വന്‍ സ്‌ഫോടനങ്ങള്‍ മാള്‍ഡോവയെയും ആക്രമിച്ച് റഷ്യ ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാതെ കുഞ്ഞന്‍ രാജ്യം

മാള്‍ഡോവയെ ആക്രമിച്ച് റഷ്യ. മാരിയൂപ്പോളിലെ സ്‌ഫോടന പരമ്പരകള്‍ തര്‍ക്കമുള്ള മോള്‍ഡേവിയന്‍ പ്രദേശമായ ട്രാന്‍സ്‌നിസ്ട്രിയയില്‍ വരെ എത്തിയതായാണ് റിപ്പോര്‍ട്ട്. മേഘയില്‍ ഒന്നിലധികം സ്‌ഫോടനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്, എന്നാല്‍ ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ആ രാജ്യം. അതിനാല്‍ തന്നെ തര്‍ക്ക പ്രദേശമല്ലേ എന്ന ന്യായം പറഞ്ഞ് ഒഴിയുകയാണ് ആ രാജ്യം ട്രാന്‍സ്‌നിസ്ട്രിയയിലെ സ്‌ഫോടനങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ റഷ്യ നടത്തുന്നുണ്ട്. എതിര്‍ ശക്തികള്‍ തമ്മിലുള്ള ആഭ്യന്തര കലഹം തങ്ങളുടെ മേഘലയിലേയ്ക്കും എത്തുന്നു എന്നാണ് മോള്‍ഡോവയുടെ പ്രസിഡന്റ് മിയ സന്ദുവിന്റെ വിലയിരുത്തല്‍. സ്പുട്‌നിക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉക്രെയ്‌നിലെ യുദ്ധത്തിനിടയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ട്രാന്‍സ്‌നിസ്ട്രിയന്‍ പ്രദേശത്തെ ആക്രമണം വഴിവച്ചേക്കും എന്നാണ്.
നിലവില്‍ റഷ്യയെ അവിടെ ചെറുക്കുന്നത് പ്രാദേശിക ശക്തികളാണ്. എന്നാല്‍ അവരുടെ പോരാട്ടം ദുര്‍ബലമാണെന്നും മോള്‍ഡോവ അപകടസാധ്യതയിലാണെന്നുമാണ് മോള്‍ഡോവ പ്രസിഡന്റ് തുറന്നു സമ്മതിക്കുന്നത്. രാജ്യത്തിന്റെ 'സമാധാനം' അപകടത്തിലാക്കുന്ന നടപടികളില്‍ മോള്‍ഡോവയെ ഉള്‍പ്പെടുത്താനുള്ള ഏതെങ്കിലും പ്രകോപനങ്ങളെയോ ശ്രമങ്ങളോ ഉണ്ടായാല്‍ ലോകം ഇടപെടണം എന്നും പറഞ്ഞു. അതുപോലെ തന്നെ ട്രാന്‍സ്‌നിസ്ട്രിയന്‍ പ്രതിസന്ധിയുടെ സമാധാനപരമായ പരിഹാരത്തിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സന്ദു ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു.
ട്രാന്‍സ്‌നിസ്ട്രിയയ്ക്ക് വേണ്ടി ഇനി ഒരു യുദ്ധത്തിന് ഞങ്ങളില്ലെ. തങ്ങള്‍ക്ക് അതിനുള്ള പദ്ധതിയില്ലെന്നും പ്രസിഡണ്ട് മോള്‍ഡോവ മയ സാന്‍ഡു വ്യക്തമാക്കി, ശാന്തമായിരിക്കാനാണ് അവിടുത്തെ താമസക്കാരോട് അവര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മാധ്യമങ്ങളും നേതാക്കളും രാഷ്ട്രീയക്കാരും വിവാദ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സന്ദു ആവശ്യപ്പെട്ടു. ഏറെ ഭയപ്പാടിലാണ് ആ രാജ്യം. ഏപ്രില്‍ 25 ന് ഉച്ചകഴിഞ്ഞ് ടിറാസ്‌പോളിന്റെ 'സ്റ്റേറ്റ് സെക്യൂരിറ്റി മിനിസ്ട്രി' യുടെ കെട്ടിടത്തില്‍ സ്‌ഫോടനങ്ങളുണ്ടായതായും അവര്‍ അറിയിച്ചു. ട്രാന്‍സ്‌നിസ്ട്രിയയുടെ തലസ്ഥാനമാണ് ടിറാസ്‌പോള്‍. അടുത്ത ദിവസം ഏപ്രില്‍ 26 ന് ടിവി ട്രാന്‍സ്മിഷന്‍ ടവറിലും ബോംബ് സ്‌ഫോടനം ഉണ്ടായി.
അതേസമയം, ട്രാന്‍സ്‌നിസ്ട്രിയയിലെ സംഭവത്തില്‍ റഷ്യയ്ക്ക് ആശങ്കയുണ്ടെന്നും മേഖലയിലെ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ മോള്‍ഡോവന്‍ പ്രസിഡന്റ് മായ സന്ദുവിനെ കാണുമോ എന്ന് ഒരു പത്രസമ്മേളനത്തില്‍ പെസ്‌കോവിനോട് ചോദിച്ചപ്പോള്‍, അത്തരം പദ്ധതികളൊന്നും ഇപ്പോള്‍ നിലവിലില്ലെന്നും അവര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























