Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ചൈനയ്ക്ക് നേരേ ഭീകരാക്രമണം! ചാവേറായെത്തി പൊട്ടിത്തെറിച്ചു... പണി കൊടുത്ത് പാക് ഭീകരർ... ചൈനീസ് പൗരന്മാർ പൊട്ടിച്ചിതറി! ദൃശ്യങ്ങൾ പുറത്ത്

27 APRIL 2022 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

പാക്കിനെ വിശ്വസിച്ച് കൂടെ കൂടിയ ചൈനയ്ക്ക് ഇപ്പോൾ മുട്ടൻ പണി കിട്ടിത്തുടങ്ങിയിരിക്കുകയാണ്. നേരത്തേ ചൈനീസ് തൊഴിലാളികൾക്ക് നേരേ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നു. അതിനു പിന്നാലെ ഇപ്പോൾ ചൈനീസ് ഭരണകൂടത്തെ തന്നെ വിറപ്പിച്ച് ഒരു സ്ഫോടനമാണ് നടന്നിരിക്കുന്നത്.

പാകിസ്താനിലെ കറാച്ചി സര്‍വകലാശാലയിലാണ് ഇത്തവണ സ്ഫോടനം സംഭവിച്ചിരിക്കുന്നത്. ശക്തമായ സ്‌ഫോടനത്തില്‍ മൂന്ന് ചൈനീസ് പൗരന്മാരുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വാന്‍ എത്തുമ്പോൾ അവർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് സര്‍വകലാശാല വക്താവ് മുഹമ്മദ് ഫാറൂഖിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ചാവേറാകാനാണ് സാധ്യതയെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി കറാച്ചി പോലീസ് മേധാവി ഗുലാം നബി മേമന്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ബുര്‍ഖ ധരിച്ച ചാവേര്‍ വാനിലേക്ക് നടക്കുന്നതും ഉടന്‍ സ്‌ഫോടനം നടന്നതും വ്യക്തമാണ്.

കറാച്ചി സര്‍വകലാശാലയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ചൈന തന്നെ സ്ഥാപിച്ച സ്ഥാപനത്തിൽ ഈ ആക്രമണം നടത്തിയതിന് പിന്നൽ ചൈനയ്ക്ക് നൽകുന്ന വ്യക്തമായ സന്ദേശമാണ് എന്നും സൂചനയുണ്ട്. മരിച്ച മൂന്ന് ചൈനക്കാരില്‍ ചൈനീസ് ഭാഷാ ബിരുദ ക്ലാസുകള്‍ പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറും രണ്ട് അധ്യാപകരുമാണ്.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീവ്രവാദ ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ ചാവേറായി എത്തിയ യുവതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഷാരി ബലൂച് എന്ന യുവതിയാണ് പൊട്ടിച്ചിതറിയത്. സംഘടന ഇത് സംബന്ധിച്ച പ്രസ്താവനയിറക്കി. ഇതാദ്യമായി ഒരു വനിതാ ചാവേറാണ് ആക്രമണം നടത്തിയത്. ശാരി ബലൂച് എന്ന വനിതയാണ് ചാവേറായത്. ബലൂച് പ്രതിരോധത്തിന്റെ പുതിയൊരദ്ധ്യായം കുറിച്ചെന്നും സംഘടന അവകാശപ്പെട്ടു.

പാകിസ്താനിലെ കറാച്ചി സർവ്വകലാശാലയിൽ ചാവേർ ആയി പൊട്ടിത്തെറിച്ച ഷാരി ബലൂച് അഭിമാനമാണെന്ന് ഭർത്താവ്. സംഭവ ശേഷം ട്വിറ്ററിലൂടെയാണ് ഭർത്താവ് ഹബീതൻ ബാഷിർ ബലൂച് സന്തോഷ പ്രകടനവുമായി രംഗത്ത് വന്നത്. ഇയാളുടെ പ്രതികരണം പാകിസ്താൻ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിന്റെ നിസ്വാർത്ഥമായ പ്രവൃത്തി എന്നെ സ്തബ്ധനാക്കി. എങ്കിലും ഞാൻ ഇന്ന് അഭിമാനം കൊള്ളുന്നു. മഹ്‌രോച്ചും മീർ ഹസ്സനും നല്ലവരായി വളരും. അമ്മയുടെ ചെയ്തിയിൽ അവർ എക്കാലവും അഭിമാനം കൊള്ളും. ഈ തുടർന്നും ഒരു അഭിവാജ്യഘടകമായി ഞങ്ങളുടെ ജീവിതത്തിൽ തുടരും എന്നും ഹബീതൻ ബാഷിർ ബലൂച് പറയുന്നു.

