അടുത്ത അടി നേപ്പാളിന് ഏക ആശ്രയം ഇന്ത്യ.. വീണ്ടും കൈനീട്ടി ലങ്ക അയല്‍ രാജ്യങ്ങള്‍ നിലവിളി നേപ്പാള്‍ കൂപ്പുകുത്തുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ശ്രീലങ്ക. പലതവണ ഇന്ത്യ സഹായിച്ചുകഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ഇന്ത്യയോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നു. അന്താരാഷ്ട്ര നാണയ നിധി യുടെ ഫണ്ട് ലഭിക്കുന്നത് വരെ സഹായിക്കാമോ എന്നാണ് ഇന്ത്യയോട് ചോദിച്ചിരിക്കുന്നത്. ഐഎംഎഫിന്റെ ഫണ്ട് ലഭിക്കാന്‍ ഇനിയും നാല് മാസത്തോളമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശ്രീലങ്കന്‍ ധനമന്ത്രിയും ഹൈക്കമ്മീഷണറും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയ വേളയിലാണ് ഈ അഭ്യര്‍ഥന നടത്തിയത് എന്നാണ് വിവരം. ജപ്പാന്‍ പോലുള്ള സൗഹൃദ രാജ്യങ്ങളോട് ഞങ്ങളെ സഹായിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്നും ശ്രീലങ്കന്‍ പ്രതിനിധികള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
അതിനിടെ, കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി ശ്രീലങ്കന്‍ ധനകാര്യമന്ത്രി അലി സബ്രി അടുത്തയാഴ്ച വാഷിങ്ടണില്‍ ചര്‍ച്ച നടത്തിയേക്കും. ഇതിനോടകം തന്നെ ശ്രീലങ്കയ്ക്ക് ഇന്ത്യ 2.4 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഐഎംഎഫിന്റെ സാമ്പത്തിക സഹായം മൂന്നോ നാലോ മാസത്തിനകം ലഭിക്കുന്നതുവരെ ശ്രീലങ്കയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കൂടുതല്‍ തുക വേണ്ടിവരും. ഇക്കാര്യങ്ങളിലെല്ലാം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയും പുരോഗമിക്കുന്നുണ്ട്. ഐഎംഎഫ് അധികൃതരുമായി ശ്രീലങ്ക തിങ്കളാഴ്ച ചര്‍ച്ച തുടങ്ങും. എന്നാല്‍ സാമ്പത്തിക സഹായം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് മുതല്‍ നാല് മാസംവരെ വേണ്ടിവരുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് അവര്‍ ഇന്ത്യയില്‍നിന്ന് സഹായം പ്രതീക്ഷിക്കുന്നത്.
ശ്രീലങ്കക്ക് പിന്നാലെ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ഏഴ് മാസംകൊണ്ട് 16 ശതമാനം കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായത്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ രാജ്യത്ത് രണ്ട് ദിവസം അവധി നല്‍കിയിരിക്കുകയാണ്. കൂടാതെ ഇറക്കുമതി നിയന്ത്രിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് നേപ്പാള്‍ ഭരണകൂടം.
ഏപ്രില്‍ മാസത്തില്‍ പൊതുമേഖലയിലെ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കാനാണ് നീക്കം. ഇന്ധനത്തിന്റെ ഉപയോഗം കുറക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നേപ്പാള്‍ ഓയില്‍ കോര്‍പറേഷന്റെയും നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നീക്കം നടത്തുന്നതെന്ന് കാബിനറ്റ് വൃത്തങ്ങള്‍ പ്രതികരിച്ചു.
വിദേശനാണ്യത്തിന്റെ കടുത്ത ക്ഷാമവും രാജ്യം നേരിടുന്നുണ്ട്. ഇത് കാരണം ശ്രീലങ്കയുടെ വഴിയെ ആണ് ഇപ്പോള്‍ നേപ്പാളും നീങ്ങുന്നത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കോവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല വലിയ രീതിയില്‍ പ്രതിസന്ധി നേരിട്ടതാണ് വിദേശ കറന്‍സിയില്‍ ക്ഷാമമുണ്ടാകാന്‍ കാരണമായത്. വിദേശനാണ്യ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി, പുറം രാജ്യങ്ങളിലുള്ള നേപ്പാള്‍ പൗരന്മാരോട് ബാങ്കുകളില്‍ ഡോളര്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും നിക്ഷേപങ്ങള്‍ നടത്താനും സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























