അഫ്ഗാനിസ്ഥാനില്‍ സ്ഫോടന പരമ്പര... കുട്ടികളടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനില്‍ സ്ഫോടന പരമ്പര. ആറുപേര്‍ കൊല്ലപ്പെട്ടതായും പതിനൊന്നു പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പടിഞ്ഞാറന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിലാണ്, ചൊവ്വാഴ്ച മൂന്ന് സ്ഫോടനങ്ങള്‍ നടന്നത്. പരിക്കേറ്റവരില്‍ ഏഴുപേര്‍ വിദ്യാര്‍ഥികളാണെന്നാണ് സൂചനകള്‍.
സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്നവരില്‍ കൂടുതലും ഷിയാ ഹസാര വിഭാഗത്തില്‍പ്പെട്ടവരാണ്. അഫ്ഗാനിലെ ഗോത്ര-മതന്യൂനപക്ഷമായ ഇവരെ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘങ്ങള്‍ ഉന്നമിടാറുണ്ട്.
ആദ്യ സ്ഫോടനം പടിഞ്ഞാറന്‍ കാബൂളിലെ മുംതാസ് സ്‌കൂളിന് സമീപവും രണ്ടാമത്തെ സ്ഫോടനം അബ്ദുള്‍ റഹീം ഷാഹിദ് സ്‌കൂളിന് മുന്നിലുമാണ് നടന്നത്. ദഷ്ത്-ഇ-ബര്‍ച്ചിയുടെ അടുത്തുള്ള സ്‌കൂളാണ് ഇത്. ചാവേറാക്രമണമാണ് ഇവിടെ നടന്നതെന്നാണ് പ്രാഥമിക വിവരം. രാവിലെ ക്ലാസുകള്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് വരുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
രണ്ടാം സ്ഫോടനം പടിഞ്ഞാറന്‍ കാബൂളില്‍ത്തന്നെയുള്ള മുംതാസ് ട്രെയിനിങ് സെന്ററിന് സമീപത്താണുണ്ടായത് എന്നാണ് വിവരം. ഇവിടെ ഒരു ഹാന്‍ഡ് ഗ്രനേഡ് എറിയുകയായിരുന്നു അക്രമി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആക്രമണത്തില്‍ അഞ്ച് പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഒരു ഹൈസ്‌കൂളിലാണ് മൂന്ന് സ്ഫോടനങ്ങള്‍ നടന്നത്. ഷിയാ വിഭാഗത്തില്‍പ്പെട്ടവര്‍ മരിച്ചിട്ടുണ്ട്-കാബൂള്‍ കമാന്‍ഡറിന്റെ വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു. ചുരുങ്ങിയത് നാലുപേര്‍ മരിച്ചിട്ടുണ്ടെന്നും 14 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയിലെ, നഴ്സിങ് വിഭാഗം മേധാവി അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും എറ്റെടുത്തിട്ടില്ല.
"
https://www.facebook.com/Malayalivartha
