ബലൂച് ലിബറേഷൻ ആർമി സംഘത്തിലെ അംഗമാണ് ഷാരി. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ ആദ്യത്തെ വനിതാ ചാവേർ ആണ് ഷാരിയെന്നാണ് ആർമി പറഞ്ഞത്. ചാവേർ ആയി ഇവർ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിദ്യാസമ്പന്നയാണ് പൊട്ടിത്തെറിച്ച ഷാരി എന്നാണ് പാകിസ്താൻ മാദ്ധ്യമങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സുവോളജിയിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഷാരി എംഫിലിനായി പരിശ്രമിക്കുകയാണ്. പ്രദേശത്തെ ഒരു സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ജോലിയും ഉണ്ട്. മുൻപും പാകിസ്ഥാനിലെ ചൈനീസ് പൗരന്മാർക്കെതിരെ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.

ഇസ്ലാമാബാദിൽ നിന്നും പൂർണ സ്വാതന്ത്ര്യം അല്ലെങ്കിൽ സ്വയംഭരണാവകാശവും ആവശ്യപ്പെടുന്ന സായുധഗ്രൂപ്പാണ് ബിഎൽഎ. പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് 2021 ജൂലായിൽ നടന്ന ബസ് ബോംബ് ആക്രമണത്തിന് ശേഷം ചൈനീസ് പൗരന്മാർക്ക് എതിരെ നടക്കുന്ന പ്രധാന ആക്രമണമാണിത്.

സര്‍വകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണു പൊട്ടിത്തെറിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാനില്‍ ഏഴോ എട്ടോ പേര്‍ ഉണ്ടായിരുന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡയറക്ടര്‍ അടക്കം മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്താന്‍ സ്വദേശിയായ ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. മറ്റ് രണ്ട് ചൈനീസ് പൗരന്മര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തിനു പിന്നാലെ സ്ഥലത്തെത്തി പ്രദേശം ഒഴിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ (ബിഎല്‍എ) മജീദ് വിഭാഗം ഏറ്റെടുത്തു. സര്‍വകലാശാല വളപ്പില്‍ വനിത ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ബിഎല്‍എ വക്താവ് പറഞ്ഞു. വനിതാ ചാവേറിന്റെ ചിത്രവും ബിഎല്‍എ വക്താവ് പുറത്തുവിട്ടു.

ഇതിനിടെ സംഭവത്തിന്‍റേതെന്ന രീതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റിന് സമീപം ഒരു ബുര്‍ഖ ധരിച്ച് സ്ത്രീ നില്‍ക്കുന്നതും വാന്‍ സമീപത്ത് എത്തുമ്പോള്‍ ശക്തമായ സ്‌ഫോടനം നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കണ്ടാൽ സ്ത്രീയാണ് പൊട്ടിത്തെറിച്ചത് എന്ന് തോന്നും വിധത്തിലാണ് കാണുവാൻ സാധിക്കുന്നത്. ഒരു സ്ത്രീ നടന്ന് വരികയും ഒരു കാർ വളവ് തിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് പദ്ധതി പ്രകാരം ആയിരക്കണക്കിന് ചൈനക്കാരാണ് പാകിസ്ഥാനിൽ വിവിധ മേഖലകളിൽ ജോലി നോക്കുന്നത്. ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയെ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. അടിസ്ഥാന സൗകര്യ വികസനവും വൈദ്യുത പദ്ധതികളുമടക്കം നിരവധി പദ്ധതികളാണ് ഇതിനുകീഴിൽ പാകിസ്ഥാനിൽ നടക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends