നോമ്പ് തുറക്കുന്നതിനിടെ ആക്രമണം...! ഇഫ്താര്‍ വിരുന്നിനിടെ ഐഎസ് ആക്രമണത്തിൽ ഏഴു പേര്‍ കൊല്ലപ്പെട്ടു, മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി വീടിനുനേരേ വെടിയുതിര്‍ത്തു...!

കിഴക്കന്‍ സിറിയയില്‍ ഉണ്ടായ ഐഎസ് ആക്രമണത്തിൽ ഏഴു പേര്‍ കൊല്ലപ്പെട്ടു. നോമ്പ് തുറക്കുന്നതിന്റെ ഭാഗമായുള്ള ഇഫ്താര്‍ വിരുന്നിനിടെയാണ് ആക്രമണം. ദെയ്ര്‍ ഇല്‍സോര്‍ പ്രവിശ്യയിലെ അബു കസബ് മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.
സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ വക്താവിന്റെ വീടിനു നേരെ ഐഎസ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിറിയയില്‍ അമേരിക്കന്‍ സേനയുടെ പിന്തുണയുള്ള സംഘത്തിന്റെ മുന്‍ മേധാവി നടത്തിയ ഇഫ്താര്‍ വിരുന്നിനിടെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ ആക്രമണം അഴിച്ചുവിട്ടത്.മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമി വീടിനുനേരേ വെടിയുതിര്‍ത്തത്. വെടിവയ്പ്പിൽ സ്ഥലത്ത് വെച്ച് തന്നെ നാലു പേരും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൂന്ന് പേരും മരിച്ചത്.
അതേസമയം, സിറിയയിലെ ഡെമാസ്‌കസില്‍ ഇസ്രായേലി സൈന്യം ബുധനാഴ്ച നടത്തിയ ഷെല്ലാക്രമണത്തില്‍ 9 പേര്‍ മരിച്ചു. അതില്‍ 5 പേര്‍ സിറിയന്‍ സൈനികരാണ്. സിറിയയിലെ ഇറാന്റെ വെടിമരുന്ന് ഡിപ്പോ അടക്കമുള്ള സൈനിക കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.
2011ല്‍ സിറിയയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സഖ്യകക്ഷികളായ ഇറാന്‍ പിന്തുണയുള്ള സൈന്യത്തെയും ഹിസ്ബുള്ളയെയും ലക്ഷ്യമിട്ട് ഇസ്രായേല്‍ രാജ്യത്തിനകത്ത് നൂറുകണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തി. ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെത്തുടര്‍ന്ന് ഏകദേശം 500,000ത്തോളം പേര്‍ വധിക്കപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























