'സെക്‌സിന് ടൈംടേബിള്‍' പ്രതിദിനം 3 ഭാര്യമാർ വീതം! 'പങ്കുവച്ചുള്ള ഈ ജീവിതം മടുത്തു'! 9 പേരെ വിവാഹം ചെയ്ത യുവാവിന്റെ അനുഭവം

ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ അടിയും വഴക്കും ഒക്കെ പതിവുള്ളതാണ്. ഒരു ഭാര്യയെ നേരേചൊവ്വേ കൊണ്ട് പോകാൻ ഭർത്താക്കൻമാർ പെടാപാട് പെടുന്ന വാർത്തകൾ പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ അപ്പോഴാണ് ഒരേസമയം, 9 യുവതികളെ വിവാഹം ചെയ്ത് വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്ഒരു ബ്രസീലിയൻ മോഡൽ. പക്ഷേ അതിലും ഏറെ ബുദ്ധിമുട്ടാണ് യുവാവ് അനുഭവിക്കുന്നത് എന്ന് ഏറ്റവും ഒടുവിൽ വെളിപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.
ഒമ്പത് സ്ത്രീകളെ വിവാഹം ചെയ്ത ബ്രസീലിയൻ മോഡൽ ആർതർ ഒ ഉർസോയിൽ നിന്നും ബന്ധം വേർപ്പെടുത്താനൊരുങ്ങി ഭാര്യമാരിൽ ഒരാളായ അഗത രംഗത്തുവന്ന വാർത്തയായിരുന്നു നേരത്തേ നിറഞ്ഞ് നിന്നത്. എന്നാൽ ആഴ്ചകൾ പിന്നിട്ടതിന് പിന്നാലെ കിടപ്പറ രഹസ്യങ്ങൾ പുറത്തുവിട്ട് ആർതർ എത്തിയിരിക്കുകയാണ്. എല്ലാ ഭാര്യമാരെയും തൃപ്തിപ്പെടുത്താൻ ആദ്യ ഘട്ടത്തിൽ ടൈംടേബിൾ അനുസരിച്ചാണ് ലൈംഗികബന്ധം നടത്തിയതെന്ന് ആർതർ വ്യക്തമാക്കി.
ഭാര്യമാർക്കൊപ്പം താമസം ആരംഭിച്ചതിന് പിന്നാലെ ടൈംടേബിൾ അനുസരിച്ച് സെക്സ് ചെയ്യുന്നതായിരുന്നു പതിവ്. ഒരു ദിവസം പല സമയങ്ങളിലായിട്ടാണ് അവർക്കൊപ്പം സമയം ചെലവഴിച്ചത്. ഒരു ദിവസം പല സമയങ്ങളിലായി മൂന്ന് പേരുമായി ബന്ധം പുലർത്തേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ആർതർ തന്നെ ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടക്കത്തിൽ ഒൻപത് പേരെയും എങ്ങനെ തൃപ്തിപ്പെടുത്തണമെന്ന് തനിക്ക് വ്യക്തതയില്ലായിരുന്നെന്നും ചില അവസരങ്ങളിൽ മൂന്നും നാലും പേരുമായി ഒരേസമയം ബന്ധപ്പെട്ടിരുന്നതായും ആർതർ വ്യക്തമാക്കി. എന്നാൽ ഈ സംവിധാനം ഭാര്യമാരിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ തുടങ്ങിയതായി മനസിലായപ്പോൾ ഓരോരുത്തരുമായി പ്രത്യേകം സമയങ്ങളിൽ ബന്ധപ്പെടാൻ ആരംഭിച്ചതായി ആർതർ പറയുന്നു.
ടൈംടേബിൾ പിന്തുടർന്നതോടെ താൽപ്പര്യം ഇല്ലെങ്കിൽ കൂടി ലൈംഗികബന്ധം നടത്തേണ്ടിവന്നതോടെ ശരിയായ രീതിയിൽ സെക്സ് ആസ്വദിക്കാൻ കഴിയാതെ വന്നുവെന്ന് ന്യൂയോർക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ആർതർ പറഞ്ഞു. താൽപ്പര്യമില്ലാത്ത നിമിഷങ്ങളിൽ പോലും ടൈംടേബിൾ അനുസരിക്കേണ്ടി വന്നതോടെ ഈ രീതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ആർതർ വ്യക്തമാക്കി.
