ലോകത്തിലെ ഏറ്റവും പ്രായമുള്ള മുത്തശ്ശി 119-ാം വയസില്‍ അന്തരിച്ചു; പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്‌ഥിതിയിലായിരുന്ന തനാക്ക കഴിഞ്ഞിരുന്നത് നഴ്‌സിങ് ഹോമിൽ, ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് തനാക്കയെ അംഗീകരിച്ചത് 2019-ൽ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളയാളായി....
ലോകത്തിലേ തന്നെ ഏറ്റവും പ്രായമുള്ള വ്യക്‌തിയായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ജാപ്പനീസ് വയോധിക 119-ാം വയസില്‍ അന്തരിച്ചു. കെയ്‌ന്‍ തനാക്ക എന്ന പേരുള്ള ലോക മുത്തശ്ശിയാണ് വിടവാങ്ങിയിരിക്കുന്നത്. കഴിഞ്ഞ 19-നായിരുന്നു അന്ത്യം. പ്രായാധിക്യമുണ്ടെങ്കിലും മെച്ചപ്പെട്ട ആരോഗ്യസ്‌ഥിതിയിലായിരുന്ന തനാക്ക നഴ്‌സിങ് ഹോമിലാണ് എത്രയും നാൾ കഴിഞ്ഞിരുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് തനാക്കയെ അംഗീകരിച്ചത് 2019-ലാണ്. ഇതിൽ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളയാളായി മാറുകയായിരുന്നു ഇവർ. കഴിഞ്ഞവര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണത്തില്‍ പങ്കാളിയാകണമെന്ന് തനാക്ക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചക്രക്കസേരയിലിരുന്ന് ദീപശിഖ വഹിക്കണമെന്ന അവരുടെ ആഗ്രഹത്തിനു കൊവിഡ് വ്യാപനം വിലങ്ങുതടിയായി മാറുകയാണ് ചെയ്തത്.
അതേസമയം ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ഫുകുവോക മേഖലയില്‍ 1903 ജനുവരി രണ്ടിനാണ് കെയ്‌ന്‍ തനാക്കയുടെ ജനനം. ഇതേ വർഷമാണ് െറെറ്റ് സഹോദരന്മാര്‍ ആദ്യമായി വിമാനം പറത്തിയതും മേരി ക്യൂറി നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ ആദ്യ വനിതയാകുന്നതുമൊക്കെ.
അങ്ങനെ കേക്ക് വില്‍പ്പന സ്‌ഥാപനം ഉള്‍പ്പെടെ ഒരുപിടി വ്യാപാരസംരംഭങ്ങളിലൂടെയായിരുന്നു യുവതിയായിരുന്ന തനാക്ക തന്റെ ജീവിതം കരുപ്പിടിപ്പിച്ചത്. 100 വര്‍ഷം മുമ്പ്, 1922-ല്‍ ഹിദിയോ താനാക്കയെ വിവാഹം കഴിക്കുകയുണ്ടായി. ഈ ബന്ധത്തില്‍ നാലു മക്കളുണ്ട്. കൂടാതെ മറ്റൊരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്‌തു ഇവർ.
https://www.facebook.com/Malayalivartha


























