റഷ്യൻ സൈനികരുടെ ലൊക്കേഷൻ വിവരം ചോർത്തുന്നു..കനത്ത പ്രഹരം ഏൽക്കേണ്ടി വരുമെന്ന് റഷ്യ
റഷ്യൻ സൈനികരുടെയും കിഴക്കൻ യുക്രെയ്‌നിലെ റഷ്യൻ അനുകൂല വിമതരുടെയും നീക്കങ്ങൾ യൂറോപ്യൻ സുരക്ഷ – സഹകരണ സംഘടന (ഒഎസ്‍സിഇ) പാശ്ചാത്യ, യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു കൈമാറുന്നെന്ന ആരോപണവുമായി റഷ്യ.
റഷ്യൻ സേനയുടെ നീക്കങ്ങളും അവർ നിലയുറപ്പിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ഒഎസ്‍സിഇ ചോർത്തി നൽകുന്നതായി റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവയാണ് ആരോപിച്ചത്. ഇക്കാര്യം വെളിപ്പെടുത്തി നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകൾ പുറത്തുവിടാൻ അവർ തയാറായില്ല. പകരം, കൂടുതൽ തെളിവുകൾ റഷ്യൻ അനുകൂലികളായ വിമതർ നൽകുമെന്ന് വ്യക്തമാക്കി.
റഷ്യൻ സൈനിക വിന്യാസം തടസ്സപ്പെടുത്തുകയും യുക്രെയ്‌ന് ആയുധങ്ങൾ നൽകുകയും ചെയ്യുന്ന ബ്രിട്ടൻ, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ ധാർഷ്ട്യത്തിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും സഖരോവ പറഞ്ഞു. യുക്രെയ്‌നെ രംഗത്തിറക്കി നാറ്റോയാണ് യുദ്ധം ചെയ്യുന്നതെന്നും യുക്രെയ്നെ ആയുധങ്ങൾ നൽകി സഹായിച്ചാൽ നാറ്റോ സൈനിക താവളങ്ങൾ ആക്രമിക്കാൻ റഷ്യ മടിക്കില്ലെന്നും മരിയ സഖരോവ പറഞ്ഞു. യുദ്ധത്തിൽ നേരിട്ടു പങ്കാളിയാകുന്നതിനു പകരം അത്യാധുനിക ആയുധങ്ങൾ യുക്രെയ്‌ന് നൽകി നാറ്റോ സാഹചര്യം സങ്കീർണമാക്കുകയാണെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























