മാലദ്വീപ് പ്രസിഡന്റ് അബ്ദുല്‍ ഗയൂം സഞ്ചരിച്ച സ്പീഡ്‌ബോട്ടില്‍ പൊട്ടിത്തെറി, പ്രസിഡന്റിന്റെ ഭാര്യയ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു

മാലദ്വീപ് പ്രസിഡന്റ് യാമീന്‍ അബ്ദുല്‍ ഗയൂം സഞ്ചരിച്ചിരുന്ന സ്പീഡ്‌ബോട്ടില്‍ പൊട്ടിത്തെറി. ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഗയൂം രക്ഷപെട്ടു. ഭാര്യ ഫാത്തിമത് ഇബ്രാഹിമിനും മറ്റു ഉദ്യോഗസ്ഥര്‍ക്കും സാരമായ പരുക്കേറ്റു. സൗദി അറേബ്യയില്‍ ഹജ് കര്‍മം നിര്‍വഹിച്ച ശേഷം വരികയായിരുന്നു ഗയൂം. തലസ്ഥാനമായ മാലിയിലെ പ്രധാന ജെട്ടിയില്‍ ഇന്നു രാവിലെ ബോട്ട് അടുപ്പിക്കവെയായിരുന്നു പൊട്ടിത്തെറി.
എന്‍ജിന്‍ മുറിയിലാണ് പൊട്ടിത്തെറിയുണ്ടായതെങ്കിലും കാരണം കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ട് അപകടങ്ങളും തീപിടിത്തവും മാലദ്വീപില്‍ സ്ഥിരം സംഭവങ്ങളാണ്. രാജ്യത്തിന്റെ രാജ്യാന്തര വിമാനത്താവളം ഒരു ദ്വീപിലാണുള്ളത്. ആ ദ്വീപിലേക്കെത്താന്‍ ചെറിയൊരു ബോട്ട് യാത്ര ആവശ്യമാണ്. വിമാനത്താവളത്തില്‍ നിന്ന് പ്രസിഡന്റിനെ തിരിച്ചെത്തിക്കവെയായിരുന്നു അപകടം. ക്യാബിനറ്റ് മന്ത്രിമാരും എംപിമാരുമാണ് ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha