തോൽവി സമ്മതിക്കുന്നു സെലൻസ്കിയുടെ പ്രാണൻ പറിച്ചെടുത്ത് റഷ്യ! പുടിന്റെ ആദ്യ വിജയം

യുക്രെയ്നിലെ കിഴക്കൻ തുറമുഖനഗരമായ മരിയുപോൾ പൂർണമായും പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. അസോവ് കടൽത്തീരത്തെ ഉരുക്കുനിർമാണശാല ഒളിത്താവളമാക്കിയ യുക്രെയ്ൻ സൈനികരോടു കീഴടങ്ങാൻ അന്ത്യശാസനവും നൽകി.
നഗരത്തിന്റെ 80 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണു റിപ്പോർട്ട്.മരിയുപോൾ വീണേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കിയും സൂചന നൽകി. നഗരത്തിന്റെ ചെറിയ ഭാഗം മാത്രമേ തങ്ങളുടെ നിയന്ത്രണത്തിലുള്ളൂവെന്നും യുക്രെയ്ൻ സൈനികരുടെ എണ്ണം ആറിലൊന്നായി ചുരുങ്ങിയെന്നും സെലെൻസ്കി പറഞ്ഞു.
റഷ്യൻ അതിർത്തിയോടു ചേർന്ന ഡോൺബാസ് മേഖലയിലെ പ്രധാന തുറമുഖമാണു മരിയുപോൾ. യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലും ദുരിതവുമുണ്ടായത് ഇവിടെയാണ്. കീഴടങ്ങൽ സ്ഥിരീകരിച്ചാൽ, റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ പ്രധാന യുക്രെയ്ൻ നഗരമാവും മരിയുപോൾ.
അതിനിടെ കീവ്, ഹർകീവ് എന്നീ നഗരങ്ങൾ അടക്കം യുക്രെയ്നിന്റെ മറ്റു മേഖലകളിൽ ഇന്നലെയും റഷ്യ മിസൈലാക്രമണം തുടർന്നു. ഹർകീവിൽ 9 പേർ കൊല്ലപ്പെട്ടു.ഷ്യയ്ക്കെതിരിയായ യൂറോപ്യൻ യൂണിയൻ ഉപരോധത്തിന്റെ ഭാഗമായി റഷ്യൻ പതാക ഘടിപ്പിച്ച കപ്പലുകൾ കരിങ്കടൽ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് ബൾഗേറിയ നിരോധിച്ചു. ദിവസങ്ങൾക്ക് മുൻപ് പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാർ യുക്രെയ്നിലെ യുദ്ധബാധിത മേഖലകൾ സന്ദർശിച്ചിരുന്നു.
യുക്രെയ്നിൽ മിന്നൽ സന്ദർശനം നടത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. കൂട്ടക്കുരുതി നടന്ന ബുച്ചയിൽനിന്നു കൊണ്ടുവന്ന ചെളിപുരണ്ട യുക്രെയ്ൻ പതാകയിൽ ചുംബിച്ച ഫ്രാൻസിസ് മാർപാപ്പ, യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.
റഷ്യ ആക്രമണം കടുപ്പിക്കുമ്പോഴും അവസാന ശ്വാസം വരെ മരിയുപോളിനു വേണ്ടി പോരാടാൻ യുക്രെയ്ൻ ഒരുങ്ങുന്നു. ഇപ്പോൾ അസോവ് ഉരുക്കുനിർമാണശാലയിലേക്കു മാത്രമായി യുക്രെയ്ന്റെ പ്രതിരോധം ചുരുങ്ങിയിരിക്കുകയാണന്നാണ് റിപ്പോർട്ടുകൾ.
റഷ്യ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈലുകളും റോക്കറ്റുകളും വർഷിക്കുകയാണ്. കൈപ്പിടിയിലാക്കിയ നഗരങ്ങളിൽ കൊടിയ പീഡനവും തട്ടിക്കൊണ്ടുപോകലുകളുമാണ് റഷ്യൻ സൈനികർ നടപ്പാക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ‘വിശാല റഷ്യൻ’ മോഹമാണ് യുക്രെയ്ൻ അധിനിവേശത്തിൽ കലാശിച്ചത്. യുദ്ധം തുടങ്ങിയപ്പോൾ മുന്നിട്ടു റഷ്യൻ സേനയ്ക്കു പക്ഷേ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല.
യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയ്ക്കെതിരെ യുഎസും യൂറോപ്യൻ യൂണിനും ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുഎന്നും ലോകരാജ്യങ്ങളും യുക്രെയ്നിൽ നിന്നു പിൻവാങ്ങാൻ ആവശ്യപ്പെട്ടെങ്കിലും റഷ്യ കൂട്ടാക്കിയില്ല. ഇരുരാജ്യങ്ങളും തമ്മിൽ നിരവധി തവണ സമാധാന ചർച്ചകൾ നടന്നെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല.
യുക്രെയ്നിലെ അധിനിവേശം എട്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോഴും കനത്ത ആക്രമണം തുടർന്ന് റഷ്യൻ സേന. കനത്ത ഏറ്റുമുട്ടൽ തുടരുന്ന കിഴക്കൻ തുറമുഖ നഗരമായ മരിയുപോളിലെ യുക്രെയ്ൻ സേനയോട് കീഴടങ്ങണമെന്ന് റഷ്യ അന്ത്യശാസനം നൽകി.
മരിയുപോളിലെ സ്ഥിതിഗതികൾ ‘മനുഷ്യത്വരഹിതം’ എന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. യുക്രെയ്ൻ തലസ്ഥാനമായ കീവിനടുത്തുള്ള വെടിമരുന്ന് ഫാക്ടറി റഷ്യൻ സേന തകർത്തു.
https://www.facebook.com/Malayalivartha
























