കശ്മീർ പ്രശ്‌നം നമുക്ക് സമാധാനപരമായി പരിഹരിക്കണം,പാക് പ്രധാനമന്ത്രിയുടെ ട്വീറ്റിനെതിരെ ഇമ്രാൻപാർട്ടി

കശ്മീർ അജണ്ടയോടുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മൃദു സമീപനത്തിനെതിരെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷി. പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സമാധാനപരവും സഹകരണപരവുമായ ബന്ധം ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അഭിനന്ദനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. ഇന്ത്യയുമായി സമാധാനപരവും സഹകരണപരവുമായ ബന്ധമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീർ ഉൾപ്പെടെയുള്ള നിലനിൽക്കുന്ന തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കേണ്ടത് അനിവാര്യമാണ്. ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ പാക്കിസ്ഥാന്റെ ത്യാഗങ്ങൾ പ്രസിദ്ധമാണ്. നമുക്ക് സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താം.
സാമൂഹിക-സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം’ ഇതായിരുന്നു പാക് പ്രധാനമന്ത്രി യുടെ ട്വീറ്റ്. പാക് പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ പാർലമെന്റ് പ്രസംഗത്തിൽ ഷെഹ്ബാസ് ഷെരീഫ് കശ്മീർ പ്രശ്‌നം പരിഹരിക്കാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യമുന്നയിച്ചിരുന്നു.
കത്തിൽ കശ്മീർ വിഷയം പരാമർശിച്ച രീതിക്കെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ച പിടിഐ വൈസ് ചെയർമാൻ, ഇത് രാജ്യാന്തരമായി അംഗീകരിക്കപ്പെട്ട തർക്കമാണെന്നും അത് അതെ രീതിയിൽ പരാമർശിക്കേണ്ടതാണെന്നും പാക്പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി. 2019 മുതൽ പിടിഐയുടെ ഭരണകാലത്ത് മൂന്ന് തവണ യുഎൻ സുരക്ഷാ കൗൺസിലിൽ കശ്മീർ അജണ്ട ഉയർത്തിയിട്ടുണ്ടെന്നും ഖുറേഷി കൂട്ടിച്ചേർത്തു.
കശ്മീർ അജണ്ടയെക്കുറിച്ച് സംസാരിക്കാൻ പാകിസ്ഥാൻ സർക്കാർ ഭയപ്പെടുന്നത് എന്തുകൊണ്ടെന്നും കശ്മീർ അജണ്ട ഉയർത്താൻ പാകിസ്ഥാൻ സർക്കാർ ഭയപ്പെടുന്നുണ്ടോയെന്നും ഖുറേഷി ചോദിച്ചു.
https://www.facebook.com/Malayalivartha
























