Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

യുദ്ധംചെയ്യാന്‍ 12,664 കോടി വീണ്ടും ഇറക്കി അമേരിക്ക റഷ്യ പരാജയപ്പെടുന്നു; തെളിവുകള്‍ നിരത്തി ആന്റണി ബ്ലിങ്കന്‍ ലക്ഷ്യങ്ങള്‍ കൈവിട്ട് പുടിന്‍

27 APRIL 2022 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

യുക്രൈന്റെ പലഭാഗങ്ങളിലും റഷ്യന്‍ ക്രൂരതകള്‍ അരങ്ങേറുന്നതായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. എന്നാല്‍, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍നിന്ന് റഷ്യ പരാജയപ്പെടുന്നതായി ബ്ലിങ്കന്‍ പറഞ്ഞു.

യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി യുക്രൈന്‍പോളണ്ട് അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനുശേഷം നടക്കുന്ന ആദ്യ അമേരിക്കന്‍ ഉന്നതതല യോഗമാണ് ഞായറാഴ്ച നടന്നത്. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനൊപ്പമാണ് ബ്ലിങ്കന്‍ യുക്രൈനിലെത്തിയത്.

യുക്രൈന് 12,664 കോടി രൂപയുടെ യുദ്ധോപകരണങ്ങള്‍ അമേരിക്ക നല്‍കുമെന്ന് നേതാക്കള്‍ യോഗത്തില്‍ വാക്കുനല്‍കി. സൈനിക രംഗത്ത് 23,024 കോടി രൂപയുടെ സഹായവും യു.എസ്. വാഗ്ദാനം ചെയ്തു. സഹായ സഹകരണങ്ങള്‍ക്ക് അമേരിക്കയോടും പ്രസിഡന്റ് ജോ ബൈഡനോടും സെലെന്‍സ്‌കി നന്ദി പറഞ്ഞു..

മരിച്ച റഷ്യന്‍ സൈനികരുടെയും തകര്‍ത്ത ടാങ്കുകളുടെയും വിമാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് യുക്രൈന്‍. റഷ്യയ്ക്ക് 21,200 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈന്‍. അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24നുശേഷം 838 ടാങ്കുകളും 176 വിമാനങ്ങളും 153 ഹെലിക്കോപ്റ്ററുകളും റഷ്യയ്ക്ക് നഷ്ടപ്പെട്ടതായും യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. മോസ്‌കോയ്ക്ക് കനത്ത നാശനഷ്ടമാണ് അധിനിവേശത്തെ തുടര്‍ന്ന് നേരിടേണ്ടിവന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അവകാശപ്പെട്ടു. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം 58 ദിവസം പിന്നിടുമ്പോഴാണ് റഷ്യയ്ക്ക് നേരിടേണ്ടിവന്ന ആള്‍നാശത്തിന്റെയടക്കം കണക്കുകള്‍ യുക്രൈന്‍ പുറത്തുവിട്ടിട്ടുള്ളത്. 2162 കവചിത വാഹനങ്ങള്‍, 397 പീരങ്കികള്‍, 1523 വാഹനങ്ങള്‍, എട്ട് ബോട്ടുകള്‍, 76 ഇന്ധന ടാങ്കുകള്‍ തുടങ്ങിയവയും റഷ്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ടുവെന്നാണ് യുക്രൈന്‍ പറയുന്നത്.

മരിയോപോള്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ നഗരത്തില്‍നിന്ന് ഒരു ഈച്ചപോലും രക്ഷപ്പെടരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുതിന്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെ മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍ പ്ലാന്റിലുള്ള യുക്രൈന്‍ സൈനികര്‍ കീഴടങ്ങാന്‍ തയ്യാറായാല്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഒരുക്കമാണെന്ന് റഷ്യ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. സ്റ്റീല്‍പ്ലാന്റില്‍ യുക്രൈന്‍ സൈനികര്‍ക്കൊപ്പം നൂറുകണക്കിന് സാധാരണക്കാരും അഭയം തേടിയിട്ടുണ്ടെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (19 minutes ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (51 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (1 hour ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (2 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (6 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (6 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (6 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (6 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (6 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (6 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (7 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (7 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (7 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (8 hours ago)

Malayali Vartha Recommends