അമേരിക്കയുടെ മര്‍മ്മം നോക്കി പൊട്ടിച്ച് പുടിന്‍ യുക്രൈന്‍ യുദ്ധത്തിനായി കരുതിവച്ചതെല്ലാം കത്തിച്ച് റഷ്യ; മിസൈല്‍ മഴയില്‍ നെഞ്ചു തകര്‍ന്ന് സെലന്‍സ്‌കി

റഷ്യയുടെ രണ്ടാം ഘട്ട ആക്രമണത്തില്‍ തകര്‍ന്ന ഉക്രെയ്‌നെതിരെ വീണ്ടും വീണ്ടും അതിഭീകരമായ ആക്രമണങ്ങളാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്, പല തന്ത്ര പ്രധാന മേഘലകളില്‍ നിന്നും റഷ്യ പിന്മാറിയതോടെ യുദ്ധം അവസാനിക്കുന്നൊരു പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത് എന്നാല്‍. മിസൈലാക്രമണങ്ങളിലൂടെ മറ്റൊരു യുദ്ധ തന്ത്രം പയറ്റാനാണ് റഷ്യ ശ്രമിക്കുന്നുണ്ട്. അതില്‍ അവര്‍ വിജയം കാണുന്നു എന്ന വിലയിരുത്തലാണ് പൊതുവെ യുദ്ധ വിദഗ്ദര്‍ വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ റഷ്യ ലക്ഷ്യം വച്ചിരിക്കുന്നത് യുഎസിന്റെ അത്യാധുനീക ആയുധങ്ങളാണ്.. സാങ്കേതിക തികവോടു കൂടിയ യുഎസ് ആയുധങ്ങള്‍ ഉപയോഗിച്ച് ശീലമില്ലാത്തതിനാല്‍ ഇപ്പോഴും യുക്രൈന്‍ സൈനീക താവളങ്ങളില്‍ സംരക്ഷിച്ചിരിക്കുകയാണ്. ആ ആയുധങ്ങള്‍ മുഴുവന്‍ തകര്‍ക്കുകയാണ് റഷ്യയുടെ ലക്ഷ്യം റഷ്യ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.
ലിവിവിനടുത്തുള്ള ഉക്രേനിയന്‍ സൈന്യത്തിന്റെ ലോജിസ്റ്റിക് താവളങ്ങള്‍ തങ്ങള്‍ തുടച്ചുനീക്കിയതായി റഷ്യന്‍ സൈന്യം അറിയിച്ചത് ഈ ഓപ്പറേഷന്റെ ഭാഗമായിട്ടു കൂടിയാണ്. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ കൈവ് സൈന്യത്തില്‍ നിന്ന് ശക്തമായ തിരിച്ചടിയാണ് റഷ്യയ്ക്ക് ലഭിച്ചത് അതിനു ശേഷമാണ് റഷ്യയു പ്രതിരോധ മന്ത്രാലയം അതിന്റെ യുദ്ധതന്ത്രങ്ങള്‍ പരിഷ്‌കരിച്ചു. പരിഷ്‌കരിക്കുക മാത്രമല്ല മുമ്പ് ഉണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ എല്ലാം മാറ്റി ചുറുചുറുക്കുള്ളവരെയും യുദ്ധമുഖത്ത് കഴിവ് തെളിയിച്ചിട്ടുള്ളവരെയും കൊണ്ടു വന്നതോടെ മാരിയുപോള്‍ നഗരം നിശ്പ്രയാസം റഷ്യയ്ക്ക് പിടിക്കാന്‍ കഴിഞ്ഞു ആകെ യുണ്ടായ നഷ്ടം റഷ്യയുടെ മൂന്നാം നമ്പര്‍ യുദ്ധക്കപ്പല്‍ മുങ്ങി എന്നുള്ളത് മാത്രമാണ്. ഇപ്പോള്‍ മാരിയൂപോള്‍ വിട്ട് മറ്റു നഗരങ്ങളില്‍ ഒരുമിച്ചുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് കൈവ് സേനയുടെ സൈനിക താവളങ്ങളും ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും തകര്‍ക്കുന്ന റഷ്യയുടെ ഏറ്റവും പുതിയ രീതി പരീക്ഷിക്കപ്പെടുന്നത്. യുക്രൈനാണ് യുദ്ധമുഖത്തെങ്കിലും അതിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്ന അമേരിക്കയ്ക്ക് ഇതൊരു വലിയ തിരിച്ചടിയായി മാറുകയാണ്.
