പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം അടിച്ചുതകര്‍ത്തു, 22 പേര്‍ക്ക് അഞ്ചുവര്‍ഷം തടവ് വിധിച്ച് തീവ്രവാദവിരുദ്ധ കോടതി

പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം തകര്‍ത്ത കേസില്‍ 22 പേര്‍ക്ക് തടവ് ശിക്ഷ. തീവ്രവാദവിരുദ്ധ കോടതി അഞ്ചുവര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. റാഹിം യാര്‍ ഖാന്‍ ജില്ലയില്‍ ഹിന്ദുക്ഷേത്രം തകര്‍ത്ത കേസിലാണ് പ്രതികൾക്കെതി കോടതി നടപടി.
2021 ആഗസ്ത് നാലിനാണ് നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് ഭോങ് പട്ടണത്തിലെ ക്ഷേത്രം അടിച്ചുതകര്‍ത്തത്.സമീപത്തെ മുസ്ലിം മതസ്ഥാപനത്തിലെ ലൈബ്രറിയില്‍ ഹിന്ദു കുടുംബത്തിലെ എട്ടുവയസ്സുകാരന്‍ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കേസില്‍ 84 പേരെ വിചാരണ ചെയ്തിരുന്നു.
അതേസമയം നേരത്തെ തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയുടെ നേതൃത്വത്തിലുള്ള അക്രമാസക്തരായ ജനക്കൂട്ടം ഹിന്ദുക്ഷേത്രം തീവച്ച് തകർത്തിരുന്നു.ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ഒരു ക്ഷേത്രത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 26 പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
ചില മുസ്ലീം പുരോഹിതന്മാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം ക്ഷേത്രത്തിലേയ്ക്ക് ഇരച്ച് കയറി ആക്രമണം നടത്തിയതെന്നാണ് പാകിസ്താനി മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്തത്. കരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ഷേത്രം പരമഹംസജി എന്ന സന്യാസിയുടെ സമാധിസ്ഥലമാണ്. ഇതിനോട് ചേർന്ന് തന്നെ ഒരു കൃഷ്ണക്ഷേത്രവും ഉണ്ട്. ഈ ക്ഷേത്രത്തിൽ നിർമാണ പ്രവൃത്തികൾ നടത്താൻ ഹിന്ദുക്കൾ തീരുമാനിച്ചതാണ് തീവ്ര ഇസ്ലാമിക സംഘടനകളെ പ്രകോപിപ്പിച്ചത്.
https://www.facebook.com/Malayalivartha