നാളെ നാട്ടിലേക്കു തിരികെ എത്തുമെന്ന് സമൂഹമാധ്യമത്തിലെ പുതിയ വിഡിയോയിലൂടെ പി.വി.അൻവർ ;25,000 കോടിയുടെ രത്നഖനന പദ്ധതിയുമായിട്ടാണു എം എൽ എ തിരിച്ചെത്തുന്നത്

യുഎസ് കോൺഗ്രസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനു പിന്നാലെ തായ്‌വാന് ചുറ്റും സൈനിക അഭ്യാസങ്ങൾ നടത്തി ചൈന വെല്ലുവിളിക്കുകയാണ്. കിഴക്കൻ ചൈനാ കടലിലേക്കും തായ്‌വാന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ചൈനയുടെ സൈന്യം ഫ്രിഗേറ്റുകളും ബോംബറുകളും യുദ്ധവിമാനങ്ങളും അയച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വ്യക്തമാക്കി.
തായ്‌വാൻ വിഷയത്തിൽ അമേരിക്ക അടുത്തിടെ നടത്തിയ പ്രതികരണത്തിനു മറുപടിയാണ് ഈ സൈനിക അഭ്യാസമെന്നാണ് സൂചന. ‘യുഎസിന്റെ ഈ മോശം പ്രവർത്തനങ്ങളും തന്ത്രങ്ങളും തീർത്തും നിരർഥകവും വളരെ അപകടകരവുമാണ്. തീയിൽ കളിക്കുന്നവർ സ്വയം കൊല്ലപ്പെടും,” എന്നാണ് ചൈനീസ് പ്രസ്താവനയിൽ പറയുന്നു.
സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ ബോബ് മെനെൻഡസിന്റെ നേതൃത്വത്തിലുള്ള ആറ് യുഎസ് കോൺഗ്രസ് അംഗങ്ങളുടെ പ്രതിനിധി സംഘം അപ്രതീക്ഷിത സന്ദർശനത്തിനായി വ്യാഴാഴ്ച തായ് വാനിലെത്തിയിരുന്നു . അവർ തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ, ദേശീയ പ്രതിരോധ മന്ത്രി ചിയു കുവോ-ചെങ് എന്നിവരുമായി ചർച്ച നടത്തുമെന്ന് തായ്‌വാൻ വാർത്താ ഏജൻസി സിഎൻഎ റിപ്പോർട്ട് ചെയ്തു.
അതേസമയം നേരത്തേയും ഇത്തരത്തിലുള്ള പ്രകോപനങ്ങൾ ആവർത്തിക്കുകയാണ്. പരിശീലനത്തിനിടെ തങ്ങളുടെ ഒരു യുദ്ധവിമാനം തകര്‍ന്ന് വീണതിന് പുറകെ, ചൈന തങ്ങള്‍ക്ക് നേരെ 13 യുദ്ധ വിമാനങ്ങള്‍ അയച്ചെന്ന് തായ്‍വാന്‍റെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തിയിരുന്നു. മാർച്ച് മാസം 15ാം തീയതി രാവിലെയോടെയാണ് തായ്‍വാന്‍റെ ആകാശത്ത് 13 ചൈനീസ് യുദ്ധ വിമാനങ്ങളെ കണ്ടതെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതിനിടെ പുറത്ത് വന്ന തായ്‍വാന്‍റെ വെളിപ്പെടുത്തല്‍ ലോകം ഏറെ ആശങ്കയോടെയാണ് കാണുന്നത്. മൂന്നാമത്തെ ആഴ്ചയിലേക്ക് ഉക്രൈന്‍ അധിനിവേശം നീണ്ട സമയത്ത് സാമ്പത്തിക സഹായത്തിനും ആയുധത്തിനും റഷ്യ, ചൈനയുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് തായ്‍വാന്‍റെ ആകാശത്ത് 13 ചൈനീസ് യുദ്ധ വിമാനങ്ങള്‍ കണ്ടതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ജനുവരിയില്‍ 39 ചൈനീസ് യുദ്ധ വിമാനങ്ങളാണ് തായ്‍വാന്‍റെ ആകാശത്ത് പറന്നത്. അതിന് ശേഷം ചൈനയുടെ യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ ആകാശ പരിധി കടക്കുന്നത് ആദ്യമായാണെന്നും തായ്‍വാന്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ഓക്ടോബറില്‍ 50 ഓളം യുദ്ധ വിമാനങ്ങളാണ് ചൈന തായ്‍വാന് നേര്‍ക്കയച്ചത്. ഇതിനെതിരെ തായ്‍വാന്‍ പരാതിപ്പെട്ടെങ്കിലും തായ്‍വാന്‍ തങ്ങളുടെ ഭൂപ്രദേശത്തിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്. അതുകൊണ്ട് ഇനിയും അവർ കടന്നു കയറും എന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്.
https://www.facebook.com/Malayalivartha
























