Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

യുക്രൈൻ നാശം പുടിന്റെ കൈകൊണ്ട് 20 പടക്കപ്പലുകൾ.. പിന്നാലെ പകർച്ചവ്യാധിയും

29 APRIL 2022 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

സെപൊറേഷ്യയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. യുക്രെയിനിൽ ഒരു ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായും ഒരാളെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. ഖേഴ്സണെ റഷ്യ ക്രൈമിയയുടെ ഭാഗമാക്കി മാറ്റിയേക്കുമെന്ന് മേയർ പറഞ്ഞു. ഖേഴ്സണിൽ മേയ് 1 മുതൽ റഷ്യൻ കറൻസിയായ റൂബിൾ ഉപയോഗത്തിൽ വരുമെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഖേഴ്സൺ. റഷ്യയ്ക്ക് ഇതുവരെ 22,800 സൈനികരുടെ ജീവൻ നഷ്ടമായെന്ന് യുക്രെയിൻ അവകാശപ്പെട്ടു.

 

അതെ സമയം കിഴക്കൻ യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തമാക്കി. വ്യവസായ മേഖലയായ ഡോൺബാസിലും സമീപമുള്ള ഡോണെറ്റ്സ്ക്, ഹർകീവ് എന്നിവിടങ്ങളിലും തുടരെ മിസൈൽ ആക്രമണമുണ്ടായി. മുങ്ങിക്കപ്പലുകൾ ഉൾപ്പെടെ റഷ്യയുടെ 20 പടക്കപ്പലുകൾ കരിങ്കടലിൽ സജ്ജമായി നിൽക്കുന്നു. യുക്രെയ്ൻ തീരമേഖലയിൽ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇതേസമയം, റഷ്യൻ സേന പിടിച്ച ഹഴ്സൻ നഗരത്തിലെ ടെലിവിഷൻ ടവറിനു സമീപം യുക്രെയ്ൻ കനത്ത പ്രത്യാക്രമണം നടത്തി.


റഷ്യൻ സേന പിൻവാങ്ങിയ മരിയുപോളിൽ പകർച്ചവ്യാധി ഭീഷണിയുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യൻ സേന കനത്ത നാശമുണ്ടാക്കിയ പട്ടണങ്ങൾ സന്ദർശിച്ചു. കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ ബുച്ചയിൽ രാജ്യാന്തര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മരിയുപോളിലെ അസോവാസ്റ്റൽ സ്റ്റീൽ പ്ലാന്റിൽ യുക്രെയ്ൻ പോരാളികൾക്കൊപ്പം കുടുങ്ങിയ ആയിരത്തോളം പേരെ രക്ഷപ്പെടുത്തുന്നതിനുള്ള യുഎൻ പദ്ധതിക്ക് പുട്ടിൻ സമ്മതം നൽകിയതായും പറഞ്ഞു.

 

നാറ്റോ രാജ്യങ്ങളായ പോളണ്ടിനും ബൾഗേറിയയ്ക്കും പ്രകൃതിവാതകം നൽകുന്നതു നിർത്തിയ റഷ്യൻ നടപടിയെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സംയുക്തശ്രമം തുടങ്ങി. വില റൂബിളിൽ നൽകണമെന്ന പുട്ടിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ബൾഗേറിയൻ തുറമുഖമായ വർനയിലൂടെ യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ഇരുരാജ്യങ്ങളും ധാരണയായി.
പിടിച്ചെടുത്ത യുക്രെയ്ൻ പ്രദേശങ്ങളിൽ വ്യാജ ഹിതപരിശോധന നടത്താൻ റഷ്യ നീക്കം നടത്തുന്നതായി യുഎസ് ആരോപിച്ചു. റഷ്യ സൈനിക നടപടി അവസാനിപ്പിക്കുംവരെ യുഎസും നാറ്റോയും യുക്രെയ്നിനു സഹായം തുടരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.

 

അതേ സമയം, ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറെസ് ഇന്നലെ കീവിൽ അധിനിവേശത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ചു. അധിനിവേശത്തിനിടെ നടന്നെന്ന് ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളുടെ അന്വേഷണത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടികളിൽ റഷ്യ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

കിഴക്കൻ യുക്രെയിനിൽ രണ്ട് ആയുധ സംഭരണശാലകൾ റഷ്യ തകർത്തു. കീവിലെ തങ്ങളുടെ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.അതേ സമയം, ജർമ്മനിയിൽ നിന്ന് പോളണ്ട് ഇപ്പോഴും റഷ്യൻ പ്രകൃതിവാതകം വാങ്ങുന്നതായി റഷ്യൻ കമ്പനിയായ ഗ്യാസ്പ്രോം പറഞ്ഞു. യാമൽ പൈപ്പ്‌ലൈൻ വഴി ദിവസവും 30 ദശലക്ഷം ക്യൂബിക് മീറ്ററാണ് ജർമ്മനി വഴി പോളണ്ട് വാങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് റൂബിളിൽ പണമടയ്ക്കാത്തതിനാൽ പോളണ്ടിലേക്കും ബൾഗേറിയയിലേക്കുമുള്ള വാതക വിതരണം ഗ്യാസ്പ്രോം നിറുത്തിവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (15 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (22 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (38 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (57 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends