Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നനായ വ്യക്തി മസ്‌ക്... സ്വന്തമായി ഒരു വീട് പോലും ഇല്ലെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്?

20 APRIL 2022 06:33 AM IST
മലയാളി വാര്‍ത്ത

More Stories...

നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ല; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോ

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്കയെ കടത്തി വെട്ടി ചൈന

റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ... ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം... ഇസ്രയേലിന് കൈമാറാമെന്ന് യുഎസ് ചാരസംഘടനയായ സിഐഎ...

ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..

ലോകത്തിലെ ധനികരായ വ്യക്തികളില്‍ ഒന്നാം സ്ഥാനത്താണ് ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ സ്ഥാനം. ആമസോണ്‍ തലവന്‍ ജെഫ് ബെസോസിനെ മറികടന്നാണ് മസ്‌ക് ധനികരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. 260 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി.

എന്നാല്‍ സ്വന്തമായി ഒരു വീട് പോലും ഇല്ലെന്നും താന്‍ താമസിക്കുന്നത് കൂട്ടുകാരോടൊപ്പമാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നന്‍ ഇലോണ്‍ മസ്‌ക്. ലോകമെമ്ബാടുമുള്ള സാമ്ബത്തിക രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ശതകോടീശ്വരന്മാര്‍ ചെലവഴിച്ച പണത്തേയും സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മസ്‌ക് ഇത് തുറന്ന് പറഞ്ഞത്.

ടെഡിന്റെ ക്രിസ് ആന്‍ഡേഴ്‌സന് നല്‍കിയ അഭിമുഖത്തിലാണ് ടെസ്ല ഉടമയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. തനിക്കിപ്പോള്‍ സ്വന്തമായി ഒരു സ്ഥലമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ടെസ്ലയിലെ പ്രധാന എന്‍ജിനീയറിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ബേ ഏരിയയിലേക്കു പോകുമ്‌ബോള്‍ കൂട്ടുകാരുടെ വീടുകളില്‍ താമസിക്കും. സ്വന്തമായി ആഢംബര കപ്പല്‍ ഇല്ലെന്നും ഉല്ലാസ യാത്രകള്‍ പോകാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

വ്യക്തിപരമായ ഉപഭോഗത്തിനായി മാത്രം കോടിക്കണക്കിന് ഡോളറുകള്‍ ചെലവഴിക്കില്ല. താന്‍ ആകെ കുറച്ച് പണം മാത്രമേ ചെലവഴിക്കാറുള്ളൂ. ആകെയുള്ള പ്രശ്‌നം വിമാനത്തിന്റെ ഉപയോഗമാണ്. എന്നാല്‍ വിമാനം ഉപയോഗിച്ചില്ലെങ്കില്‍ വളരെ കുറച്ച് നേരം മാത്രമേ തനിക്ക് ജോലി ചെയ്യാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
2022 ലെ ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇലോണ്‍ മസ്‌ക്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഈ നേട്ടം കൈവരിച്ചത്. ഇതിന് പിന്നാലൊയാണ് വെളിപ്പെടുത്തല്‍.

ലോകസമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ എന്ത് തോന്നുവെന്ന ചോദ്യത്തിനാണ് മസ്‌ക് മറുപടി നല്‍കിയത്. പുടിന്‍ തന്നെക്കാള്‍ സമ്പന്നനാണെന്ന് കരുതുന്നുവെന്നായിരുന്നു ചോദ്യത്തോടുള്ള മസ്‌കിന്റെ മറുപടി.

യുക്രെയ്ന്‍ റഷ്യ പ്രശ്‌നത്തില്‍ ആളുകള്‍ വിചാരിക്കുന്നതിലും കൂടുതല്‍ അമേരിക്ക ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് പരസ്യമായിരുന്നില്ല. നിലവില്‍ കൂടുതല്‍ ശക്തമായ നടപടിയെടുക്കേണ്ട സമയമാണ്. അല്ലെങ്കില്‍ റഷ്യ യുക്രെയ്‌നെ പിടിച്ചടക്കുമെന്നും അത് അനുവദിക്കരുതെന്നും മസ്‌ക് പറഞ്ഞു.

ഇലോണ്‍ മസ്‌കിനേക്കാളും സമ്പത്ത് പുടിനുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 2017ല്‍ തന്നെ പുടിന് 200 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. യുക്രെയ്‌നില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ പുടിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ പല രാജ്യങ്ങളും മരവിപ്പിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (24 minutes ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (28 minutes ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (32 minutes ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (36 minutes ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (36 minutes ago)

ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (46 minutes ago)

ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിലേക്ക് എത്താൻ ഇത്തവണ വൈകില്ല; 18ആം തീയതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും  (48 minutes ago)

മൂന്ന് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിച്ചു  (49 minutes ago)

നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ല; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട  (56 minutes ago)

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്കയെ കടത്തി വെട്ടി ചൈന  (1 hour ago)

ശ്രീനാഥ്‌ ഭാസിയുടെ ശരീരം മുഴുവനുളള ചെളി നിർമിച്ചത് ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച്:- ക്ലൈമാക്സ് ചെയ്തത് ഉറുമ്പുകടികൊണ്ട്...  (2 hours ago)

ഹമാസ് തലവനെക്കുറിച്ച് വിവരം തരാം:  (3 hours ago)

ഭീഷണിയുമായി ഇറാൻ;  (3 hours ago)

20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കും;  (3 hours ago)

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...  (3 hours ago)

Malayali Vartha Recommends