യുദ്ധത്തില്‍ യുക്രൈന്‍ വിജയിച്ചതായി പ്രഖ്യാപിച്ച് അമേരിക്ക; യുദ്ധമുഖത്തുനിന്ന് പിന്‍വാങ്ങി റഷ്യന്‍ സൈന്യം

യുക്രൈന്‍ യുദ്ധം വിജയിച്ചതായി പ്രഖ്യാപിച്ച് യുഎസ്. മാരിയൂപോളിന് ശേഷം 'ഖാര്‍കിവിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു നടന്നിരുന്നത് ആ യുദ്ധത്തില്‍ യുക്രൈന്‍ വിജയിച്ചു എന്നാണ് ഫീല്‍ഡ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അമേരിക്ക തെളിയിക്കുന്നത്. മാത്രമല്ല റിസര്‍വ് ബറ്റാലിയന്‍ യുദ്ധത്തിനിറങ്ങാത്തത് റഷ്യയ്ക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്.
യുഎസ് പ്രതിരോധ നിരീക്ഷകര്‍ യുക്രൈന്റെ വിജയം പ്രഖ്യാപിച്ചു കഴിഞ്ഞു. വിദഗ്ധരുടെ അഭിപ്രായത്തില്‍, നഗരത്തിന് ചുറ്റുമുള്ള ഉക്രേനിയന്‍ സൈനികരെ ചെറുത്തുനില്‍ക്കാന്‍ റഷ്യന്‍ യൂണിറ്റുകള്‍ക്ക് കഴിഞ്ഞില്ലെന്നും, എന്നിരുന്നാലും അവര്‍ കൈവില്‍ നിന്ന് പിന്മാറിയതിനുശേഷം അവര്‍ ഉദ്ദേശിച്ച മേഘലകളില്‍ അതിവേഗം മുന്നേറി. എന്നാല്‍ ഖാര്‍കീവില്‍ അവര്‍ അടിയറവ് പറഞ്ഞു എന്നാമ് യുഎസ് യുദ്ധ വിദഗ്ദരുടെ വെളിപ്പെടുത്തല്‍. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 31 മൈല്‍ (50 കിലോമീറ്റര്‍) അകലെ സ്ഥിതി ചെയ്യുന്ന ഖാര്‍കിവ് ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമാണ്, ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ ഷെല്ലാക്രമണം നടന്ന പ്രദേശങ്ങളിലൊന്നുകൂടിയാണിവിടം ശക്തമായ ആക്രമണം നടത്തിയിട്ടും റഷ്യയ്ക്ക് നഗരം ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അവിടെ പരാജയപ്പെടേണ്ടി വന്നിരിക്കുകയാണ്.
യുഎസ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ പറയുന്നതനുസരിച്ച്, ഉക്രേനിയന്‍ ശക്തമായ പ്രത്യാക്രമണങ്ങളും ചെറുത്തുനില്‍പ്പും കാരണം ഖാര്‍കിവ് നഗരത്തിന് ചുറ്റുമുള്ള സ്ഥാനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറാന്‍ റഷ്യന്‍ സൈന്യം തീരുമാനിക്കുകയായിരുന്നു. സൈന്യത്തെ ശക്തിപ്പെടുത്താനോ റിസര്‍വ് ബറ്റാലിയനെ യുദ്ധമുഖത്തിറക്കിയാല്‍ തീപാറുന്ന പോരാട്ടം നടക്കുന്നിടത്ത് പുതിയ സൈനീകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയണമെന്നില്ല എന്ന റഷ്യയുടെ വിലയിരുത്തല്‍ തന്നെയാണ് ഇത്തരം ഒരു തീരുമാനമെടുക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്.
'റഷ്യന്‍ യൂണിറ്റുകള്‍ പൊതുവെ കഴിഞ്ഞ കുറേ ദിവസങ്ങളായി ഉക്രേനിയന്‍ സേനയുടെ പ്രത്യാക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ ശ്രമിച്ചിട്ടില്ല, ചില നീക്കങ്ങളൊഴികെ, എന്നാണ് ഇപ്പോള്‍ അവിടെ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച്' ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് വാര്‍ വിശദീകരിച്ചത്. പാശ്ചാത്യ ഉദ്യോഗസ്ഥരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ ഒരു ഉദ്യോഗസ്ഥന്റെ വീഡിയോയും ഇതിന് തെളിവായി നിരത്തുന്നുണ്ട്,
മാത്രമല്ല ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചീഫ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് റിപ്പോര്ട്ട് അനുസരിച്ച്, റഷ്യ ഇതിനകം തന്നെ യുദ്ധത്തിന് തയ്യാറുള്ള ബറ്റാലിയന്റെ കരുതല്‍ ശേഖരം ഇല്ലാതാക്കിയതായെന്നാണ്. ഉക്രേനിയന്‍ രഹസ്യാന്വേഷണ ഏജന്‍സി, ചീഫ് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ്, വാഡിം സ്‌കിബിറ്റ്‌സ്‌കി, പറയുന്നത് നിലവിലെ സൈന്യം യുദ്ധം ചെയ്യാനാകാത്ത വിധം തകര്‍ന്നിരിക്കുകയാണ് ഇനി പുതിയ യൂണിറ്റുകള്‍ നിര്‍മ്മിക്കുകയും നിര്‍ബന്ധിത സൈനീക വൃത്തിക്കായി റഷ്യന്‍ യുവാക്കളെ നിരത്തുകയേ അവര്‍ക്ക് നിവര്‍ത്തിയുള്ളൂ. അതാണ് ഇപ്പോള്‍ റഷ്യന്‍ സൈന്യത്തിനിടയില്‍ നടക്കുന്നത് എന്നാണ്.
https://www.facebook.com/Malayalivartha


























