Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

റഷ്യയ്ക്ക് യുക്രൈനെ കുരുതി കൊടുത്ത് നാറ്റോ; ഉപയോഗിക്കാനറിയാത്ത; ആയുധങ്ങള്‍ കീവില്‍ നിറയുന്നു; അമേരിക്കയുടെ നീക്കം യുക്രൈനെ രക്ഷിക്കാനോ അതോ കൊലയ്ക്ക് കൊടുക്കാനോ

20 APRIL 2022 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

റഷ്യയുടെ രണ്ടാം ഘട്ട യുദ്ധം അക്ഷരാര്‍ത്ഥത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റിയിരിക്കുകയാണ്. പ്രധാന നഗരങ്ങള്‍ ഓരോന്നായി പിടിച്ചടക്കാനുള്ള റഷ്യന്‍ തന്ത്രം യുക്രൈനെന്ന രാജ്യത്തെ തന്നെ ഈ ഭൂമുഖത്തുനുന്ന് തുടച്ചു നീക്കിയേക്കാം.. എന്നാല്‍ അതിനു മുമ്പ് ചര്‍ച്ചകളിലൂടെ പരിഹാരം കാണുന്നതിന് പകരം ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടു പോകുന്നത് യുദ്ധം ജയിച്ചില്ലെങ്കില്‍ യുക്രൈന് വലിയ തിരിച്ചടിയാകും. യുക്രൈന്‍ അക്ഷരാര്‍ത്ഥത്തില്‍ നിലനില്‍പ്പിനുള്ള പോരാട്ടമാണ് നടത്തുന്നത് എങ്കില്‍ കൂടി നാറ്റോയും യുഎസുമൊക്കെ ഇതൊരു അവസരമായി കണ്ട് റഷ്യയ്ക്ക് വലിയ നാശമുണ്ടാക്കിക്കൊടുക്കുകയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി ആയുധങ്ങളാണ് ഇപ്പോള്‍ വീവില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇറക്കുന്നത്

യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും പീരങ്കികള്‍, ടാങ്ക് വിരുദ്ധ, വ്യോമ പ്രതിരോധ സഹായം എന്നിവ കീവിലേക്ക് വീണ്ടും അയക്കാന്‍ തീരുമാനിച്ചിരിക്കുന്നു ഇപ്പോള്‍ തന്നെ നിരവധി ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കഴിഞ്ഞു എന്നാല്‍ അവയില്‍ കൂടുതലും യുക്രൈന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ അറിയാത്തവയാണ്. യുക്രൈന്റെ കിഴക്കന്‍ ഭാഗത്ത് റഷ്യ പുതിയ യുദ്ധമുഖം തുറന്നതിനെ തുടര്‍ന്നതോടുകൂടിയാണ് യുക്രൈന് സ്വയം പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആയുധങ്ങള്‍ നല്‍കാന്‍ യുഎസിന്റെ നേതൃത്വത്തില്‍ തീരുമാനിമായത്. 'ഡോണ്‍ബാസിനായുള്ള യുദ്ധത്തിന്റെ' തുടക്കമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ഇതിനെ വിശേഷിപ്പിച്ചത്. യുക്രൈന്റെ തലസ്ഥാനമായ കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നും മറിച്ച് ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് മേഖലകള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വിമതര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റഷ്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. '

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അതിര്‍ത്തിയില്‍ നിന്നും 480 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥാനങ്ങളിലേക്ക് പോലും റഷ്യ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ് യുക്രൈന്‍ ആരോപിച്ചത്. അതുതന്നെ കിഴക്കന്‍ ഭാഗം മാത്രമല്ല യുക്രൈന്‍ മുഴുവനാണ് തങ്ങളുടെ ലക്ഷ്യം എന്ന ദ്വനി നല്‍കുന്നു. ആ നീക്കം പ്രതിരോധിക്കുന്നതിനാണ് യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ തീരുമാനിക്കുന്നത്. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാതെ വീണ്ടും വീണ്ടും ആയുധങ്ങള്‍ യുക്രൈന് നല്‍കി റഷ്യയെ പ്രകോപിപ്പിക്കുന്നത്. കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഈ നടപടിയോടെ റഷ്യയ്ക്ക് യുക്രൈന് കുരുതി കൊടുക്കും പോലെയായി മാറുകയാണ്.

യുഎസ് പ്രതിരോധവകുപ്പാണ് കൂടുതല്‍ സൈനിക വിമാനങ്ങളും വിമാനഭാഗങ്ങളും യുക്രെയ്‌നിലേക്ക് അയച്ചതായാണ് വിവരം. കഴിഞ്ഞ അമ്പത്തിയഞ്ച് ദിവസമായി നടക്കുന്ന യുദ്ധത്തില്‍ യുക്രൈനുണ്ടായ ആയുധത്തിന്റെ കുറവ് നികത്തുകയാണ് ലക്ഷ്യം. റഷ്യയുടെ വ്യോമാക്രമണത്തെ നിശബ്ദമാക്കാന്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ക്കും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും വേണ്ടി സെലെന്‍സ്‌കി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുക്രൈന് മിഗ് 29 വിമാനങ്ങള്‍ നല്‍കാന്‍ പോളണ്ട് തയ്യാറായിരുന്നെങ്കിലും യുഎസ് ഇടപെട്ട് ഈ ഇടപാട് നിര്‍ത്തിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന പാശ്ചാത്യ സഖ്യകക്ഷികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡന്‍, 800 മില്യണ്‍ ഡോളര്‍ സഹായത്തിന് സമാനമായ വലിപ്പത്തിലുള്ള കൂടുതല്‍ സൈനിക സഹായ പാക്കേജ് യുക്രൈന് നല്‍കാന്‍ യുഎസ് പദ്ധതിയിടുന്നതായി കൂട്ടിച്ചേര്‍ത്തു.

യുഎസ്, യുക്രൈന് കൂടുതല്‍ പീരങ്കികള്‍ അയക്കുമെന്നും അദ്ദേഹം അറിയിച്ചു. കരയുദ്ധത്തില്‍ ഇത് യുക്രൈന് ഏറ്റവും ഉപകാരപ്രഥമാകുമെന്ന് കണക്കുകൂട്ടുന്നു. യോഗത്തില്‍, മറ്റ് നറ്റോ രാജ്യങ്ങളും യുക്രൈന് ആയുധങ്ങള്‍ വാഗ്ദാനം ചെയ്തതായി യോഗത്തിന് ശേഷം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റിനെ അറിയിച്ചു.

ജര്‍മ്മന്‍ ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ടാങ്ക് വിരുദ്ധ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാന്‍ യുക്രൈന് ധനസഹായം നല്‍കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. യുദ്ധത്തിനിടെ യുക്രൈന്‍ ടാങ്കുകള്‍ക്കും കവചിത വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാനും ജര്‍മ്മന്‍ സഹായം ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends