Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റഷ്യൻ ആക്രമണങ്ങളെ പൊളിച്ചടുക്കി ‘പേട്രൻ’! ഇവൻ ആള് കേമൻ തന്നെ.. കയ്യടിച്ച് ലോക രാജ്യങ്ങൾ

17 APRIL 2022 09:54 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യ തരിപ്പണമാക്കിയ ചെർണീവ് നഗരത്തിൽ യുക്രെയ്ൻ ജനതയെ ആപത്തിൽനിന്നു രക്ഷിക്കുന്ന നായയുടെ വിഡിയോ തരംഗമാകുന്നു. റഷ്യൻ സേന പിൻവാങ്ങിയതിനു പിന്നാലെ ചെർണീവ് നഗരത്തിലെ പല പ്രദേശങ്ങളിലും മൈനുകളും പൊട്ടാത്ത ഷെല്ലുകളും ഉപേക്ഷിച്ചിട്ടുണ്ട്. ഇവ കണ്ടെത്താൻ യുക്രെയ്ന്റെ സ്റ്റേറ്റ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്ന ‘പേട്രൻ’ എന്ന നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മൈനുകളും ഷെല്ലുകളും കണ്ടെത്താൻ സഹായിക്കുന്ന, ജാക് റസൽ ടെറിയർ നായ ഇനത്തിൽപ്പെട്ടതെന്നു ചിത്രങ്ങളിൽ സൂചനയുള്ള പേട്രന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു യുക്രെയ്ൻ പുറത്തുവിട്ടത്. സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിൽ മിടുക്കനായ പേട്രന്റെ സേവനം വിലപ്പെട്ടതാണെന്ന് എസ്ഇഎസ് അഭിപ്രായപ്പെട്ടു. രണ്ടര വയസ്സാണു പേട്രന്റെ പ്രായം. എത്ര സൂക്ഷ്മമായി ഒളിപ്പിച്ച സ്ഫോടക വസ്തുക്കളും കണ്ടെത്തും എന്നതാണ് ഇവന്റെ പ്രത്യേകത. ആറു മാസം പ്രായമുള്ളപ്പോൾ സേവനം തുടങ്ങിയ പേട്രൻ, ഉദ്യോഗസ്ഥരോടെല്ലാം നല്ല കൂട്ടാണ്.


ഉദ്യോഗസ്ഥർ വയറ്റിൽ തലോടുന്നതു നന്നായി ആസ്വദിക്കുന്ന പേട്രനു കഴിക്കാൻ ചീസാണ് ഇഷ്ടം. ശരീരവലുപ്പത്തിൽ ചെറുതാണെങ്കിലും പ്രവൃത്തിയിൽ വലിയവനാണു പേട്രനെന്ന് ആരും സമ്മതിക്കും. യുക്രെയ്നിൽ നൂറുകണക്കിനു മൈനുകൾ കണ്ടെത്തി സുരക്ഷിതമായി ഒഴിവാക്കുന്നതിനു പേട്രൻ സഹായിച്ചെന്ന് എസ്ഇഎസ് ചൂണ്ടിക്കാട്ടി. അതേസമയം, മോർട്ടാർ ഷെല്ലുകളടക്കം റഷ്യൻ സേന ഉപേക്ഷിച്ചിട്ടുള്ളതിനാൽ ജനം പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നു യുക്രെയ്ന്റെ നിർദേശമുണ്ട്.

 

ലോകരാജ്യങ്ങൾക്കെല്ലാം മുന്നറിയിപ്പു നൽകി യുക്രെയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് സെലൻസ്കി പറയുന്നു.

യുക്രെയ്നിലെ ജനങ്ങളുടെ ജീവനെ പുട്ടിൻ ബഹുമാനിക്കുന്നില്ല. അതിനാൽ അണ്വായുധങ്ങളോ രാസായുധങ്ങളോ അദ്ദേഹം പ്രയോഗിച്ചേക്കും, യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പേടിക്കുകയല്ല, അതിനുവേണ്ടി സജ്ജരായിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്വീഡനും ഫിൻലൻഡും യുഎസ് നേതൃത്വം നൽകുന്ന നാറ്റോ സഖ്യത്തിൽ ചേരുകയാണെങ്കിൽ റഷ്യ അണ്വായുധങ്ങളും ഹൈപ്പർസോണിക് മിസൈലുകളും വിന്യസിക്കുമെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഉപ ചെയർമാൻ ദിമിത്രി മെദ്‌വെദേവ് മുന്നറിയിപ്പു നൽകിയിരുന്നു.

