മരിക്കാന്‍ തയ്യാര്‍... രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്ന് മോഡി, രാഷ്ട്രീയ നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല

രാജ്യത്തിന് വേണ്ടി ജീവിക്കുമെന്നും മരിക്കാന്‍ പോലും തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സാപ് സെന്ററിലെത്തിയ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ യാതൊരു അഴിമതി ആരോപണങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് മധ്യത്തിലാണ്. എനിക്കെതിരെ എന്തെങ്കിലും അഴിമതി ആരോപണങ്ങളുണ്ടോ? രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നും ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.
തനിക്കു വേണ്ടി ഉയരുന്ന ആര്‍പ്പുവിളികള്‍ക്കിടയില്‍ മോഡി അവരോട് പറഞ്ഞു. ലോകം നേരിടുന്ന രണ്ടു വലിയ വെല്ലുവിളികള്‍ തീവ്രവാദവും ആഗോളതാപനവും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ കാലിഫോര്‍ണിയയിലെ സാപ് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. തീവ്രവാദത്തെക്കുറിച്ച് താന്‍ ലോക നേതാക്കള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. തീവ്രവാദികളും മാനവപക്ഷവാദികളെയും വേര്‍തിരിച്ചു കാണണം. തുടക്കത്തില്‍ തീവ്രവാദത്തെ ലഘൂകരിച്ചുകണ്ട അമേരിക്ക അതിന്റെ വിപത്ത് മനസിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ഇവിടുത്തെ ജീവനക്കാര്‍ക്ക് ഇതേക്കുറിച്ച് അവബോധം നല്‍കുന്നതിനുള്ള ക്ലാസുകളും നല്‍കുന്നുണ്ട്. അഹിംസ എന്ന സന്ദേശം ലോകത്തിനുനല്‍കിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ തീവ്രവാദത്തെ തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ തിളക്കമുളള മുഖം താന്‍ കാലിഫോര്‍ണിയയില്‍ കണ്ടു എന്നു പറഞ്ഞ പ്രധാനമന്ത്രി, അമേരിക്കന്‍ ജനതയോടു ഇന്ത്യന്‍ ജനതയോടുളള ആദരവും എടുത്തു പറഞ്ഞു. ലോകമെമ്പാടും ഇന്ത്യക്കാര്‍ ഭാരത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്.
125 കോടി ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിനു താഴെയുളളവരാണ്. 800 മില്ല്യണ്‍ യുവത്വത്തിനു നേടാനാകാത്തതായി ഒന്നുമില്ല. ഇന്ത്യ പുരോഗമിക്കുകയാണ് മോദിയുടെ വാക്കുകള്‍. ഇന്ത്യ മുന്നേറ്റത്തിന്റെ പാതയിലാണെന്നും മോഡി പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളോട് വിമുഖത പാടില്ലെന്ന് ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. സാമൂഹിക മാദ്ധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ ശക്തിയെന്നും നരേന്ദ്ര മോദി. കാലിഫോര്‍ണയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാരതത്തിന്റെ പ്രധാനമന്ത്രി.
കാലിഫോര്‍ണിയയിലെ മെന്‍ലോപാര്‍ക്കിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് നടന്ന ചോദ്യോത്തരവേളയിലാണ് വര്‍ത്തമാന കാലത്ത് സാമൂഹിക മാദ്ധ്യമങ്ങള്‍ ചെലുത്തുന്ന പ്രസക്തി പ്രധാനമന്ത്രി എടുത്ത് പറഞ്ഞത്. രാഷ്ട്രീയ നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒളിച്ചോടാന്‍ പാടില്ല, അത് കൊണ്ട് ഒന്നും നേടാനാകില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. തെറ്റായ പാതയിലേക്ക് നീങ്ങുന്ന ഭരണകൂടങ്ങളെ നേര്‍വഴിക്ക് നയിക്കാനും, വീണ്ടുമൊരു അവസരം നല്‍കാനും സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കും. ഇതു തന്നെയാണ് നവമാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ കരുത്തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അദ്ധ്യക്ഷത വഹിച്ച പരിപാടി ഒരുമണിക്കൂറിനടുത്ത് നീണ്ടുനിന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി അധിക സമയവും ചെലവഴിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha