ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രംമാറ്റി ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇന്റര്‍നെറ്റ് സ്വാതന്ത്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിനെ പിന്തുണയ്ക്കുകയാണ്

വാള്‍ എടുത്തവരെല്ലാം വെളിച്ചപ്പാടെന്ന ചൊല്ല് വീണ്ടും അന്വര്‍ത്ഥം. വാര്‍ത്തകള്‍ കേള്‍ക്കുന്നതിനുമുമ്പേ പടച്ചുവിടാനുള്ള മാധ്യമങ്ങളുടെ നെട്ടോട്ടമാണ് അടിസ്ഥാന പ്രശ്‌നം. എന്നാല്‍ തെറ്റുപറ്റുക മാത്രമല്ല നമ്മള്‍ ചതിക്കപ്പെടുക കൂടിയാണെങ്കിലോ. നമ്മള്‍ പരസ്യമായി എതിര്‍ക്കുന്ന ഒന്നിനെയാണ് രഹസ്യമായി പിന്തുണക്കുന്നത്. മുമ്പ് ഫേസ് ബുക്കില്‍ മഴവില്‍ നിറം എത്തിയത് സ്വവര്‍ഗ്ഗരതിയെ അനുകൂലിച്ചായിരുന്നു. അതറിയാതെ എല്ലാവരും കളര്‍ മാറ്റി ശശികളാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയെ പറ്റി പലരും പല സ്ഥലതും സംസാരിക്കുമ്പോഴും ഒളിഞ്ഞിരിക്കുകയായിരുന്നു ഫേസ്ബുക്കും ഇന്റര്‍നെറ്റ്.ഓര്‍ഗും. ഫ്‌ലിപ്പ്കാര്‍ട്ട്എയര്‍ടെല്‍ സീറോ എന്ന ആശയത്തെ തറപറ്റിക്കാന്‍ നെറ്റിസണ്മാര്‍ക്ക് കഴിഞ്ഞെങ്ങിലും അപ്പോഴും അധികമാരും റിലയന്‍സ്‌ഫേസ്ബുക്ക് സെറ്റപ്പായ ഇന്റര്‍നെറ്റ്.ഓര്‍ഗിനെ പറ്റി പറഞ്ഞില്ല. പിന്നീട് അത് ലൈംലൈറ്റില്‍ വന്നതും \'ഇന്ത്യയില്‍ സ്വതന്ത്ര ഇന്റര്‍നെറ്റ് വേണ്ടേ\' എന്നൊരു ചോദ്യം ഫേസ്ബുക്ക് ഫേസ്ബുക്ക് വഴി ചോദിച്ചു. ചോദ്യത്തിനു ഒറ്റ ഉത്തരമേ ഓപ്ക്ഷനായി ഉണ്ടായിരുന്നുള്ളൂ.
my gov എന്ന വെബ് സൈറ്റിലാണ്. അതില്‍ ചേരണമെങ്കില്‍ തന്നെ ഈമെയില്‍/ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി, വേരിഫൈ ആവണം. അത്തരത്തില്‍ മിനിമം ഒരു സിം എങ്ങിലും ഉള്ളവര്‍ മാത്രം സംസാരിച്ചിരുന്ന വോട്ടിങ്ങിലേക്ക് ഫേസ്ബുക്ക് നല്‍കിയ ഉത്തരം മേല്പറഞ്ഞ \'നല്ല ഇന്റെര്‍നെറ്റ്\' എന്ന ടിക്ക് മാര്‍ക്കുകളുടെ ഡാറ്റാ ആയിരുന്നു. അതും പിഡിഎഫ് ആയി ഡ്രോപ്പ്‌ബോക്‌സ് ലിങ്ക് രൂപത്തില്‍. സക്കാറിന്റെ മിനിമം ഐഡന്റിറ്റ് ചോദിക്കുന്ന ഒരു സര്‍വ്വേ/ഡിസ്‌കഷനെ ബൈപാസ് ചെയ്യുകയാണ് ഇവര്‍.
അവസാന ആഴ്ചകളിലായിഇന്റര്‍നെറ്റ്.ഓര്‍ഗിനു വന്ന പത്ര പരസ്യങ്ങള്‍ ഒരു \'ഇന്‍ഫ്രാസ്റ്റക്ചര്‍\' എന്ന രീതിയില്‍ ആണ്. (റിലയന്‍സിന്റെ ടവര്‍ വഴി, റിലയന്‍സ് ഉപഭോക്താകള്‍ക്ക് നെറ്റ് കൊടുക്കുന്നതിനു കാശ് വാങ്ങാതിരിക്കുന്നത് എന്തുട്ടാ ഇന്‍ഫ്രാ!) നെറ്റില്‍ ഇത്രയും പുകില്‍ വന്നതൊടെ സായിപ്പ് പേരു മാറ്റി free basics എന്നാക്കി.
ഇപ്പോള്‍ നടക്കുന്നത് ഫേസ്ബുക്കിന്റെ എറ്റവും വലിയ തന്ത്രമാണ്. മോഡിയുടെ വരവും, മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയും ഒക്കെ കൂട്ടി കുഴച്ചൊരു ഫേസ്ബുക്ക് കാമ്പേയ്ന്‍. അവിടെ ചൊദ്യങ്ങളില്‍ ആര്‍ക്കും നെറ്റ് ന്യൂട്രാലിറ്റിയെ പറ്റി ചോദിക്കാനില്ല. അമേരിക്കയില്‍ നെറ്റ് ന്യൂട്രാലിറ്റി വേണമെന്ന് പറഞ്ഞ ഫേസ്ബുക്കിനു ഇന്ത്യയുടെ കാര്യത്തില്‍ തണുപ്പന്‍ മട്ടാണ്. ഇപ്പോള്‍ ഫേസ്ബുക്കില്‍ നടക്കുന്ന കാമ്പ്യേന്‍ – മുന്‍പ് ഫേസ്ബുക്ക് ഇന്റര്‍നെറ്റ്.ഓര്‍ഗിനു വേണ്ടി ചെയ്ത അതേ തരത്തിലൊരു കാമ്പ്യേന്‍ ചെയ്യുന്നതോടെ ഫേസ്ബുക്ക് ഒരു ഒപ്പീനിയന്‍ കളക്ഷന്‍ പ്ലാറ്റ്‌ഫോമായി മാറുകയാണ്. നേരത്തെ അവര്‍ നടത്തിയ പരസ്യം കൊടുത്ത്, എതിര്‍പ്പ് രേഖപ്പെടുത്താന്‍ കഴിയാത്ത രീതുയെ സര്‍ക്കാര്‍ വരെ ഉപയോഗിക്കുന്ന ഒരു രീതിയാക്കുകയാണ്. അത് അപകടകരമാണ്.
എന്താണു ഇന്റെര്‍നെറ്റ്.ഓര്‍ഗ്
ഫേസ്ബുക്കിന്റെ വക്രബുദ്ധിയില്‍ പിറന്ന സന്തതിയാണു ഇന്റെര്‍നെറ്റ്.ഓര്‍ഗ്.ഇന്ത്യയില്‍ ഫേസ്ബുക്കും റിലയന്‍സും ചേര്‍ന്നാണു ഇന്റെര്‍നെറ്റ്.ഓര്‍ഗ് പുറത്തിറക്കിയത്.ഫേസ്ബുക്ക് തീരുമാനിക്കുന്ന കുറച്ച് വെബ്‌സൈറ്റുകള്‍ മാത്രം ഇതിലൂടെ സൗജന്യമായി ലഭിക്കും.ഇതോടെ ഫേസ്ബുക്ക് തീരുമാനിക്കുന്ന ഏതാനം ചില വെബ്‌സൈറ്റുകള്‍ക്കുള്ളില്‍ ആളുകള്‍ തളച്ചിടപ്പെടും.ഇന്റെര്‍നെറ്റ്.ഓര്‍ഗ് വളര്‍ന്നാല്‍ ഏവര്‍ക്കും സൗജന്യമായി ഏതു വെബ്‌സൈറ്റും തുറക്കാനുള്ള അവസരം നഷ്ടമാകും.ഫേസ്ബുക്ക് സൗജന്യമാകുമ്പോള്‍ യൂട്യൂബും ട്വിറ്ററും അടക്കമുള്ളവയ്ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും.ചുരുക്കത്തില്‍ ഇന്റെര്‍നെറ്റ്.ഓര്‍ഗിനുള്ളില്‍ ജനങ്ങളെ തളച്ചിട്ട് കഴിഞ്ഞാല്‍ ഇന്ന് കാണുന്നതു പോലെ സര്‍ക്കാരിനെതിരായോ ഫേസ്ബുക്കിനു ഏതിരായോ ഉള്ള വാര്‍ത്തകള്‍ ജനങ്ങളിലെത്തിയ്ക്കാതെ നിഷ്പ്രയാസം തടയാന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കാകും.
സുക്കന്‍ബര്‍ഗ്ഗിന്റെ ഈ തന്ത്രത്തിനെതിരെ നിരവധി ആക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha