റഷ്യ വീണ്ടും തോറ്റു അവസാന ആയുധമായി ആണവാക്രമണം...അവസാന പ്രതീക്ഷയും അസ്തമിച്ചെന്ന്

റഷ്യ തങ്ങളോട് യുദ്ധംചെയ്ത് തളരുകയാണെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് യുക്രെയ്ന്‍. മരിയൂപോളിനെ മാത്രമേ പൂര്‍ണ്ണമായും പിടിക്കാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടു ള്ളുവെന്നും അവിടേയും സാധാരണക്കാരെ ബന്ദിയാക്കിയുള്ള നാടകമാണ് നടത്തുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു. ആണവ യുദ്ധം നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിക്കുന്ന റഷ്യ തങ്ങളോട് യുദ്ധം ചെയ്ത് തളര്‍ന്നതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവാണെന്നും സെലന്‍സ്‌കി പറഞ്ഞു.
ക്രെലിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. യുക്രെയ്‌നെ അവര്‍ക്ക് മുഴുവനായും കീഴടക്കാമെന്ന ധാരണ തീര്‍ത്തും അസ്ഥാനത്താണ്. ശരിയാണ് തങ്ങള്‍ അപകടത്തിലാണ്. അത് സത്യവുമാണ്. അത് അംഗീകരിക്കുന്നു. ഒപ്പം ഇത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗീ ലാവ്‌റോവിന്റെ പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു.
റഷ്യ യുക്രെയ്‌ന് മേല്‍ യുദ്ധം ആരംഭിച്ചിട്ട് 62 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്ന് ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടാറസിന്റെ റഷ്യന്‍ സന്ദര്‍ശനം നടക്കാനിരിക്കേയാണ് സെര്‍ഗീ ലാവ്‌റോവ് ആണവ യുദ്ധ ഭീഷണിയും മൂന്നാം ലോകമഹായുദ്ധ ഭീഷണിയും മുഴക്കിയത്.
ഫെബ്രുവരി 24 നാണ് റഷ്യ, യുക്രൈനെതിരെ യുദ്ധം ആരംഭിച്ചത്. അമ്പത്തിയഞ്ച് ദിവസങ്ങള്‍ക്ക് ശേഷം യുക്രൈന്റെ വടക്ക് പടിഞ്ഞാന്‍ മേഖലയില്‍ നിന്നും റഷ്യ, സൈന്യത്തെ പിന്‍വലിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നായിരുന്നു റഷ്യ ഇതിന് പറഞ്ഞ കാരണം. മറിച്ച്, യുക്രൈന്റെ വ്യവസായ മേഖലയായ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വംശജരുടെ സുരക്ഷയാണ് തങ്ങളുടെ പ്രശ്‌നമെന്നും യുക്രൈന്‍ ഇവരെ വംശഹത്യ ചെയ്യുകയാണെന്നും റഷ്യ ആരോപിച്ചു. ലോകത്തിലെ റഷ്യന്‍ വംശജരുടെ സുരക്ഷ റഷ്യയുടെ ചുമതലയാണെന്നും റഷ്യ അവകാശപ്പെട്ടിരുന്നു.
യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യ റോക്കറ്റ്, മോട്ടോര്‍, വ്യോമ ആക്രമണങ്ങളാണ് ശക്തിപ്പെടുത്തിയത്. യുദ്ധമാരംഭിച്ച് രണ്ട് മാസം കഴിഞ്ഞെങ്കിലും കഴിഞ്ഞ ആഴ്ചയെടുവിലാണ് മരിയുപോള്‍ കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടത്. എന്നാല്‍, മരിയുപോള്‍ കീഴടങ്ങിയിട്ടില്ലെന്നും പോരാട്ടം വടക്കുകയാണെന്നും യുക്രൈനും തിരിച്ചടിച്ചു. അസോവ് പോരാളികളുടെ തിരിച്ചു വരവാണ് അങ്ങനെ ഒരു ആത്മവിശ്വാസത്തിന് കാരണം യുക്രൈന്റെ ഏതാണ്ട് രണ്ടായിരത്തോളം വരുന്ന് സൈനികര്‍ (അസോവ് ബറ്റാലിയന്‍) ഡോണ്‍ബാസ് മേഖലയിലെ ഏറ്റവും വലിയ ഉരുക്കുശാലയായ അസോവ് പ്ലാന്റില്‍ അഭയം പ്രപിച്ചിരുന്നു. ഇതോടെ അസോവ് സ്റ്റീല്‍ സ്റ്റാളില്‍ കയറാതെ തന്നെ അവരെ സമ്മര്‍ദ്ധത്തിലൂടെ കീഴ്‌പ്പെടുത്താന്‍ റഷ്യ പ്ലാനിട്ടുവെങ്കിലു ആ പ്ലാന്‍ പിന്നീട് പിന്‍വലിച്ച റഷ്യ സ്റ്റീല്‍ പ്ലാന്റില്‍ പ്രവേശിച്ചത് അതി ശക്തമായ മറ്റൊരു പോരാട്ടത്തിനു കൂടി വഴി തുറന്നു.
ഇത്രയും നീണ്ട കാലത്തെ യുദ്ധം ഈ മേഖലയെ ഒരു ഗറില്ലാ യുദ്ധമുഖമാക്കി മാറ്റിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിസങ്കീര്‍ണ്ണമായ ട്രഞ്ചുകളും കിടങ്ങുകളുമാല്‍ സമൃദ്ധമാണ് ഈ യുദ്ധമുഖം. അതിനാല്‍ ഇവിടെ നിന്ന് ഗറില്ലയുദ്ധം തുറക്കുമെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ആണവ സംഘര്‍ഷത്തെക്കുറിച്ചുള്ള ലാവ്‌റോവിന്റെ മുന്നറിയിപ്പുകള്‍ 'മോസ്‌കോയുടെ തോല്‍വിയെയാണ് അര്‍ത്ഥമാക്കുന്നതെന്ന്' യുക്രൈന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അഭിപ്രായപ്പെട്ടു. അതോടൊപ്പം കീവിനുള്ള സഹായങ്ങള്‍ തുടരാന്‍ അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
'യുക്രൈനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് ലോകത്തെ ഭയപ്പെടുത്താനുള്ള അവസാന പ്രതീക്ഷയും റഷ്യയ്ക്ക് നഷ്ടപ്പെട്ടു,' എന്ന് കുലേബ ട്വിറ്റ് ചെയ്തു. 'മൂന്നാം ലോകമഹായുദ്ധത്തിന്റെ ഒരു 'യഥാര്‍ത്ഥ' അപകടത്തെക്കുറിച്ചുള്ള ആശങ്കയിലാണ് റഷ്യ. ഇതിനര്‍ത്ഥം യുക്രൈനില്‍ റഷ്യയ്ക്ക് പരാജയംഅനുഭവപ്പെടുന്നു എന്നാണ്. അതിനാല്‍, യൂറോപ്യന്‍, ആഗോള സുരക്ഷയ്ക്കായി ഞങ്ങള്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ലോകം യുക്രൈനെ പിന്തുണയ്ക്കുന്നത് ഇരട്ടിയാക്കണമെന്നും അദ്ദേഹം എഴുതി.
https://www.facebook.com/Malayalivartha


























