Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

പുടിന്റെ കൊലവിളി.. ഭയന്ന് വിറച്ച് യൂറോപ്യൻ രാജ്യങ്ങൾ..ഉപരോധം പിൻവലിച്ചു യുക്രൈന് നേരെ അട്ടഹസിച്ച് റഷ്യ

28 APRIL 2022 09:05 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രെയിനിൽ റഷ്യ കടന്നുകയറിയതിന് പിന്നാലെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. അമേരിക്കൻ ചുവട് പിടിച്ച് യൂറോപ്യൻ യൂണിയനും റഷ്യൻ ഉത്പന്നങ്ങളെ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ യൂറോപ്പിന്റെ ഊർജ്ജാവശ്യങ്ങൾ റഷ്യയെ ഒഴിവാക്കിയാൽ പ്രതിസന്ധിയിലാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

 

അതിനാൽ തന്നെ റഷ്യയെ അധികനാൾ പിണക്കാൻ യൂറോപ്പിനാവില്ലെന്നും വാദമുയർന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാല് യൂറോപ്യൻ ഗ്യാസ് കമ്പനികൾ റഷ്യൻ കറൻസിയിൽ റൂബിൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ടുവെന്നാണ് മാദ്ധ്യമ റിപ്പോർട്ട്. റഷ്യൻ വാതക ഭീമനായ ഗാസ്‌പ്രോം പിജെഎസ്സിയുമായി അടുപ്പമുള്ളവരാണ് ഈ വിവരം പുറത്ത് വിട്ടത്.

 

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആവശ്യപ്പെട്ടത് പോലെ നാല് യൂറോപ്യൻ ഗ്യാസ് കമ്പനികൾ ഇതിനകം റൂബിളിൽ പണം നൽകിയിട്ടുണ്ട്. റൂബിളിൽ ഇടപാട് നടത്താൻ തയ്യാറായില്ലെങ്കിൽ പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള ഗ്യാസ് പൈപ്പുകൾ അടയ്ക്കാൻ പുടിൻ ഉത്തരവിട്ടിരുന്നു.

 

പുടിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് യൂറോപ്യൻ കമ്പനികൾ റഷ്യയുടെ ആവശ്യങ്ങൾക്ക് വഴങ്ങാൻ തീരുമാനിച്ചത്. റൂബിളിൽ ഇടപാട് നടത്താനായി പത്തോളം യൂറോപ്യൻ കമ്പനികൾ ഗാസ്‌പ്രോംബാങ്കിൽ അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 23 യൂറോപ്യൻ രാജ്യങ്ങളിലേക്ക് പൈപ്പ് ലൈനുകൾ വഴി റഷ്യ ഗ്യാസ് വിതരണം ചെയ്യുന്നത്.

 

യുഎസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധങ്ങളെ മറികടക്കാൻ പ്രകൃതിവാതകത്തിന്റെ വില റൂബിളിൽ വേണമെന്ന് റഷ്യ ആവശ്യപ്പെടുമ്പോൾ ഉപരോധങ്ങളൊന്നും ഏശിയിട്ടെല്ലെന്ന മട്ടിൽ റൂബിൾ 2 വർഷത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്കുയർന്നു. യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുണ്ടായ ഉപരോധങ്ങളുടെ തുടർച്ചയായി മാർച്ച് ഏഴിന് ഒരു ഡോളറിന് 139 റൂബിൾ വരെ ഇടിഞ്ഞ കറൻസി റഷ്യൻ സെൻട്രൽ ബാങ്കിന്റെ നടപടികളെത്തുടർന്ന് പഴയനിലയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്നലെ ഡോളറിന് 74 റൂബിൾ ആയിരുന്നു വിനിമയനിരക്ക്.

 

യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ ആയുധശാലയിൽ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായത് ‘കർമഫലം’ ആണെന്ന് യുക്രെയ്ൻ. റഷ്യയിലെ ബ്രയാൻസ്ക് മേഖലയിലെ ഇന്ധനശാലയിലുണ്ടായ തീപിടത്തെത്തുടർന്നാണ് സൈന്യത്തിന്റെ ആയുധശാലകളിൽ സ്ഫോടനമുണ്ടായി വൻനാശം സംഭവിച്ചത്.

 

യുക്രെയ്നിനെ നിരായുധീകരിക്കാൻ യുദ്ധത്തിനിറങ്ങിയ റഷ്യ സ്വയം നിരായുധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു സൂചിപ്പിച്ചുകൊണ്ടാണ് ‘കർമഫലം’ ക്രൂരമാണെന്നു യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് പറഞ്ഞത്.ഭ്രാന്തമായ റഷ്യൻ വിരോധം വച്ചുപുലർത്തുന്നെന്ന പേരിൽ 287 ബ്രിട്ടിഷ് എംപിമാർക്ക് റഷ്യ ഉപരോധം ഏർപ്പെടുത്തി. മാർച്ച് 11ന് 386 റഷ്യൻ എംപിമാർക്ക് യുകെ ഉപരോധം ഏർപ്പെടുത്തിയതിനുള്ള തിരിച്ചടിയാണിത്.

 

യുദ്ധത്തിൽ ഓരോ നിമിഷവും തകരുന്ന യുക്രെയ്‌നു സൈനിക സഹായം നൽകുന്നതിനായി യുഎസ് അടക്കമടുള്ള നിരവധി രാജ്യങ്ങൾ പ്രധാന മാർഗമായി ഉപയോഗിക്കുന്നത് പോളണ്ടിനെയാണ്. യുക്രെയ്‍നിൽ നിന്നുള്ള അഭയാർഥികളെ വൻ തോതിൽ സ്വീകരിക്കുന്നതും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും പോളണ്ടാണ്. നിരവധി ഉപരോധങ്ങളാണ് റഷ്യൻ കമ്പനികൾക്കും വ്യക്‌തികൾക്കുമെതിരെ പോളണ്ട് ചുമത്തിയിരിക്കുന്നത്. പോളണ്ടിലേക്കുള്ള പ്രകൃതി വാതക വിതരണം അവസാനിപ്പിച്ചത് യുക്രെയ്‍നിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പായും വിലയിരുത്തപ്പെടുന്നു.

 

യുക്രെയ്നിന് ആധുനിക ആയുധങ്ങൾ നൽകി യുഎസും സഖ്യരാജ്യങ്ങളും പരോക്ഷ യുദ്ധം നടത്തുകയാണെന്നും ഇതു മൂന്നാം ലോകയുദ്ധത്തിനു കാരണമാകുമെന്നും റഷ്യ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്ന് കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകുമെന്ന യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ പ്രഖ്യാപനവും റഷ്യയെ ചൊടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (16 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (23 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (39 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (58 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends