ഏവരെയും ഞെട്ടിച്ച് തകർന്നുവീണ വിമാനത്തിൽ 66 പേർ; കൊയ്റോയിലേക്ക് പറന്ന വിമാനം മെഡിറ്റനേറിയൻ കടലിൽ തകർന്ന് വീണത് നിമിഷനേരങ്ങൾക്കുള്ളിൽ, അപകടത്തിൽ മരിച്ചവരുടെ ശരീരത്തിൻ്റെ അവശിഷടങ്ങളിൽ നിന്നും സ്ഫോടക വസ്തുക്കളുടെ അംശം! കോക്പിറ്റിൽ തീപിടിച്ചതിനുപിന്നിൽ പൈലറ്റുമാരുടെ ആ ശീലം, വർഷങ്ങൾക്കിപ്പുറം ഞെട്ടിക്കുന്ന ആ സംഭവത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ.....

വിമാനയാത്രാ അപകടങ്ങൾ നൽകുന്ന വേദനകൾ കാലം കടന്നാലും നാം മറക്കില്ല. ഏവരെയും നൊമ്പരത്തിലാഴ്ത്തി അങ്ങനെ എത്രയെത്ര അപകടങ്ങൾ. പലതിനും പലപ്പോഴും കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. പല അപകടങ്ങളുടെയും കാരണങ്ങൾ ചിലപ്പോൾ നാം വർഷങ്ങൾ പിന്നിട്ട ശേഷമാകും അറിയുക. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
2016ൽ ഈജിപ്ത് എയർ വിമാനം തകർന്ന് വീണതെന്ന് അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനുപിന്നിൽ കാരണം പൈലറ്റുമാരുടെ സിഗരറ്റ് വലി മൂലമാണ് എന്നതാണ്. 66 യാത്രക്കാരുമായി പാരിസിൽ നിന്ന് കൊയ്റോയിലേക്ക് പറന്ന വിമാനം എംഎസ് 804 വിമാനത്തിൻ്റെ അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫ്രഞ്ച് ഏവിയേഷൻ വിദഗ്ധർ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
അതോടൊപ്പം തന്നെ പൈലറ്റുമാർ സിഗരറ്റ് വലിച്ചതോടെ കോക്പിറ്റിൽ തിപിടിത്തമുണ്ടാകുകയും ഇതേതുടർന്ന് വിമാനത്തിന് തീ പിടിക്കുകയുമായിരുന്നുവെന്നാണ് 134 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് പാരീസിലെ അപ്പീൽ കോടതിയിലേക്ക് അയച്ചതായി വിദേശ മാധ്യമങ്ങൾ പങ്കുവച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഈജിപ്ഷ്യൻ പൈലറ്റുമാർ കോക്പിറ്റിൽ പുകവലിക്കുന്നത് പതിവായിരുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
മുഹമ്മദ് സെയ്ദ് അലി ഷോകൈറോ സഹപൈലറ്റായ മുഹമ്മദ് അഹമ്മദ് മംദൂ അസെമോ എന്നിവരായിരുന്നു കോക്പിറ്റിൽ ഈ സമയം ഉണ്ടായിരുന്നത്. ഇരുവരും സിഗരറ്റ് വലിച്ചതോടെ തന്നെ എമർജൻസി മാസ്കിൽ നിന്നുമുള്ള ഓക്സിജനുമായി സംയോജിച്ച് തീ പടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
2016 മെയ് 19ന് 66 യാത്രക്കാരുമായി പറന്ന വിമാനം മെഡിറ്റനേറിയൻ കടലിൽ തകർന്ന് വീഴുകയാണ് ഉണ്ടായത്. ഗ്രീക്ക് ദ്വീപായ കാർപത്തോസിൽ നിന്ന് 130 നോട്ടിക്കൽ മൈൽ അകലെ 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് വിമാനം ഇത്തരത്തിൽ തകർന്ന് വീണത്. 15 ഫ്രഞ്ച് പൗരന്മാരും 40 ഈജിപ്ത് പൗരന്മാരുമാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്. രണ്ട് ഇറാഖ് പൗരന്മാർ രണ്ട് കനേഡിയൻ പൗരന്മാർ, അൾജീരിയ, ബെൽജിയം, ബ്രിട്ടൻ, ചാഡ്, പോർച്ചുഗൽ, സൗദി അറേബ്യ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ യാത്രക്കാരനും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം അപകടത്തിൽ മരിച്ചവരുടെ ശരീരത്തിൻ്റെ അവശിഷടങ്ങളിൽ നിന്നും സ്ഫോടക വസ്തുക്കളുടെ അംശം കണ്ടെത്തിയെന്ന വാർത്തകൾ പുറത്തുവന്നതോടെ അപകടത്തിന് കാരണം തീവ്രവാദ ആക്രമണം ആണെന്ന ആരോപണം ശക്തമായി ഉയർന്നുവന്നിരുന്നു. ഇത്തരത്തിൽ വിമാനം തകർന്ന സംഭവം വാർത്തകളിൽ നിറഞ്ഞതോടെ തന്നെ കൊയ്റോ പ്രോസിക്യൂട്ടർ ജനറൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നില്ല. പിന്നാലെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഗ്രീസിന് സമീപത്തെ സമുദ്രത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























