Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ബ്രിട്ടണിന്റെ ആയുധപ്പുകളില്‍ വമ്പന്‍ സ്‌ഫോടനം പദ്ധതിയിട്ട് റഷ്യ; നടുങ്ങി വിറച്ച് ലോകം; യുക്രൈന് ആയുധം നല്‍കുന്നവരെ എല്ലാം നോട്ടമിട്ടെന്ന് റഷ്യ

27 APRIL 2022 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രൈന് സാമ്പത്തിക സൈനിക സഹായം നല്‍കുന്നതില്‍ മുന്നിലുള്ള ബ്രിട്ടന്റെ സൈനിക കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി. യുക്രൈന് ആയുധം നല്‍കുന്ന നാറ്റോ രാജ്യങ്ങള്‍ക്കെതിരെയും ആക്രമണത്തിന് അനുമതി നല്‍കാമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു. 'തങ്ങളുടെ സൈനിക വിതരണ വിന്യാസം തടസപ്പെടുത്തുന്ന കീവിന് ആയുധങ്ങള്‍ നല്‍കുന്ന നാറ്റോ രാജ്യങ്ങളുടെ പ്രദേശത്തെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ റഷ്യയ്ക്ക് കഴിയുമെന്ന് നിങ്ങള്‍ ശരിയായി മനസിലാക്കുന്നുണ്ടോ'യെന്ന് മരിയ സഖരോവ ചോദിച്ചു. കീവ് സന്ദര്‍ശന വേളയില്‍ റഷ്യയ്‌ക്കെതിരെ പ്രകോപനപരമായ തരത്തില്‍ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നു. ഇതിന് റഷ്യന്‍ ഭാഗത്ത് നിന്നുണ്ടായ മറുപടിയായി മരിയയുടെ പ്രകോപനത്തെ യുദ്ധവിദഗ്ദര്‍ വിലയിരുത്തുന്നു. '

റഷ്യന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേല്‍ നടക്കുന്ന യുക്രൈന്‍ വ്യോമാക്രമണത്തെ യുകെ പിന്തുണയ്ക്കുന്നുവെന്ന് ബ്രിട്ടന്റെ സായുധസേനാ മന്ത്രി ജെയിംസ് ഹീപ്പി പറഞ്ഞതിന് പിന്നാലെയാണ് മരിയ സഖരോവയുടെ പ്രസ്താവനയെത്തിയത്.

യുക്രൈന്റെ അക്രമണം 'പൂര്‍ണ്ണമായും നിയമാനുസൃതം' മാണെന്നും ഹീപ്പി കൂട്ടിചേര്‍ത്തു. ഇതാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. യുക്രൈന്റെ കിഴക്കന്‍ മേഖലയായ കിഴക്കന്‍ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളില്‍ സംഘര്‍ഷത്തിനിളവ് വന്നാല്‍ യുക്രൈന്‍ സൈനികരെ പരിശീലിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും യുകെ അറിയിച്ചിരുന്നു. ബ്രിട്ടനോ യൂറോപ്പിലെ മറ്റ് നയന്ത്രജ്ഞരോ ആര് പങ്കെടുത്താലും കീവിന്റെ തീരുമാനമെടുക്കുന്ന കേന്ദ്രങ്ങളില്‍ തിരിച്ചടിക്കാന്‍ തയ്യാറാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുന്നു. പോളണ്ടിലേക്ക് റഷ്യന്‍ അക്രമണം വ്യാപിപ്പിക്കാനുള്ള സാധ്യതയാണ് ഹീപ്പിയുടെ പ്രസ്താവനയെന്നും റഷ്യ ആരോപിച്ചു. !

റഷ്യയ്ക്ക് യുക്രൈന് പുറത്തുള്ള പടിഞ്ഞാന്‍ ലക്ഷ്യങ്ങള്‍ അക്രമിക്കാന്‍ കഴിയുമെന്നും അവര്‍ അവകാശപ്പെട്ടു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഒരു നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. കീവ് സന്ദര്‍ശന വേളയില്‍ ബ്രിട്ടന്‍ കീവിലെ എംബസി വീണ്ടും തുറക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ റഷ്യന്‍ അക്രമണത്തിന് ശേഷം യുക്രൈനിലേക്ക് തിരിച്ചെത്തുന്ന ആദ്യ നയതന്ത്ര ഉദ്യോഗസ്ഥ യുകെ അംബാസഡര്‍ മെലിന്‍ഡ സിമ്മണ്‍സ് ആയിരിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചു. ആഴ്ചകള്‍ക്കുള്ളില്‍ യുഎസ് നയതന്ത്രജ്ഞരും യുക്രൈനിലെത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അറിയിച്ചു.

ഹീപ്പിയുടെ പ്രസ്താവനയോട് പ്രതികരിക്കവേ ബ്രിട്ടന്റെ നടപടിക്ക് തതുല്യവും ആനുപാതികവുമായ പ്രതികരണമുണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ സായുധ സേന 24 മണിക്കൂറും എന്തിനും തയ്യാറാണ്. കീവിലെ തീരുമാനങ്ങള്‍ എടുക്കുന്ന കേന്ദ്രങ്ങളില്‍ ഉയര്‍ന്നതും കൃത്യതയുള്ളതുമായ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് പ്രതികാര ആക്രമണങ്ങള്‍ നടത്താന്‍ റഷ്യയ്ക്ക് വലിയ ബുദ്ധിമുട്ടില്ല.
യുക്രൈനിലെ തീരുമാനമെടുക്കല്‍ കേന്ദ്രങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഉപദേഷ്ടാക്കളുടെ സാന്നിധ്യം ഉണ്ടാകുമെന്നത് റഷ്യയുടെ പ്രതികാര നടപടിക്ക് ഒരു തടസമാകില്ലെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുന്നു.

റഷ്യയുടെ അടിസ്ഥാനഘടനകളില്‍ അക്രമണം നടത്തുന്ന ഏതൊന്നിനെയും പിന്തുണയ്ക്കാന്‍ യുകെയ്ക്ക് കടമയുണ്ട്. കാരണം അത് സാധാരണക്കാരുടെ മരണത്തെ തടയാന്‍ സഹായിക്കുമെന്നും ഹീപ്പി ടൈംസ് റേഡിയോട് സംസാരിക്കവേ പറഞ്ഞു.

ഈ ആഴ്ച, റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും 95 മൈല്‍ അകലെയുള്ള ബ്രയാന്‍സ്‌കിലെ ഒരു പ്രധാന റീസ്റ്റോക്കിംഗ് ഡിപ്പോ യുക്രൈന്റെ മിസൈല്‍ അക്രമണത്തില്‍ തകര്‍ന്നു. ഇത് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്ധന ടാങ്കുകള്‍ക്കും ഒരു റിഫൈനറിയ്ക്കും തീ പിടിക്കാന്‍ ഇടയാക്കി. എന്നാല്‍, അക്രമണം നടത്തിയത് തങ്ങളാണെന്ന റഷ്യന്‍ ആരോപണത്തെ യുക്രൈന്‍ തള്ളിക്കളഞ്ഞു.

'അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ യുക്രൈന് നല്‍കുന്ന ആയുധങ്ങള്‍ അതിര്‍ത്തികളില്‍ ഉപയോഗിക്കാന്‍ കഴിവുള്ളവയാണ്. എന്നാല്‍, റഷ്യയുടെ ലോജിസ്റ്റിക്‌സിനെ തടസപ്പെടുത്തുന്നത് റഷ്യയുടെ ഉള്ളിലേക്ക് കടന്ന് അക്രമണം വ്യാപിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ഹീപ്പി അഭിപ്രായപ്പെട്ടു. മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈന് നല്‍കുന്ന ആയുധങ്ങളുടെ ഒഴിക്ക് അതുപോലെ തുടരുകയാണെങ്കില്‍ വിജയം യുക്രൈനൊപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഇതിനിടെ യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇതിനായി ജര്‍മ്മനിയില്‍ യോഗം ചേര്‍ന്നു. 50 ഗെപാര്‍ഡ് വിമാനവിരുദ്ധ സംവിധാനങ്ങള്‍ യുക്രൈന് നല്‍കുമെന്ന് യോഗം തീരുമാനിച്ചു.

എല്ലാ മാസവും യോഗം ചേരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. 'നമുക്ക് നഷ്ടപ്പെടാന്‍ സമയമില്ല. യുദ്ധത്തിന്റെ വേഗതയില്‍ നീങ്ങണം.' എന്നും അദ്ദേഹം അഭിപ്രയാപ്പെട്ടു. എന്നാല്‍, യുകെ, യുക്രൈന് കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ നല്‍കണമെന്ന് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് അഭിപ്രായപ്പെട്ടു.

യുദ്ധത്തിന്റെ സ്വഭാവം മാറിയതിനാല്‍ 'പ്രതിരോധ ആയുധങ്ങള്‍' നല്‍കിയാല്‍ മതിയാകില്ലെന്ന് അവര്‍ കൂട്ടിചേര്‍ത്തു. 'വളരെക്കാലമായി പ്രതിരോധ ആയുധങ്ങളും ആക്രമണാത്മക ആയുധങ്ങളും തമ്മില്‍ തെറ്റായ വേര്‍തിരിവ് ഉണ്ടായിരുന്നു. ചിലര്‍ക്ക് കാലു വലിച്ചുനീട്ടാന്‍ ഇതൊരു ഒഴികഴിവായി. ആ കാലം ഇപ്പോള്‍ കഴിഞ്ഞു.' അവര്‍ രാജ്യത്തെ എംപിമാരോടായി പറഞ്ഞു.

കഴിഞ്ഞ ദിവസം യുക്രൈന്‍ സംഘര്‍ഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് അഭിപ്രായപ്പെട്ടിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദര്‍ശിച്ച് യുക്രൈന് കൂടുതല്‍ സൈനിക സഹായം വാഗ്ദാനം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് റഷ്യ അഭിമുഖം സംപ്രേക്ഷണം ചെയ്തത്.

യുഎസ്‌സോവിയറ്റ് ബന്ധത്തിലെ ഏറ്റവും അടിസ്ഥാനമൂല്യമാണ്. എന്തുവിലകൊടുത്തും ആണവയുദ്ധം തടയാന്‍ പരിശ്രമിക്കുക എന്ന തത്വം. 'എല്ലാം അടിസ്ഥാനമാക്കുന്ന ഞങ്ങളുടെ പ്രധാന നിലപാടാണിത്. എന്നാല്‍ ഇപ്പോള്‍ അപകടസാധ്യതകള്‍ വളരെ വലുതാണ്,' ലാവ്‌റോവ് ലോകരാജ്യങ്ങള്‍ക്ക് ആണവ മുന്നറിയിപ്പും നല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (10 minutes ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (28 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (39 minutes ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (46 minutes ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (53 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (1 hour ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (1 hour ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (1 hour ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (9 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (12 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (12 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (12 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (12 hours ago)

Malayali Vartha Recommends