത്.
ചൊവ്വാഴ്ച അമേരിക്ക യുക്രെയ്ന് പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിലെ റഷ്യൻ സൈനിക ശക്തിയുമായി കിടപിടിക്കാവുന്ന തരത്തിലുള്ള, ദീർഘദൂര മിസൈൽ ഉൾപ്പെടെ 800 മില്യൺ കോടിയുടെ സൈനിക സഹായമാണ് യു.എസ് കൈമാറുന്നത്. യു.എസും നാറ്റോ രാജ്യങ്ങളും യുക്രെയ്ന് നൽകുന്ന സൈനിക സഹായം ഫലം കാണുന്നു എന്നതിനുള്ള തെളിവാണ് റഷ്യയുടെ മുന്നറിയിപ്പെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ആയുധങ്ങളുമായുള്ള ആദ്യ കപ്പൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രെയ്നിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്നിലെ കിഴക്കൻ മേഖലയിലാണ് റഷ്യൻ സൈന്യം ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. യുദ്ധം തുടങ്ങിയതു മുതൽ യു.എസ് മൂന്നു ബില്യൺ ഡോളറിന്‍റെ സൈനിക സഹായമാണ് യുക്രെയ്ന് നൽകിയത്.
ഇതിനിടെ യുക്രെയ്‌നിന്റെ അയൽ രാജ്യമായ പോളണ്ടിലേക്ക് കാനഡ കൂടുതൽ സൈന്യത്തെ അയച്ചിട്ടുണ്ട്. യുക്രെയ്‌നിൽ നിന്നും പലായനം ചെയ്തവരെ സംരക്ഷിക്കുന്നതിന് വേണ്ടിയും, ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും വേണ്ടിയാണ് കൂടുതൽ സൈന്യത്തെ അയച്ചിരിക്കുന്നത്. യുക്രെയ്‌നിലെ യുദ്ധ ബാധിതർക്ക് ആവശ്യമായ സഹായങ്ങൾ യുഎന്നും നൽകുന്നുണ്ട്.
അതേസമയം യുക്രൈനിലെ മരിയുപോളില്‍ റഷ്യ വീണ്ടും വ്യോമാക്രമണം നടത്തിയതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസിന്റെ സഹായങ്ങള്‍ തുടരുന്നതിനിടെ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സഭാ അംഗങ്ങള്‍ക്ക് റഷ്യ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജോ ബൈഡന്‍ ഭരണകൂടം നടപ്പിലാക്കിയ റഷ്യന്‍ വിരുദ്ധ ഉപരോധങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസ് യുക്രൈന് 800 മില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക സഹായത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് റഷ്യന്‍ നീക്കം.
റഷ്യൻ പ്രദേശത്ത് ഉക്രെയ്ന്‍ നടത്തുന്ന ഏത് ആക്രമണത്തിനും മിസൈലുകൾ ഉപയോഗിച്ച് കീവ് ആക്രമിച്ച് മറുപടി നൽകുമെന്ന് റഷ്യ ഇന്ന് പറഞ്ഞു. റക്ഷ്യ്ക്ക് നേരെ നടത്തുന്ന ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ആക്രമണങ്ങളുടെ എണ്ണവും വ്യാപ്തിയും വർദ്ധിക്കുമെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.
റഷ്യൻ ഗ്രാമത്തിൽ ഉക്രെയ്ന്‍ ഹെലികോപ്റ്റർ ആക്രമണം നടത്തിയെന്നും ഇതിനുള്ള മറുപടിയായാണ് കീവിനടുത്തുള്ള സൈനിക ഫാക്ടറിയിൽ റഷ്യ മിസൈൽ ആക്രമണം പ്രഖ്യാപിച്ചതെന്നും റഷ്യന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























