തങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ ഇനി രണ്ട് വട്ടം ചിന്തിക്കണമെന്ന് പുടിന്‍.... യുക്രെയ്‌നില്‍ യുദ്ധം തുടരുന്നതിനിടെ പുതിയ മിസൈല്‍ പരീക്ഷണം നടത്തി റഷ്യ... ആണവ ശേഷിയുള്ള സര്‍മാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) റഷ്യ വിജയകരമായി പരീക്ഷിച്ചത്

തങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ ഇനി രണ്ട് വട്ടം ചിന്തിക്കണമെന്ന് പുടിന്‍.... യുക്രെയ്‌നില്‍ യുദ്ധം തുടരുന്നതിനിടെ പുതിയ മിസൈല്‍ പരീക്ഷണം നടത്തി റഷ്യ... ആണവ ശേഷിയുള്ള സര്‍മാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) റഷ്യ വിജയകരമായി പരീക്ഷിച്ചത്.
റഷ്യയുടെ അടുത്ത തലമുറ മിസൈലുകളില്‍ പെട്ട ഒരു മിസൈലാണ് സര്‍മറ്റ്. ബുധനാഴ്ച റഷ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള പ്ലെസെറ്റ്സ്‌കില്‍ നിന്നാണ് മിസൈല്‍ വിക്ഷേ പിച്ചത്.
കിഴക്കന്‍ കംചത്ക ഉപദ്വീപിലെ ലക്ഷ്യങ്ങളില്‍ മിസൈല്‍ പതിച്ചതായി ടെലിവിഷനില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. തങ്ങളെ ഭീഷണിപ്പെടുത്തുന്നവര്‍ ഇനി രണ്ട് വട്ടം ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് നിങ്ങള്‍ക്ക് അഭിനന്ദനം. ഈ സവിശേഷകരമായ ആയുധം നമ്മുടെ സായുധ സേനയുടെ കരുത്ത് വര്‍ധിപ്പിക്കും. പുറത്തുനിന്ന് റഷ്യയ്ക്കുള്ള ഭീഷണി കുറയ്ക്കും. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നവരെ ഇനി രണ്ട് വട്ടം ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് പുടിന്‍ പറഞ്ഞു.
അതേസമയം, യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം തുടരുന്നു. ഡോണ്‍ബാസ്, ലുഹാന്‍സ്‌ക്, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളുള്ളത്. കീവ് പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ സര്‍വസന്നാഹങ്ങളോടെയാണ് റഷ്യന്‍ സേനയുടെ മുന്നേറ്റം.
അതിനിടെ, യുദ്ധം അതിരൂക്ഷമായി തുടരുന്ന മരിയുപോളില്‍നിന്നു സ്ത്രീകളെയും കുട്ടികളെയും വൃദ്ധ ജനങ്ങളെയും ഒഴിപ്പിക്കുന്നതിനുള്ള ഇടനാഴിക്കായി റഷ്യയും യുക്രെയ്‌നും തമ്മില്‍ പ്രാഥമിക ധാരണയിലെത്തി.
റഷ്യയുടെ നിയന്ത്രണത്തിലുള്ള ബെര്‍ഡ്യാന്‍സ്‌കിലൂടെ യുക്രെയ്‌നിലെ തെക്കന്‍ നഗരമായ സാഫോറീഷ്യയിലെത്തിക്കാനാണു ധാരണയായത്.ഒഴിപ്പിക്കല്‍ ധാരണയായതോടെ കീഴടങ്ങാനുള്ള സമ്മര്‍ദ്ദവും റഷ്യ ശക്തമാക്കി.
"
https://www.facebook.com/Malayalivartha
