 

യുക്രെയ്‌ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി നടത്തുന്ന മിസൈല്‍ ആക്രമണങ്ങളുടെ എണ്ണവും തീവ്രതയും വര്‍ധിപ്പിക്കുമെന്നും തുറമുഖ നഗരമായ മരിയുപോളിലും ആക്രമണം ശക്തമാക്കുമെന്നും റഷ്യൻ പ്രതിരോധമന്ത്രാലയം കപ്പൽ തകർന്നതിനു പിന്നാലെ വ്യക്‌തമാക്കിയിരുന്നു. യുക്രെയ്‌ന് നാറ്റോ സൈനിക സഹായം നൽകുന്നത് കാര്യങ്ങൾ വഷളാക്കുമെന്നു റഷ്യൻ പ്രതിരോധമന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎസിന്റെയും നാറ്റോയുടെയും ആയുധ കയറ്റുമതി യുക്രെയ്‍നിലെ സംഘർഷത്തിന് ഇന്ധനം നൽകുന്നതാണെന്നും പിൻമാറണണെന്നും റഷ്യ മുന്നറിയിപ്പ് നൽകി.

 

അതേസമയം, എട്ടാം ആഴ്ചയിലേക്കു പ്രവേശിക്കുന്ന യുദ്ധത്തിൽ ഇതേവരെ 2,500–3,000 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചു. 19,000–20,000 റഷ്യൻ സൈനികരും കൊല്ലപ്പെട്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 1351 സൈനികർ കൊല്ലപ്പെട്ടെന്നാണു കഴിഞ്ഞ മാസം റഷ്യ അറിയിച്ചത്. യുദ്ധത്തിൽ കൊല്ലപ്പെട്ട ജനങ്ങളുടെ കണക്ക് ലഭ്യമല്ല. കഴിഞ്ഞ ദിവസം കീവ് നഗരാതിർത്തിയിൽ 900 മൃതദേഹങ്ങൾ കണ്ടെത്തിയെന്നു അധികൃതർ അറിയിച്ചു. എല്ലാവരെയും റഷ്യൻസേന വെടിവച്ചുകൊന്നതാണെന്നാണു റിപ്പോർട്ട്.

 

റഷ്യൻസേന ഉപരോധിച്ചിരിക്കുന്ന കിഴക്കൻ തുറമുഖ നഗരമായ മരിയുപോൾ തിരിച്ചുപിടിക്കാൻ രൂക്ഷമായ പോരാട്ടം തുടരുന്നു. ഇവിടെ കൂട്ടക്കുഴിമാടങ്ങളിൽനിന്നു റഷ്യൻ സൈനികർ മൃതദേഹങ്ങൾ മാന്തിയെടുത്തു മാറ്റുന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ, കരിങ്കടലിലെ പ്രധാന തുറമുഖങ്ങൾ യുദ്ധം മൂലം അടഞ്ഞുകിടക്കുന്നതു തുടർന്നാൽ ആഗോള ഭക്ഷ്യ പ്രതിസന്ധിയും അഭയാർഥിപ്രവാഹവും ഉണ്ടാകുമെന്ന് ഐക്യരാഷ്ട്ര സംഘടന ഏജൻസി മുന്നറിയിപ്പു നൽകി. പുറംലോകവുമായി ബന്ധമറ്റു യുക്രെയ്ൻ നഗരങ്ങളിൽ ഭക്ഷണം കിട്ടാതെ 10 ലക്ഷം പേർ കുടുങ്ങിക്കിടക്കുന്നതായും 4 ദിവസത്തെ യുക്രെയ്ൻ സന്ദർശനത്തിനുശേഷം യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ ഡേവിഡ് ബീസ്‌ലി പ്രസ്താവിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends