റഷ്യയുടെ അഭിമാനമായ മോസ്‌ക്‌വയുടെ അന്ത്യനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; പുടിന് ഇതിലും വലിയ നാണക്കേട് വേറെയില്ലച; റഷ്യയുടെ ഏറ്റവും വലിയ പടക്കപ്പല്‍ കരിങ്കടലില്‍ മുങ്ങുന്ന കാഴ്ച

കരിങ്കടലില്‍ മുങ്ങിയ റഷ്യന്‍ യുദ്ധക്കപ്പല്‍ മോസ്‌ക്‌വയുടെ അവസാന ദൃശ്യങ്ങള്‍ എന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഭാഗികമായി തീ പിടിച്ച് മുങ്ങുന്ന കപ്പലിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന റഷ്യന്‍ നാവികസേനയുടെ അഭിമാനമായ മോസ്‌ക്‌വ പടക്കപ്പല്‍ മിസൈല്‍ ആക്രമണത്തിലൂടെ മുക്കിയെന്നാണ് യുക്രൈന്‍ സേന അവകാശപ്പെട്ടത്. കപ്പലിനുനേരെ രണ്ട് നെപ്യറ്റൂന്‍ മിസൈലുകള്‍ യുക്രൈന്‍ സേന പ്രയോഗിച്ചുവെന്ന് ഒഡേസ ഗവര്‍ണര്‍ മാസ്‌കിം മാര്‍ഷെങ്കോ അവകാശപ്പെട്ടിരുന്നു. എന്നാല്‍, കപ്പലില്‍ തീപ്പിടിത്തമുണ്ടായതാണെന്നും അതിന്റെ കാരണം അന്വേഷിക്കുമെന്നാണ് റഷ്യ ആദ്യം പറഞ്ഞത്. കപ്പലില്‍ അവ്യക്തമായ കാരണത്താല്‍ തീപ്പിടിത്തമുണ്ടായി. തീ വെടിക്കോപ്പുകളിലേക്ക് പടര്‍ന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനങ്ങളില്‍ കപ്പലിന് കാര്യമായ കേടുപാടുകള്‍ പറ്റിയെന്നുമായിരുന്നു റഷ്യയുടെ വിശദീകരണം.
റഷ്യന്‍ നാവികസേനയുടെ മൂന്നാമത്തെ വലിയ പടക്കപ്പലാണ് 186.4 മീറ്റര്‍ നീളമുള്ള മോസ്‌ക്‌വ. സേനയുടെ അഭിമാനം. ശീതയുദ്ധം നടക്കുന്ന കാലത്ത് 1979ലാണ് കപ്പല്‍ റഷ്യന്‍ സേനയുടെ ഭാഗമായത്. ജോര്‍ജിയ, സിറിയ എന്നീ രാജ്യങ്ങളുമായുള്ള തര്‍ക്കകാലത്ത് മോസ്‌ക്വ കപ്പലിനെ വിന്യസിച്ചിരുന്നു. 16 ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളെ വഹിക്കാനുള്ള ശേഷി ഈ യുദ്ധക്കപ്പലിനുണ്ട്. 550ഓളം ആളുകളേയും വഹിക്കാനാവും.
24 ന് ആരംഭിച്ച യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യയ്ക്ക് വന്‍തോതില്‍ സൈനിക നാശം നേരിട്ടിരുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ റഷ്യ സൈന്യത്തിലേക്ക് കുട്ടി പട്ടാളത്തെ റിക്രൂട്ട് ചെയ്യുന്നതായി യൂറോപ്പിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യയ്ക്ക് അതിശക്തമായ ചെറുത്ത് നില്‍പ്പാണ് നേരിടേണ്ടിവന്നത്. തങ്ങള്‍ക്ക് വലിയ സൈനിക നാശം സംഭിവിച്ചെന്ന് സമ്മതിക്കുമ്പോഴും കൃത്യമായ കണക്കുകള്‍ പുറത്ത് വിടാന്‍ റഷ്യ തയ്യാറായിരുന്നില്ല. യുദ്ധത്തില്‍ പരിക്കേല്‍ക്കുകയോ പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ഏതാണ്ട് 30,000 ത്തിനടുത്ത് സൈനികരെ റഷ്യയ്ക്ക് നഷ്ടമായെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ കുട്ടി പട്ടാളത്തെ കുറിച്ച് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം ഉയര്‍ന്നതോടെ ഐക്യരാഷ്ട്ര സഭയോട് ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് യുക്രൈന്‍ രംഗത്തെത്തി. ആരോപണം തെളിഞ്ഞാല്‍ അത് യുദ്ധ കുറ്റമായി കണക്കാക്കപ്പെടും.
നാല്പത്തിയഞ്ച് ദിവസത്തോളം നീണ്ട് നിന്ന ആദ്യ അധിനിവേശത്തിനിടെ സംഭവിച്ച ഭീമമായ സൈനിക നഷ്ടം നികത്താനാണ് റഷ്യ 16 വയസ് തികഞ്ഞ കൗമാരക്കാരെ കൂടി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നാണ് ആരോപണം. പ്രധാനമായും അധനിവേശ പ്രദേശത്തെ കുട്ടികളെയാണ് ഇത്തരം സൈന്യത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.
2014ല്‍ യുക്രൈന്റെ കിഴക്കന്‍ മേഖലയും റഷ്യന്‍ അധിനിവേശ പ്രദേശങ്ങളുമായ ലുഹാന്‍സ്‌കിലും ഡൊനെറ്റ്‌സ്‌കിലും റഷ്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂത്ത് ക്ലബ്ബുകളിലേക്ക് 16 വയസ് കഴിഞ്ഞ കൗമാരക്കാരെ നിര്‍ബന്ധിതമായി ചേര്‍ത്തിരുന്നു. ഇത്തരം ക്ലബ്ലുകള്‍ 'ദേശസ്‌നേഹ ക്ലബ്ബുകള്‍' എന്ന പേരിലാണ് റഷ്യയില്‍ അറിയപ്പെട്ടുന്നത്.
റഷ്യ, യുക്രൈന്‍ അക്രമിക്കാന്‍ സാധ്യയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയ 2021 ല്‍ തന്നെ യുക്രൈന്‍ 18 വയസിന് മുകളിലുള്ള സ്ത്രീ പുരുഷന്മാരായ പൗരന്മാര്‍ക്ക് പ്രത്യേക സൈനിക പരിശീലനം നല്‍കിയിരുന്നു. ഇവരെ റിസര്‍വ് ബറ്റാലിയനെന്നാണ് വിളിച്ചിരുന്നത്.
18 മുതല്‍ 60 വയസുവരെയുള്ള സ്ത്രീ, പുരുഷന്മാരുള്‍പ്പെട്ട ഈ റിസര്‍വ് ബറ്റാലിയനാണ് റഷ്യന്‍ അക്രമണത്തെ പ്രതിരോധിക്കുന്നതില്‍ യുക്രൈന് വലിയ സംഭാവനകള്‍ നല്‍കിയത്. രാജ്യമെമ്പാടും എത്തിയ റഷ്യയുടെ കവചിത വാഹന വ്യൂഹങ്ങള്‍ക്ക് നേരെ തദ്ദേശീയമായി നിര്‍മ്മിത്ത പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും ശക്തമായ പ്രതിരോധം തീര്‍ത്തത് ഈ റിസര്‍വ് ബറ്റാലിയനായിരുന്നു.
https://www.facebook.com/Malayalivartha
























