ന്യൂയോര്‍ക്കില്‍ നവജാത ശിശുവിനെ അമ്മ ഏഴാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നു

ന്യൂയോര്‍ക്കില്‍ നവജാത ശിശുവിനെ അമ്മ ഏഴാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നു. ഗര്‍ഭിണിയാണെന്ന വിവരം പുരുഷ സുഹൃത്തില്‍ നിന്നും മറച്ചുവച്ച സ്ത്രീ സ്വന്തം കുഞ്ഞിനെ ഏഴാം നിലയിലെ ജനാലയിലൂടെ താഴെക്കെറിയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ജെന്നിഫര്‍ ബെറി എന്ന 33 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊക്കിള്‍ കൊടിയോടെയാണ് ഇവര്‍ പെണ്‍കുഞ്ഞിനെ താഴെ എറിഞ്ഞത്.
ജെന്നിഫര്‍ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇവരുടെ സുഹൃത്ത് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ അവ്യക്തത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha