പുടിന് വേറെ നിവർത്തിയില്ല! ഇന്ത്യ സഹായിച്ചേ മതിയാകൂ... റഷ്യയിലേക്ക് ഇന്ത്യൻ വിമാനം! C-17 ഗ്ലോബ്മാസ്റ്റർ പാഞ്ഞടുക്കുന്നു; അങ്കലാപ്പിൽ അമേരിക്കയും

അഫ്ഗാൻ പ്രതിസന്ധി സമയത്താണ് ഇന്ത്യയുടെ സി-17 ഗ്ലോബ്മാസ്റ്ററെ പറ്റിയുള്ള വാർത്തകൾ ഏവരും ശ്രദ്ധിച്ച് തുടങ്ങി ഗതിമുട്ടി ഇടിച്ചുകയറിയത് ശേഷിയുടെ ആറിരട്ടി ജനമായിരുന്നു. എന്നിട്ടും വലിമുട്ടാതെ ഈ വിമാനം പറന്ന് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. അന്നും പിന്നീട് യുക്രൈൻ റഷ്യ പ്രതിസന്ധി ഘട്ടത്തിലും യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രക്ഷിക്കാനും ഉപയോഗിച്ചത് ഈ ഭീമനെ തന്നെയാണ്.
എന്നാൽ ഇപ്പോൾ ഈ വിമാനം നേരെ പറന്നടുക്കുന്ന റഷ്യയിലേക്കാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും നിമിഷങ്ങൾ. റഷ്യ– യുക്രെയ്ന്‍ യുദ്ധം ഇന്ത്യയുടെയും ഉറക്കം കെടുത്തുകയാണ്. അന്താരാഷ്‌ട്ര തലത്തിലെ ഉപരോധം റഷ്യയെ ചില കാര്യത്തിലെങ്കിലും ബാധിക്കുമെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്.
അല്ലെങ്കിൽ എന്തൊക്ക പ്രതിസന്ധി അവർ നേരിടുന്നുണ്ട് എന്നത് ഊഹിക്കാവുന്നതേയുള്ളൂ. കാരണം ഉപരോധം കാരണം മറ്റു രാജ്യങ്ങളെ ആശ്രയിക്കാൻ ഇനി റഷ്യയ്ക്ക് ആവില്ല. ഇനി അവിടെ രക്ഷകനായി ഇന്ത്യയായിരിക്കും ഉണ്ടാവുക എന്ന സൂചനയാണ് ലഭിക്കുന്നത്.
ലോകരാഷ്‌ട്രങ്ങളും യൂറോപ്യൻ യൂണിയനും നടത്തുന്ന ഉപരോധത്തെ മറികടക്കാനാണ് റഷ്യ ചില പ്രത്യേക മേഖലകളിൽ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യരംഗം അടക്കമുള്ള മേഖലകളിലെ അടിയന്തിര സാഹചര്യങ്ങൾ പരിഹരിക്കാൻ റഷ്യൻ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ടു എന്നാണ് റിപ്പോർട്ട്.
അന്താരാഷ്‌ട്ര ഉപരോധത്തിൽ റഷ്യയ്‌ക്ക് അടിയന്തിര സഹായം വേണ്ടതിലൊന്ന് ആരോഗ്യരംഗത്തെ മരുന്നുകൾക്കും ഉപകരണങ്ങൾക്കുമാണ്. മരുന്നുകളുടെ ലഭ്യതക്കുറവ് വിവിധ മേഖലകളെ ബാധിച്ചുതുടങ്ങിയെന്നാണ് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുരാജ്യങ്ങളുടേയും ആരോഗ്യരക്ഷാ വിഭാഗവും വാണിജ്യകാര്യവകുപ്പും അതിവേഗ സഹായങ്ങൾക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.
കൊറോണ കാലത്ത് ലോകമെമ്പാടും സാഹായവും വാക്‌സിനുമെത്തിച്ച ഇന്ത്യയുടെ കാര്യശേഷിയിലാണ് റഷ്യ വിശ്വാസമർപ്പിച്ചിരിക്കുന്നത്. റഷ്യയ്‌ക്കായുള്ള ആദ്യഘട്ട സഹായങ്ങൾ വിമാനമാർഗ്ഗം പുറപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. അന്താരാഷ്‌ട്രതലത്തിൽ കൊറോണ മൂലമുണ്ടായ സമ്മർദ്ദം ഇല്ലാതാക്കാൻ ചൈന ഇതിനിടെ റഷ്യയെ സഹായിക്കുന്നത് കുറയ്‌ക്കുന്ന നയതന്ത്രം പയറ്റുകയാണ്.
640 ഓളം യാത്രികരെയും കൊണ്ടാണ് വിമാനം അഫ്ഗാൻ സമയത്ത് ഖത്തറില്‍ എത്തിയതെന്ന് ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ 800 എന്ന വിവരമാണ് ദ ഡ്രൈവ് ഉള്‍പ്പെടെയുള്ളവ അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. എന്തായാലും പരമാവധി 134 സൈനികര്‍ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന വിമാനത്തില്‍ അതിന്‍റെ ആറിരട്ടിയില്‍ അധികം ആളുകളെ കയറ്റിയാണ് വിമാനം ചരിത്രത്തിലേക്ക് അന്ന് പറന്നിറങ്ങിയത്. ഇതാ അഭയാര്‍ത്ഥികള്‍ക്ക് രക്ഷകനായ സി-17 ഗ്ലോബ്‍മാസ്റ്റര്‍ എന്ന ഈ വിമാനം തന്നെയാവും ഇനി റഷ്യയിലേക്കും പാഞ്ഞടുക്കുന്നത്.
അമേരിക്കന്‍ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗിന്റെ ഹെവിലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി-17. നിലവില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിമാനങ്ങളില്‍ ഒന്നാണ് ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍. 1995 മുതൽ യുഎസ് എയർഫോഴ്‍സിന്റെ ഭാഗമാണ് ഈ വിമാനം. സൈനിക ആവശ്യത്തിനുള്ള ചരക്കുകൾ കടത്താനും രക്ഷാപ്രവർത്തനത്തിനുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്.
ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവാണ് സി-17നെ ലോകത്തെ സൈനിക ശക്തികളുടെ പ്രിയ വിമാനമാക്കുന്നത്. അമേരിക്കയ്ക്ക് പുറമേ ഇന്ത്യ, ഓസ്ട്രേലിയ, കാനഡ, കുവൈറ്റ്, ഖത്തർ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും നാറ്റോ സഖ്യസൈന്യവും ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. 2010 മുതലാണ് ഈ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.
ഇന്ത്യന്‍ വ്യേമസേനയുടെ അഭിമാനങ്ങളിലൊന്നായ പടുകൂറ്റന്‍ വിമാനമാണ് ഗ്ലോബ്മാസ്റ്റര്‍. ഇത്തരം രക്ഷാദൗത്യങ്ങളില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്ന വിമാനമാണിത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്ലോബ്മാസ്റ്റര്‍ വിമാനം കൈവശമുള്ള രാജ്യം ഇന്ത്യയാണ്. പതിനൊന്ന് സി17 ഗ്ലോബ്മാസ്റ്റര്‍ III വിമാനങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്.
റഷ്യ-യുക്രെയ്ൻ സംഘർഷത്തെ മറയാക്കി ചൈന റഷ്യയ്‌ക്കുള്ള മരുന്ന് -രാസവസ്തു വിതരണം കുറച്ചതോടെയാണ് ഇന്ത്യയെ റഷ്യ പരിഗണിക്കുന്നത്. എന്നും വിശ്വാസിക്കാവുന്ന സുഹൃത്തെന്ന നിലയിൽ ഇന്ത്യയുടെ സഹായം അവശ്യസാധനങ്ങളുടെ കാര്യത്തിൽ അഭ്യർത്ഥിച്ചിരിക്കുകയാണ്. ലോകരാഷ്‌ട്രങ്ങൾ എതിർത്തിട്ടും എല്ലാ രാജ്യങ്ങളുമായി പരസ്പര സഹകരണത്തിന്റെ നയതന്ത്രത്തിൽ മുറുകെപിടിക്കും എന്ന നരേന്ദ്രമോദിയുടെ ശക്തമായ മറുപടി റഷ്യയ്‌ക്ക് വലിയ ഗുണമായി മാറുകയാണ്.
റഷ്യയിൽ നിന്നും ഇന്ധനം കുറഞ്ഞവിലയ്‌ക്ക് ഇന്ത്യ വാങ്ങുന്നതിന്റെ പേരിലും ഒരു ലോകരാഷ്‌ട്രങ്ങൾക്കും ഇന്ത്യയോട് മറുചോദ്യം ഉന്നയിക്കാൻ സാധിക്കാത്ത വിധം കൃത്യമായ ഉത്തരമാണ് ജയശങ്കർ അമേരിക്കയിൽ വെച്ച് തന്നെ നൽകിയത് എന്നതും ചരിത്ര മുഹൂർത്തമായി രേഖപ്പെടുത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha
