യുക്രൈനും ഈ നഷ്ടങ്ങളുടെ ആഘാദത്തിലാണിപ്പോള്‍ തങ്ങളുടെ പ്രതികരണവും സൈനിക ശേഷിയും ശക്തിയും ദുര്‍ബലപ്പെടുത്തുന്നതിനായി, പാശ്ചാത്യ രാജ്യങ്ങള്‍ വിതരണം ചെയ്യുന്ന ആയുധങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടിയാണ് തങ്ങളുടെ ലോജിസ്റ്റിക്‌സ് സെന്ററില്‍ റഷ്യ ബോധപൂര്‍വം ആക്രമണം നടത്തുന്നതെന്ന പ്രതികരണങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞു.
ഉക്രെയ്‌നിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി. റഷ്യ തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ ഇടതടവില്ലാതെ ഇപ്പോള്‍ നടത്തി വരുന്നുണ്ട്.. കഴിഞ്ഞ ദിവസം, റഷ്യന്‍ സൈന്യം എല്‍വിവില്‍ ദീര്‍ഘദൂര മിസൈലുകളുപയോഗിച്ചുകൊണ്ടുള്ള ആക്രമണവും അഴിച്ചുവിട്ടിരുന്നു. ലിവിവിലെ സിവിലിയന്‍ കേന്ദ്രങ്ങളില്‍ അഞ്ച് മിസൈലുകള്‍ ആക്രമണം നടത്തിയതായി ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാകും സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യന്‍ സായുധ സേന ഉക്രേനിയന്‍ നഗരങ്ങളെ വ്യോമമാര്‍ഗം 'മുമ്പുണ്ടാകാത്ത തരത്തില്‍ ക്രൂരമായി' ആക്രമിക്കകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Lviv മേയര്‍ ആന്‍ഡ്രി സഡോവിയും ട്വിറ്ററില്‍ എല്‍വിവില്‍ മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിന്റെ 54ാം ദിവസമാണ് എല്‍വിവില്‍ മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 'ഉക്രേനിയക്കാരെ കൊല്ലാനുള്ള അവരുടെ അവകാശം' റഷ്യന്‍ സൈന്യം ലോകത്തെ കാണിക്കുകയാണെന്ന് മൈഖൈലോ പോഡോലിയാകും തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ എഴുതി.
കൂടാതെ, എല്‍വിവില്‍ അഞ്ച് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി എല്‍വിവ് മേയര്‍ ആന്‍ഡ്രി സഡോവിയും സ്ഥിരീകരിച്ചു. അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്തേക്ക് പോകുന്നുണ്ടെന്നും സഡോവി പറഞ്ഞിരുന്നു. മിസൈല്‍ ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതായി അദ്ദേഹം അറിയിച്ചു. മിസൈല്‍ ആക്രമണങ്ങള്‍ ലിവിവില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ക്ക് കാരണമായതായി കരുതപ്പെടുന്നു. എപി റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് റഷ്യന്‍, ഉക്രേനിയന്‍ സേനകള്‍ തമ്മിലുള്ള പോരാട്ടം എല്‍വിവിനെയും പടിഞ്ഞാറന്‍ ഉക്രെയ്‌നിലെ മറ്റ് ഭാഗങ്ങളെയും ബാധിച്ചിട്ടില്ലെന്നാണ്.
അതേസമയം റഷ്യ സിവിലിയന്മാരെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമായും വംശീയ ആക്രമണമായും കണക്കാക്കണമെന്നുള്ള അമേരിക്കയുടെ ആവശ്യം സഖ്യരാജ്യങ്ങള്‍ തള്ളിയത് യുഎസിന് തിരിച്ചിടിയായി
https://www.facebook.com/Malayalivartha
























