Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

15ാം വയസ്സിൽ 40കാരിയായ ടീച്ചറെ പ്രണയിച്ച കില്ലാടി! മോദിയുടെ ഉറ്റ സുഹൃത്ത്... തീവ്രവാദികളുടെ പേടി സ്വപ്നം...

26 APRIL 2022 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഫ്രാൻസിൽ പുതുചരിത്രം പിറന്നിരിക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള ഇസ്ലാമിസ്റ്റുകളുടെ ആ​ഗോള ശത്രുവായി മുദ്രകുത്തിയിട്ടുള്ള ഇമ്മാനുവല്‍ മക്രോണിന് ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാമൂഴം ലഭിച്ചിരിക്കുന്നു. തീവ്ര വലതുപക്ഷ നേതാവായ മരീനെ ലീ പെനിനെ പരാജയപ്പെടുത്തിയാണ് മക്രോണ്‍ രണ്ടാമതും അധികാരം കയ്യടക്കിയത്.

സാധാരണക്കാരുടെ മനമറിഞ്ഞ്, അവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചാൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായ ഇമ്മാനുവൽ മാക്രോൺ. അതിശക്തമായ പോരാട്ടമായിരുന്നു സംഭവിച്ചത്. മക്രോണിന് 58 ശതമാനം വോട്ടും ലീ പെന്നിന് 42 ശതമാനം വോട്ടും ലഭിച്ചു.

20​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ര​ണ്ടാം​ ​വ​ട്ട​വും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​ആ​ദ്യ​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​എ​ന്ന​ ​നേട്ടവും ഇനി 44കാരനായ അദ്ദേഹത്തിന് സ്വന്തം. അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും ജൂണില്‍ നടക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് കൂടി ഭൂരിപക്ഷം നേടേണ്ടത് സുഗമമായ ഭരണത്തിന് അനിവാര്യമാണ്. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മാക്രോൺ.

തീവ്രവാദം മുഖ്യചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയും തീവ്ര വലത് പക്ഷ പാര്‍ട്ടിയുടെ നേതാവുമായ മരീന്‍ ലെയെ മാക്രോണ്‍ പരാജയപ്പെടുത്തി. തീവ്ര ഇടതുപക്ഷത്തേക്കാള്‍ തീവ്രത തന്റെ നിലപാടുുകള്‍ക്കാണെന്ന് മാക്രോണിന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സാധിച്ചതാണ് വിജയകാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി മോദി ഉൾപ്പടെയുള്ളവർ അപൂർവ വിജയത്തിന് മാക്രോണിനെ അഭിനന്ദിച്ചിരുന്നു. മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി അനുമോദന സന്ദേശത്തില്‍ വ്യക്തമാക്കി.

മാക്രോണിന്റെ അപൂർവ നേട്ടത്തിൽ ഇന്ത്യയ്ക്കും അഭിമാനിക്കാം. പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്താണ് അദ്ദേഹം. റഫേൽ യുദ്ധവിമാനങ്ങൾ എളുപ്പത്തിൽ രാജ്യത്തിന് ലഭ്യമാക്കുന്നതിന് ഈ അടുപ്പം സഹായിച്ചു എന്നത് ശത്രുക്കൾ പോലും സമ്മതിക്കുന്ന കാര്യമാണ്. കൊവിഡ് കാലത്തും മാക്രോണിന്റെ ഇന്ത്യാ സ്നേഹം മറനീക്കി പുറത്തുവന്നിരുന്നു.

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം നിലവിട്ട് ഉയർന്നപ്പോൾ ആദ്യം സഹായവുമായി എത്തിയതിൽ ഫ്രാൻസുമുണ്ടായിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, ലിക്വിഡ് ഓക്സിജൻ കണ്‍ടെയ്നറുകൾ, ഓക്സിജൻ ജനറേറ്ററുകൾ എന്നിവ നൽകുമെന്ന് മാക്രോൺ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള ഫേസ്ബുക്ക് പോസ്റ്റും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

'ഞങ്ങളുടെ മന്ത്രാലയങ്ങളും വകുപ്പുകളും കഠിനമായി പ്രവർത്തിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനികളും ഇതിനായി ഒത്തുചേരുന്നുണ്ട്. നാം ഒരുമിച്ചു വിജയിക്കും എന്നായിരുന്നു ഹിന്ദിയിൽ അദ്ദേഹം കുറിച്ചത്. ഞാൻ ഇടതുപക്ഷമോ വലതുപക്ഷമോ അല്ല. രണ്ടുപക്ഷത്തും ഉണ്ട്. രണ്ടിന്റെയും നല്ല വശങ്ങൾ മാത്രം സ്വീകരിക്കും എന്നാണ് മാക്രോൺ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നത്. പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്തു.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് സർക്കാർ ഉദ്യോഗസ്ഥൻ എന്നനിലയിലും ഇൻവെസ്റ്റുമെന്റ് ബാങ്കർ എന്നനിലയിലും മാക്രോൺ അറിയപ്പെട്ടിരുന്നു. പാരീസിലെ നാൻടെർ സർവകലാശാലയിൽ ഫിലോസഫിയും സയൻസ് പോയിൽ നിന്നു പബ്ലിക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. ഇൻസ്പെക്ടറേറ്റ് ജനറൽ ഒഫ് ഫിനാൻസിന്റെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് റോത്ത്സ്ചിൽഡിൽ & സി ബാൻക്വുവിൽ ഇൻവെസ്റ്റുമെന്റ് ബാങ്കർ ആയി സേവനം അനുഷ്ടിക്കുകയായിരുന്നു.

ലോക വൻ ശക്തിയായ അമേരിക്ക പോലും കൊവിഡിന് മുന്നിൽ പകച്ചുപോയപ്പോൾ മാക്രോൺ പ്രായോഗികമായ നടപടികളിലൂടെ ജനങ്ങളുടെ രക്ഷയ്‌ക്കെത്തി. മറ്റെല്ലാ പദ്ധതികളും മാറ്റിവച്ച് രാജ്യത്തിന്റെ വരുമാനത്തിൽ സിംഹഭാഗവും വൈറസ് പ്രതിരോധത്തിനായി മാറ്റിവച്ചു. മാക്രോൺ ചെയ്തത് ശരിയാണെന്ന് കാലം തെളിയിച്ചു. വളരെ വേഗം ഫ്രാൻസ് കൊവിഡിനെ പിടിച്ചുകെട്ടി. പണപ്പെരുപ്പം പിടിച്ചുനിറുത്താൻ നടത്തിയ ശ്രമങ്ങളും റഷ്യ-യുക്രെയിൻ പ്രശ്നം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളും അദ്ദേഹത്തിന്റെ സ്വീകാര്യത കൂട്ടി.

പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയുന്നത് ശരിയാണ്. മുൻ നാടകാദ്ധ്യപിക ബ്രിജിറ്റാണ് മാക്രോണിന്റെ ഭാര്യ. മാക്രോണിനെക്കാർ 24 വയസ് കൂടുതലാണ് ബിജിറ്റിന്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അസാധാരണമായ ഇ പ്രണയകഥ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് തൊട്ടമുമ്പാണ് പുറത്തറിഞ്ഞത്. ഇത് ഇരുവരും ചേർന്നെടുത്ത തീരുമാനമായിരുന്നു എന്നാണ് മാക്രാേണിനോട് അടുപ്പമുളളവർ പറയുന്നത്. വരന്റെ പ്രായം 29, വധുവിന് 53മായിരുന്നു.

ഇന്ന് ഫ്രഞ്ച് ജനയുടെ മാതൃക ദമ്പതികളാണ് ഇവർ. സത്രീലമ്പടത്തം കൊണ്ട് പേരു കേൾപ്പിച്ചവർ ആയിരുന്നു മുൻ ഫ്രഞ്ച് പ്രസിഡന്റുമാർ ഏറെയും. പക്ഷേ മാക്രോണിണ് പ്രണയം ടീച്ചറോട് മാത്രമായിരുന്നു. ഈ ദമ്പതികൾക്ക് കുട്ടികൾ ഇല്ല. ബ്രിജിറ്റിന്റെ ആദ്യ വിവാഹത്തിലുള്ള മക്കളെയാണ് ഇവർ ഔദ്യോഗിക അവകാശികൾ ആക്കിയിരിക്കുന്നത്.

