തടവുകാരെ ഉപദേശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ: തടവറയിലെ ജീവിതത്തെ സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലായി കാണരുതെന്ന് മാര്‍പാപ്പ

ജയിലില്‍ കഴിയുന്ന തടവുക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശം. തടവറയിലെ ജീവിതത്തെ സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലായി കാണരുതെന്ന് മാര്‍പാപ്പ പറഞ്ഞു. യുഎസ് സന്ദര്‍ശനത്തിനിടെ ഫിലദല്‍ഫിയയിലെ ജയില്‍ സന്ദര്‍ശിച്ച ശേഷമാണ് മാര്‍പാപ്പയുടെ ഉപദേശം.
ജയിലിലെ 60 പുരുഷന്മാരെയും 11 സ്ത്രീകളെയുമാണ് മാര്‍പാപ്പ സന്ദര്‍ശിച്ചത്. \'ഞാന്‍ തടവിലായിരുന്നു; നിങ്ങള്‍ എന്നെ കാണാന്‍ വന്നു\' എന്ന ക്രിസ്തു വചനത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു മാര്‍പാപ്പയുടെ തടവറ സന്ദര്‍ശനം. ജയിലിലെ മുഖ്യഹാളി ല്‍എത്തിയ മാര്‍പാപ്പയെ ജയില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് അദ്ദേഹത്തിനായി തടവുകാര്‍ നിര്‍മിച്ച കസേരയിലേക്ക് ആനയിച്ചു. കാത്തുനിന്ന തടവുകാര്‍ക്കു നേരെ അഭിനന്ദന സൂചകമായി തള്ളവിരല്‍ ഉയര്‍ത്തിക്കാട്ടിയ മാര്‍പാപ്പ കസേരയില്‍ ഇരുന്നശേഷം ഇരിപ്പിടം നിര്‍മിച്ചതിന് പ്രത്യേകം നന്ദി പറയാനും മറന്നില്ല.
\'നാം എല്ലാവരും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. എല്ലാവരും .ഒന്നാമതു ഞാന്‍ തന്നെയെന്നും മാര്‍പാപ്പ പറഞ്ഞു. തുടര്‍ന്ന് എല്ലാവര്‍ക്കും ഹസ്തദാനം ചെയ്യുകയും തന്നെ സ്വീകരിക്കാനായി എഴുന്നേറ്റുവന്നവരെ ആലിംഗനം ചെയ്യുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha