വെള്ളപ്പൊക്കമുണ്ടാക്കി റഷ്യന്‍ സൈന്യത്തെ മുക്കി യുക്രൈന്‍ ഗ്രാമം; യുദ്ധ തന്ത്രത്തില്‍ ലോകത്തെ ഞെട്ടിച്ച് യുക്രൈന്‍ ഗ്രാമം; കയ്യടിച്ച് ലോകം

റഷ്യയുടെ അധിനിവേശം ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന് കാരണമാക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ ഇതിനോടകം തന്നെ കുടിയൊഴിപ്പിക്കുകയും ചെയ്തു. 1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്ക് ശേഷം റഷ്യയും അമേരിക്കയും തമ്മിലുള്ള ഏറ്റവും ഗുരുതരമായ ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ഭയം ഇപ്പോള്‍ ഉണ്ടായി തുടങ്ങിയിരിക്കുന്നു.
എങ്കിലും ഇത്രയും നാള്‍ യുദ്ധം നീണ്ട് നിന്നെങ്കിലും യുക്രൈന് മേല്‍ ഒരു സമ്പൂര്‍ണ്ണ വിജയം നേടാന്‍ റഷ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. പാശ്ചാത്യ ആയുധങ്ങളുടെ സഹായത്തോടെ യുക്രൈന്‍ ശക്തമായ പ്രതിരോധം കാഴ്ച വെക്കുന്നുണ്ട്. തലസ്ഥാന ന ഗരമായ കിയെവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ഇപ്പോഴും കഠിനമായി പരിശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. എന്നാല്‍ കിയെവിനെ സംരക്ഷിക്കാന്‍ യുക്രൈന്‍ സിവിലിയന്‍മാരും സൈന്യവും ഒരുമിച്ചാണ് ഇപ്പോള്‍ പരിശ്രമിക്കുന്നത്.
ഇത്തരത്തില്‍ സിവിലിയന്‍മാരുടെ ഒരു ചെറുത്തുനില്‍പ്പിന്റെ കഥ പറയുകയാണ് ഡെമിനിവ് എന്ന ഗ്രാമം. റഷ്യന്‍ സൈന്യത്തിന്റെ കിയെവിലേക്കുള്ള യാത്ര തടയാന്‍ ഈ ഗ്രാമവാസികള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കിയ വെള്ളപ്പൊക്കം മികച്ച രീതിയില്‍ വിജയം കണ്ട ഒരു ദൗത്യം ആയിരുന്നു. വെള്ളപ്പൊക്കം ഗ്രാമത്തില്‍ നാശം വിതച്ചെങ്കിലും റഷ്യയുടെ കിയെവിലേക്കുള്ള മുന്നേറ്റം തടയാനായതില്‍ അഭിമാനം ഉണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. കിയെവ് ലക്ഷ്യമാക്കി കുതിച്ചെത്തിയ റഷ്യന്‍ ടാങ്കുകള്‍ക്ക് വെള്ളക്കെട്ട് ഭേദിച്ച് മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്ന് റഷ്യന്‍ സൈന്യം താല്‍ക്കാലികമായി ഇവിടെ നിന്ന് പിന്‍മാറുകയായിരുന്നു.
റഷ്യന്‍ സൈന്യത്തെ തടയാന്‍ സ്വയം നശിക്കാന്‍ തയ്യാറായ ഗ്രാമം ഡെമിഡിവ് മാത്രമല്ല. നേരത്തെയും ഇത്തരത്തില്‍ സമാനമായ സംഭവങ്ങള്‍ യുക്രൈനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ തന്നെ ഇത്തരത്തില്‍ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിന്റെ സഞ്ചാരം തടയുന്നതിനായി റോഡുകളും പല അടിസ്ഥാന സൗകര്യങ്ങളും യുക്രൈനില്‍ ഉടനീളമായി സ്വന്തം പൗരന്‍മാര്‍ തന്നെ നശിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ രാജ്യത്ത് 300ലധികം പാലങ്ങള്‍ തകര്‍ന്നതായാണ് കണക്ക് കൂട്ടുന്നതെന്ന് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന മന്ത്രി പറഞ്ഞു.
അതേ സമയം യുക്രൈനിലെ പശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനെ കൂടുതലായി സഹായിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് തന്നെ കാരണമായേക്കാം എന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് കുറച്ചു ദിവസം മുമ്പ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