തീവ്രവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും മാക്രോൺ ധൈര്യം കാട്ടി. രാജ്യത്ത് ഒരുതരത്തിലുള്ള തീവ്രവാദവും അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ ഉഗ്രശാസനയും തുടർ നടപടികളും എതിരാളികളുടെ പോലും പ്രശംസ നേടിയിരുന്നു. ഇസ്ളാം എന്നത് ഒരു മതമാണെന്നും രാഷ്ട്രീയ മൂവ്‌മെന്റല്ലെന്നും പറഞ്ഞ മാക്രോൺ പൊളിറ്റിക്കൽ ഇസ്‌ലാമിസത്തെ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു. ഇതിനൊപ്പം രാജ്യത്തെ ഭരണത്തിൽ ക്രിസ്ത്യൻ പളളികളുടെ സ്വാധീനം കുറയ്ക്കാനുള്ള ശക്തമായ നടപടികളും കൈക്കൊണ്ടു.

ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിലെ മണ്ണില്‍ നിന്നും തുടച്ചുനീക്കാന്‍ മോസ്‌കുകളും ഇസ്ലാമിക പാഠശാലകളും അടച്ചുപൂട്ടിയ വ്യക്തിയാണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അധികാരത്തില്‍ വന്നാല്‍ ഹിജാബ് നിരോധിക്കുമെന്ന് അവകാശപ്പെട്ട ലു പെനിനോട് ഹിജാബ് നിരോധിച്ചാല്‍ ഫ്രാന്‍സ് കടുത്ത ആഭ്യന്തരയുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന എതിര്‍വാദമാണ് ഇമ്മാനുവല്‍ മാക്രോണ്‍ അന്തിമ ടിവി സംവാദത്തില്‍ ഉയര്‍ത്തിയത്.

എന്തായാലും ഫ്രാന്‍സിലെ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇവര്‍ രണ്ടു പേരില്‍ ആര് ഫ്രഞ്ച് പ്രസിഡന്റായാലും വിധി ഒന്നു തന്നെ. വിട്ടുവീഴ്ചയില്ലാത്ത ഇസ്ലാം വിരുദ്ധ നിലപാടുകള്‍ മാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ. 2021ല്‍ ഫ്രാന്‍സിലെ ഷാലെ എബ്ദോ മാസികയില്‍ പ്രവാചകനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ മുസ്ലിങ്ങളുടെ വലിയ കലാപം ഉണ്ടായി. എന്നാല്‍ കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെ അനുകൂലിക്കുന്ന നിലപാടാണ് മാക്രോണ്‍ അന്ന് സ്വീകരിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മധ്യ പാരീസില്‍ വ്യാപക പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടു. യുവാക്കളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസിനു നേര്‍ക്ക് കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 

ഒരാള്‍ക്ക് പരിക്കേറ്റു. പോലീസ് പരിശോധനയ്ക്ക് നിര്‍ത്താതെ പോലീസുകാര്‍ക്കുനേരെ ഓടിച്ചുകയറ്റാന്‍ ശ്രമിച്ച കാര്‍ യാത്രകരെ പോണ്ട് ന്യൂഫ് പാലത്തിനു സമീപത്തുവച്ചാണ് പോലീസ് വെടിവച്ച് വീഴ്ത്തിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ വിജയാഘോഷം നടക്കുന്ന സ്ഥലത്തുനിന്ന് 1.2 മൈല്‍ അകലെയാണ് പോലീസ് ഇവരെ നേരിട്ടത്. 

പാരീസ് നഗരത്തിന്റെ ഹൃദയഭാഗത്താണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പാരീസിലെ പോണ്ട് ന്യൂ മേഖലയിലാണ് രാത്രി ഏറെ വൈകി സംഭവം നടന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഭീകരാക്രമണ സാദ്ധ്യത മുന്നിൽ കണ്ട് പോലീസും സുരക്ഷാ വിഭാഗവും അതീവ ജാഗ്രതയിലായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (11 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (29 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (40 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (47 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (54 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (12 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends