Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ബ്രിട്ടന് പുറമേ മറ്റൊരിടത്തുകൂടി ബോംബിടാന്‍ റഷ്യ.. ഭീഷണി പുടിന്‍ നേരിട്ടെത്തി; നാറ്റോയുടെ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്നും റഷ്യയുടെ ഭീഷണി

28 APRIL 2022 09:10 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അത്യാധുനിക ആയുധങ്ങള്‍ ഏത് ഘട്ടത്തിലും യുക്രെയ്‌നില്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്റെ ഭീഷണി. പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടലുകളാണ് യുക്രെയ്‌നിലെ സൈനിക നടപടിക്കു കാരണമായതെന്നാണ് പുട്ടിന്‍ പറയുന്നത്.റഷ്യയെ ഛിന്നഭിന്നമാക്കാനാണ് പാശ്ചാത്യ ശക്തികളുടെ ശ്രമം. യുക്രെയ്‌നിലെ സംഭവവികാസങ്ങളില്‍ ഇടപെടുന്നവര്‍ ആരായാലും തിരിച്ചടി ലഭിക്കുക തന്നെ ചെയ്യുമെന്നും വഌഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കി.

യുക്രെയ്‌നെ സംഘര്‍ഷത്തിലേക്ക് തള്ളിയിട്ടത് അവരാണ്. യുക്രെയ്‌നില്‍ ഇടപെടുന്നവര്‍ ആരായാലും മിന്നല്‍ വേഗത്തിലുള്ള തിരിച്ചടി ലഭിക്കുമെന്നും പുട്ടിന്‍ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ റഷ്യന്‍ നിയമനിര്‍മാണ സഭയിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്‌ന് വിദേശശക്തികള്‍ വന്‍തോതില്‍ ആയുധവും പണവും നല്‍കണമെന്നും ബ്രിട്ടന്‍ നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് റഷ്യന്‍ അധിനിവേശത്തെ യുക്രെയ്ന്‍ പ്രതിരോധിച്ചതെന്നും യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടനെയും നാറ്റോ രാജ്യങ്ങളെയും ഉന്നമിട്ട് വഌഡിമിര്‍ പുട്ടിന്‍ രംഗത്തെത്തിയത്. പാശ്ചാത്യ ശക്തികള്‍ ടാങ്കുകളും യുദ്ധവിമാനങ്ങളും യുക്രെയ്‌നിലേക്ക് അയയ്ക്കണമെന്നും ലിസ് ട്രസ് ആവശ്യപ്പെട്ടിരുന്നു. റഷ്യയ്‌ക്കെതിരെ യുക്രെയ്!ന്‍ നടത്തുന്ന വ്യോമാക്രമണത്തെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നുവെന്ന് സായുധസേനാ മന്ത്രി ജയിംസ് ഹീപ്പി പറഞ്ഞതും റഷ്യന്‍ പ്രകോപനത്തിന് കാരണമായെന്നാണു വിലയിരുത്തല്‍. യുക്രെയ്‌ന്റെ പ്രത്യാക്രമണം നിയമാനുസൃതമാണെന്നും ഹീപ്പി അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ, യുക്രെയ്‌നിലെ അധിനിവേശത്തെ എതിര്‍ക്കുന്ന അയല്‍രാജ്യങ്ങളായ ബള്‍ഗേറിയയ്ക്കും പോളണ്ടിനുമുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവച്ച റഷ്യന്‍ നടപടി ബ്ലാക്‌മെയിലിങ് ആണെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദേര്‍ ലെയ്ന്‍ ആരോപിച്ചു. യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഉപരോധങ്ങളെ മറികടക്കാന്‍ പ്രകൃതിവാതകത്തിന്റെ വില റൂബിളില്‍ വേണമെന്ന് റഷ്യ ആവശ്യപ്പെടുമ്പോള്‍ ഉപരോധങ്ങളൊന്നും ഏശിയിട്ടെല്ലെന്ന മട്ടില്‍ റൂബിള്‍ 2 വര്‍ഷത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്കുയര്‍ന്നു. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഉപരോധങ്ങളുടെ തുടര്‍ച്ചയായി മാര്‍ച്ച് ഏഴിന് ഒരു ഡോളറിന് 139 റൂബിള്‍ വരെ ഇടിഞ്ഞ കറന്‍സി റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നടപടികളെത്തുടര്‍ന്ന് പഴയ നിലയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇന്നലെ ഡോളറിന് 74 റൂബിള്‍ ആയിരുന്നു വിനിമയനിരക്ക്.

യുക്രെയ്‌ന് ആയുധം നല്‍കുന്ന ബ്രിട്ടന്റെ സൈനിക കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്താന്‍ മടിക്കില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യന്‍ സൈനിക വിന്യാസത്തെ തടസ്സപ്പെടുത്തുകയും യുക്രെയ്‌ന് ആയുധം നല്‍കി എരിതീയില്‍ എണ്ണ ഒഴിക്കുകയും ചെയ്യുന്ന നാറ്റോ രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ റഷ്യയ്ക്ക് കഴിയുമെന്ന് നിങ്ങള്‍ മനസിലാക്കുന്നില്ലേ എന്നായിരുന്നു റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖരോവയുടെ ചോദ്യം.

ഇത് യുക്രെയ്ന്‍ നയിക്കുന്ന യുദ്ധമല്ലെന്നും ഈ യുദ്ധം നാം ഓരോരുത്തര്‍ക്കും വേണ്ടിയാണ് നടക്കുന്നതെന്നും ലിസ് ട്രസ് പറഞ്ഞതിനു പിന്നാലെയാണ് മരിയ സഖരോവയുടെ പ്രസ്താവന. റഷ്യയെ യുക്രെയ്ന്‍ മണ്ണില്‍നിന്ന് തുരുത്തുന്നതുവരെ സാധ്യമായ എല്ലാ സഹായവും ബ്രിട്ടന്‍ നല്‍കുമെന്നും ലിസ ട്രസ് ഉറപ്പുനല്‍കിയിരുന്നു. അതേസമയം, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും യുക്രെയ്‌ന് സൈനിക സഹായം നല്‍കുകയും സഹായ ഹസ്തം നീട്ടുകയും ചെയ്യുന്നവര്‍ക്കെതിരെ ഏത് നടപടിക്കും മടിക്കില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (16 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (23 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (39 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (58 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends