നോമ്പുകാലത്ത് ഭീകര കേന്ദ്രങ്ങളില്‍ ഇസ്രലേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.. ഹമാസ് ആയുധപ്പുര നിന്നുകത്തുന്നു; വീണ്ടും ഹമാസ് ഇസ്രയേല്‍ യുദ്ധം തുടങ്ങി

ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ വീണ്ടും ഇസ്രയേല്‍പലസ്തീന്‍ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ഈ നോമ്പുകാലത്തും ഇസ്രയേലില്‍ ഹമാസിന്റെ പ്രകോപനം ഉണ്ടായതോടെ അതി ശക്തമായൊരു മിന്നല്‍ നീക്കം നടത്തിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെ ഹമാസിന്റെ ആയുധപ്പുരകളും ഭീകര ക്യാമ്പുകള്‍ക്കു നേരെയും ഇസ്രയേല്‍ നടത്തിയിരിക്കുകയാണ്.
പൊതുവെ ഭീകരര്‍ സംയമനം പാലിക്കുന്ന നോമ്പുകാലത്താണ് പലസ്തീന്‍ ഭീകരരുടെ പ്രകോപനങ്ങള്‍. അതിനാല്‍ തന്നെയാണ് ഇസ്രയേല്‍ സൈന്യം ഹമാസിന് അതി ശക്തമായ തിരിച്ചടി നല്‍കിയത്. ഗാസയിലാണ് ഇസ്രയേലിന്റെ പ്രതികാര നടപടി. വ്യോമാക്രമണം നടത്തിയാണ് ഇസ്രയേല്‍ സൈന്യം പകരം വീട്ടല്‍ നടത്തിയത്. ഹമാസിന്റെ പ്രകോപനങ്ങള്‍ക്ക് മറുപടിയായാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസ സ്ട്രിപ്പില്‍ നിന്ന് ഇസ്രയേല്‍ ഭാഗത്തേക്ക് റോക്കറ്റ് എത്തിയിരുന്നു.
ഈ ആക്രമണം അയണ്‍ ഡോം എയര്‍ ഡിഫന്‍സ് സിസ്റ്റം തകര്‍ത്തുവെന്ന് ഇസ്രയേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റോക്കറ്റ് ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രയേല്‍ വ്യോമസേന ഹമാസ് ആയുധ നിര്‍മാണ കേന്ദ്രം ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തുകയായിരുന്നു. കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കിയാല്‍ ആക്രമണം ശക്തമാക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു.
അല്‍അഖ്‌സ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്കിടെ പോലീസിനെ ആക്രമിച്ച പലസ്തീന്‍ ക്രിമിനലുകളെ ഇസ്രയേലി പോലീസ് അടിച്ചോടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹമാസ് വ്യോമാക്രമണം നടത്തിയത്. പള്ളിയില്‍ നിന്ന് പ്രകോപനമില്ലാതെ ക്രിമിനലുകള്‍ പോലീസിനെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് പള്ളിക്കുള്ളില്‍ കടക്കുകയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുകയുമായിരുന്നു. 67 പലസ്തീന്‍ ക്രിമിനലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പോലീസിന് നേരെ പലസ്തീനികള്‍ കല്ലെറിയുന്നതിന്റേയും തിരിച്ച് പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ 59 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീന്‍ റെഡ് ക്രെസന്റ് അറിയിച്ചു. നോമ്പുകാലം തുടങ്ങിയതോടെ ഇസ്രയേല്‍ അതിര്‍ത്തികളില്‍ പലസ്തീന്‍ അക്രമികള്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്നു.
വെള്ളിയാഴ്ച അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏകദേശം 150ല്‍ അധികം പലസ്തീനികള്‍ക്കാണ് പരിക്കേറ്റത്. ജൂതര്‍ക്കും പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രമാണിവിടം. അവര്‍ ഈ പ്രദേശത്തെ ടെമ്പിള്‍ മൗണ്ട് എന്നാണ് വിളിക്കുന്നത്. റംസാനും ജൂതരുടെ പെസഹാവാരവും ഒരുമിച്ച് വന്ന സാഹചര്യത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രാര്‍ഥനയ്‌ക്കെത്തിയ ജൂതരെ പലസ്തീനികള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇടപെട്ടുവെന്നാണ് വെള്ളിയാഴ്ചയിലെ സംഘര്‍ഷത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസം ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണം തന്നെയാണ് ഇപ്പോഴത്തെ ഈ സ്ഥിതിവിശേഷത്തിന് കാരണം. ഗാസയില്‍ നിന്നുവന്ന റോക്കറ്റിനെ മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി ഇസ്രയേല്‍. മറുപടിയായി ഗാസ മുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രണം നടത്തി. ഹമാസിന്റെ ആയുധ നിര്‍മാണ ശാലയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇരുവശങ്ങളിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍,
കഴിഞ്ഞ വര്‍ഷം മേയില്‍ അല്‍ അഖ്‌സ പള്ളിയില്‍ പോലീസുകാര്‍ നടത്തിയ ഇടപെടല്‍ 11 ദിവസം നീണ്ട ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. അന്ന് 67 കുട്ടികളും 39 സ്ത്രീകളുമടക്കം ഗാസയില്‍ 260 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























