യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കൊറോണ സ്ഥിരീകരിച്ചു... രോഗം ഭേദമായതിന് ശേഷം വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുമെന്നും അധികൃതര്‍

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കൊറോണ സ്ഥിരീകരിച്ചു... രോഗം ഭേദമായതിന് ശേഷം വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുമെന്നും അധികൃതര്‍.
വൈറ്റ് ഹൗസാണ് ഈ വിവരം സ്ഥിരീകരിച്ച് വാര്‍ത്ത പുറത്ത് വിട്ടത്. കൊറോണയ്ക്ക് മുന്‍പുണ്ടായിരുന്ന നിലയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കയില്‍ കൊറോണ കേസുകള്‍ വീണ്ടും കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പ്രസിഡന്റ് ജോ ബൈഡനുമായോ, പ്രഥമ വനിത ജില്‍ ബൈഡനുമായും കമല ഹാരിസിന് അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍.
പിസിആര്‍ പരിശോധനയിലും, റാപ്പിഡ് പരിശോധനയിലും കമല ഹാരിസിന് കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും വ്യക്തമാക്കി വൈറ്റ് ഹൗസ്.
എന്നാലും വൈറ്റ് ഹൗസില്‍ നിന്ന് മാറി മറ്റൊരിടത്തേക്ക് ഇവരെ മാറ്റിയിട്ടുണ്ട്. അവിടെയിരുന്ന് ജോലികള്‍ തുടരുമെന്നും, രോഗം ഭേദമായതിന് ശേഷം വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
57കാരിയായ കമല ഹാരിസ് കൊറോണയുടെ ആദ്യ രണ്ട് ഡോസ് വാക്സിനും, അതിന് ശേഷമുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകഭേദങ്ങളില്‍ നിന്ന് സുരക്ഷ നല്‍കാന്‍ വാക്സിന്‍ സഹായിച്ചിട്ടുണ്ടെന്നും കമലാഹാരിസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