ടൈം ടേബിൾ ഉപേക്ഷിച്ചതിന് പിന്നാലെ സ്വാഭാവികമായ രീതിയിൽ ഭാര്യമാരുമായി സമയം ചെലവഴിക്കാനും ലൈംഗികബന്ധം പുലർത്താനും സാധിച്ചു. ടൈം ടേബിൾ അനുസരിച്ച് കാര്യങ്ങൾ നീങ്ങിയപ്പോൾ സന്തോഷം പോലുമില്ലാത്ത അവസ്ഥയിലായിരുന്നു. എന്നാൽ, ഇന്ന് എല്ലാ ഭാര്യമാരെക്കുറിച്ചും ചിന്തിക്കാൻ സാധിക്കുന്നുണ്ട്. ഒരുമിച്ചുള്ള ജീവിതത്തിൽ ഭാര്യമാരെല്ലാം സന്തോഷത്തോടെയാണുള്ളത്. ആരുടെ ഭാഗത്ത് നിന്നും പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഞങ്ങളുടെ ലൈംഗിക ജീവിതം ശരിക്കും രസകരവും ആനന്ദകരവുമാണ്. അവരിൽ ഒരാൾക്ക് വിലകൂടിയ സമ്മാനവും മറ്റൊരാൾക്ക് ചെറുതോ വിലകുറഞ്ഞതോ ആയ സമ്മാനം നൽകുമ്പോൾ അവർക്കിടയിൽ അസൂയ ഉണ്ടാകുന്നത് പതിവാണ്. ദൈനം ദിന ജീവിതത്തിന്റെ ഭാഗമാകാൻ അവർ സ്നേഹത്തിനൊപ്പം ലൈംഗികതയും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിനായി എനിക്ക് കൂടുതൽ ചെയ്യാൻ കഴിയില്ലെന്നും ആർതർ പറഞ്ഞു.
ടൈം ടേബിൾ സംവിധാനം പരാജയമാണെന്ന് മനസിലായതോടെ അത്തരം രീതികൾ നിർത്തിയെന്നും പിന്നീട് മനസിനിണങ്ങുന്നത് പോലെ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ ആരംഭിച്ചെന്നും ആർതർ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.കഴിഞ്ഞ വർഷമാണ് ആർതർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒൻപത് ഭാര്യമാരെ വിവാഹം ചെയ്ത കാര്യം വെളിപ്പെടുത്തിയത്.
ലുവാന കസാകി എന്ന യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെ കഴിഞ്ഞവർഷം സാവോ പോളോയിൽ ആർതർ എട്ട് യുവതികളെക്കൂടി ജീവിതത്തിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞ ജനുവരിയിൽ അതിലൊരു ഭാര്യ ഡിവോഴ്സ് ആവശ്യപ്പെട്ടെന്നും ആർതർ വ്യക്തമാക്കി. എന്നാൽ പിരിഞ്ഞു പോകുന്ന ഒരു ഭാര്യയ്ക്കു പകരം രണ്ട് പേരെ വിവാഹം ചെയ്ത് പത്ത് ഭാര്യമാരുമായി ജീവിതം തുടരാനാണ് തന്റെ തീരുമാനമെന്നും ആർതർ പ്രഖ്യാപിച്ചിരുന്നു.
ഏക ഭാര്യ - ഭർത്യ സങ്കൽ പത്തിനെതിരെയുള്ളാ പോരാട്ടത്തിൻ്റെ ഭാഗമാണ് കൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യാനുള്ള തൻ്റെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലെ താരമായ ആർതറിന് ഇൻസ്റ്റാഗ്രാമിൽ 83,000 ഫോളോവേഴ്‌സ് ഉണ്ട്. വീഡിയോകൾ പങ്കുവച്ച് പ്രതിമാസം 73,000 ഡോളർ സമ്പാദിക്കുന്നുണ്ടെന്ന് ആർതർ മുൻപ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























