നാറ്റോ യുദ്ധം തുടങ്ങി? കരിങ്കടലില്‍ ഡോള്‍ഫിന്‍ സേനയെ ഇറക്കി റഷ്യ.. പുടിന് പരാജയ ഭീതിയോ? അസാധാരണ സൈനീക നീക്കങ്ങളുമായി റഷ്യന്‍ നാവികസേന

യുദ്ധ സമയത്ത് ഡോള്‍ഫിനുകളെയും കടല്‍ജീവികളെയും പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്. തങ്ങളുടെ നാവിക വിഭാഗം അംഗങ്ങള്‍ക്കെതിരെ ഇസ്രയേല്‍ പ്രത്യേക പരിശീലനം നേടിയ കൊലയാളി ഡോള്‍ഫിനുകളെ ഉപയോഗിച്ചെന്ന് ഹമാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക യുദ്ധ ആയുധങ്ങള്‍ ഘടിപ്പിച്ചാണ് ഈ ഡോള്‍ഫിനുകളെ ഇസ്രയേല്‍ ഇറക്കിയതെന്നാണ് അന്ന് ഹമാസ് പറഞ്ഞത്.
യുഎസ് നേവി അറുപതുകള്‍ മുതല്‍ മറൈന്‍ ആനിമല്‍സ് പ്രോഗ്രാം നടപ്പിലാക്കിയിട്ടുണ്ട്. ബോട്ടില്‍ നോസ് ഡോള്‍ഫിനുകള്‍ എന്ന ജീവികളെ ഉപയോഗിച്ച് കടല്‍ബോംബുകളും ശത്രുനീന്തല്‍ക്കാരെയും കണ്ടെത്തുകയായിരുന്നു ഇവരുടെ പ്രധാന ദൗത്യം. കലിഫോര്‍ണിയയിലെ കടല്‍സിംഹങ്ങളെ ഉപയോഗിച്ച് ബോംബ് നിര്‍വീര്യമാക്കാനും യുഎസ് നേവി ശ്രമിച്ചിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധ സമയത്ത് നീന്തിയെത്തുന്ന എതിരാളികളെ ആക്രമിക്കാന്‍ ഡോള്‍ഫിനുകളെ ഉപയോഗിച്ചെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതേരീതിയിലുള്ള യുദ്ധമുറ പുറത്തെടുത്തിരിക്കുകയാണ് റഷ്യ. കരിങ്കടലിലെ അവരുടെ നാവിക കേന്ദ്രം സംരക്ഷിക്കാനായി റഷ്യ ഡോള്‍ഫിനുകളെ നിയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് നാറ്റോ റഷ്യ യുദ്ധത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കാരണം നാവിക കരുത്തില്‍ ദുര്‍ബലരായ യുക്രൈനെ പ്രതിരോധിക്കാന്‍ ഈ യുദ്ധ തന്ത്രം പയറ്റേണ്ട ആവശ്യം റഷ്യയ്ക്ക് ഇല്ല. അങ്ങനെയാണ് എങ്കില്‍ റഷ്യ മറ്റാരെയോ ഭയപ്പെടുന്നുണ്ട്. നാറ്റോ അല്ലെങ്കില്‍ അമേരിക്ക ലോക മഹായുദ്ധത്തിലേയ്ക്ക് കാര്യങ്ങള്‍ പോകുകയാണോ എന്ന സംശയം ബലപ്പെടുകയാണിപ്പോള്‍.
2014ല്‍ യുക്രെയ്‌നില്‍ നിന്നും പിടിച്ചെടുത്ത ക്രൈമിയയിലെ സെവാസ്റ്റോപോള്‍ തുറമുഖമാണ് കരിങ്കടലിലെ റഷ്യയുടെ പ്രധാന നാവിക കേന്ദ്രം. ഇതിനെ അന്തര്‍വാഹിനികളും മറ്റുമുപയോഗിച്ച് സമുദ്രാന്തര ആക്രമണത്തിലൂടെ എതിരാളികള്‍ ലക്ഷ്യം വയ്ക്കാതിരിക്കാനാണ് ഡോള്‍ഫിനുകളെ ഇവിടെയെത്തിച്ചതെന്ന് ഉപഗ്രഹചിത്രങ്ങള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടില്‍ യുഎസ് നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.
ഫെബ്രുവരിയിലാണ് ഡോള്‍ഫിനുകളെ ഇവിടെയെത്തിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡോള്‍ഫിനുകളെ ഉപേക്ഷിച്ച് നാവികസംരക്ഷണം ഒരുക്കുന്ന പദ്ധതികള്‍ റഷ്യയ്ക്ക് മുന്‍പ് തന്നെയുണ്ടെന്ന് ആരോപണമുണ്ട്. സെവാസ്റ്റൊപോള്‍ റഷ്യയ്ക്ക് വളരെ പ്രാധാന്യമുള്ള മേഖലയാണ്. റഷ്യന്‍ നാവികസേനയുടെ ഒട്ടേറെക്കപ്പലുകള്‍ ഇവിടെ നങ്കൂരമിട്ടിട്ടുണ്ട്. കടലിനടിയിലൂടെ ഇവ ആക്രമിക്കപ്പെടുക എന്നത് റഷ്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
യുഎസുമായി കിടമത്സരം നിലനിന്ന ശീതയുദ്ധ കാലഘട്ടത്തിലാണ് ഡോള്‍ഫിനുകളെ പരിശീലിപ്പിച്ചുള്ള പ്രതിരോധപദ്ധതിക്ക് സോവിയറ്റ് യൂണിയന്‍ തുടക്കമിട്ടത്. 2012ല്‍ സെവാസ്റ്റൊപോള്‍ പ്രോഗ്രാം എന്ന പേരില്‍ യുക്രെയ്‌നാണ് ക്രൈമിയയ്ക്ക് സമീപം ഇതു തുടങ്ങിയത്. 2014ല്‍ റഷ്യ ക്രൈമിയ പിടിച്ചതോടെ പദ്ധതിയും അവരുടെ കൈവശമായി. ഡോള്‍ഫിനുകള്‍ക്ക് മൈനുകളും മറ്റും കണ്ടുപിടിക്കാനുള്ള കഴിവാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത്. ഡോള്‍ഫിനുകളെ മാത്രമല്ല, ബെലൂഗ തിമിംഗലങ്ങളെയും റഷ്യന്‍ നാവികസേന ഉപയോഗിക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്.
https://www.facebook.com/Malayalivartha


























