പാകിസ്ഥാന്‍ യുദ്ധം തുടങ്ങി വ്യോമാക്രമണത്തില്‍ അഫ്ഗാനില്‍ 36 മരണം.. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ പാക്ക് വ്യോമസേന നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 36 അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാര്‍ പ്രവിശ്യകളിലാണ് വെള്ളിയാഴ്ച രാത്രി പാകിസ്താന്‍ ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്നതായി അഫ്ഗാനിസ്താനിലെ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കാബൂളിലെ പാക് നയതന്ത്ര പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ താലിബാന്‍ നേതാക്കള്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം 38 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പുറ ജില്ലയിലെ ഖോസ്റ്റ്, കുനൂര്‍ പ്രവിശ്യകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം. മിര്‍പാര്‍, മന്‍ദേഷ്, ഷൈദി, കൈ എന്നീ പ്രദേശങ്ങളിലും ആക്രമണമുണ്ടായി. അതേസമയം ഇതേദിവസം ഗോര്‍ബ്‌സ് ജില്ലയിലെ മസ്‌തേര്‍ബലില്‍ പാകിസ്ഥാന്‍ സൈനികരും താലിബാന്‍ സൈനികരും ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണം നടന്നതായി അഫ്ഗാനിസ്താനിലെ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് കാബൂളിലെ പാക് നയതന്ത്ര പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ താലിബാന്‍ നേതാക്കള്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലൂടെ തീവ്രവാദസംഘം പാകിസ്താനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയതായാണ് പാകിസ്താന്‍ വിശദീകരിച്ചത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ മുന്നറിയിപ്പില്ലാത്ത പ്രത്യാക്രമണങ്ങളിലേക്ക് വഴിയൊരുക്കുമെന്നാണ് താലിബാന്‍ നേതാക്കള്‍ പാക് നയതന്ത്രപ്രതിനിധിയെ അറിയിച്ചത്. ഇനിയും ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാനെ വന്‍ തിരിച്ചടി നേരിടുമെന്ന് താലിബാന്‍ തീവ്രവാദികള്‍ അറിയിച്ചു.
എന്നാല്‍ വ്യോമാക്രമണം നടത്തിയെന്ന താലിബാന്റെ അവകാശവാദം പാകിസ്താന്‍ നിഷേധിച്ചു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലൂടെ തീവ്രവാദസംഘം പാകിസ്താനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയതായാണ് പാകിസ്താന്‍ വിശദീകരിച്ചത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ മുന്നറിയിപ്പില്ലാത്ത പ്രത്യാക്രമണങ്ങളിലേക്ക് വഴിയൊരുക്കുമെന്നാണ് താലിബാന്‍ നേതാക്കള്‍ പാക് നയതന്ത്രപ്രതിനിധിയെ അറിയിച്ചത്.
ആക്രമണം നടത്തിയ രീതി സംബന്ധിച്ച് പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവന്നില്ലെങ്കിലും പാകിസ്താന്റെ ഹെലികോപ്ടറുകള്‍ അഫ്ഗാനിലെ രണ്ട് ജില്ലകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നുവെന്നും ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഖോസ്റ്റിലെ താലിബാന്‍ നേതാവ് മാവ്‌ലാവി മുഹമ്മദ് റയീസ് ഹെലാല്‍ പ്രതികരിച്ചത്. അതേസമയം മരണസംഖ്യ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല. വ്യോമാക്രമണത്തില്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങളുമായി പ്രദേശവാസികള്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha
























