ഇസ്രയേൽ പ്രധാനമന്ത്രിയേയും കുടുംബത്തേയും വധിക്കുമെന്ന് ഭീഷണിക്കത്ത്; പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വന്ന കത്തിൽ വെടിയുണ്ടയും, കത്ത് അയച്ചത് പ്രധാനമന്ത്രി ബെന്നറ്റിന്റെ പേരിൽ! കത്ത് വിവാദം ചർച്ചയായതോടെ എല്ലാ പ്രധാന നേതാക്കളുടേയും സുരക്ഷ ശക്തമാക്കിയതായി ഇസ്രയേൽ ആഭ്യന്തര വകുപ്പ്
ഇസ്രയേൽ പ്രധാനമന്ത്രിയേയും കുടുംബത്തേയും വധിക്കുമെന്ന ഭീഷണിക്കത്ത് ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്. കത്തിൽ വെടിയുണ്ടയും കണ്ടെത്തിയതായി റിപ്പോർട്ടുകളും പുറത്തു വരുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വന്ന കത്തിലാണ് വെടി യുണ്ടയും അടക്കം കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ കത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ആരംഭിച്ചതായി ഇസ്രായേൽ ആഭ്യന്തര വകുപ്പ് അറിയിക്കുകയുണ്ടായി.
‘പ്രധാനമന്ത്രി ബെന്നറ്റിനേയും കുടുംബത്തിനേയും വധിക്കുമെന്നാണ് കത്തിലുണ്ടായിരുന്നത്. അതിനൊപ്പം ഉപയോഗിക്കാത്ത ഒരു വെടിയുണ്ടയും വച്ചിരുന്നു. പ്രധാനമന്ത്രി ബെന്നറ്റിന്റെ പേരിൽ തന്നെയാണ് കത്ത് അയച്ചത്. റയാനായിലെ പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസത്തിലേക്കാണ് കത്ത് അയച്ചത്.’ എന്ന് പ്രധാനമന്ത്രിയുടെ ഉപദേശകൻ അറിയിച്ചു.
അതേസമയം ഇസ്രയേലിന്റെ കുറ്റാന്വേഷണ വിഭാഗത്തിലെ ലാഹാവ്433 നാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ഇവർക്കൊപ്പം രഹസ്യാന്വേഷണ വിഭാഗത്തിലെ ഷിൻ ബെറ്റ് സെക്യൂരിറ്റി സംഘവും അന്വേഷണത്തിന് ചുമതല നൽകിയിട്ടുണ്ട്. എന്നാൽ കത്ത് വിവാദം ചർച്ചയായതോടെ എല്ലാ പ്രധാന നേതാക്കളുടേയും സുരക്ഷ ശക്തമാക്കിയതായി ഇസ്രയേൽ ആഭ്യന്തര വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























