യുക്രെയ്ന്‍ യുദ്ധം അവസാനിച്ചു? കീവില്‍ എംബസി തുറന്ന് ഇന്ത്യ ഒടുവില്‍ കീവ് തിരിച്ചുവരുന്നു

യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി വീണ്ടും കീവില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മെയ് 17 മുതലാണ് എംബസിയുടെ പ്രവര്‍ത്തനം കീവില്‍ ആരംഭിക്കുക. താല്‍കാലികമായി പോളണ്ടിലെ വാഴ്‌സോയില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ് .
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതലായിരുന്നു ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം കീവില്‍ നിന്നും വാഴ്‌സോയിലേക്ക് മാറ്റിയത്. യുദ്ധം രൂക്ഷമായതിന് പിന്നാലെ 20,000ത്തിലധികം വരുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് മടങ്ങിക്കൊണ്ടുവന്നിരുന്നു. ഓപ്പറേഷന്‍ ഗംഗ എന്നായിരുന്നു രക്ഷാദൗത്യത്തിന്റെ പേര്.
ഫെബ്രുവരി 24നാണ് യുക്രെയ്‌നില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഏകദേശം 6.03 ദശലക്ഷമാളുകളാണ് യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍ നിന്നും പലായനം ചെയ്യപ്പെട്ടത്. ഇരുരാജ്യങ്ങളുടെയും നിരവധി പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് സാധാരണക്കാരും യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
യുദ്ധത്തിന്‍ ദൈര്‍ഘ്യം ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്ന് യുക്രൈന്‍ പ്രസിഡവന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. രാജ്യത്തെ പൗരന്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ രാത്രികാല വീഡിയോ പ്രസംഗത്തിലാണ് സെലെന്‍സ്‌കി ഇക്കാര്യം പറഞ്ഞത്. 'യുദ്ധത്തിന്‍ ദൈര്‍ഘ്യം ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. രാജ്യത്തിനായി പരമാവധി പരിശ്രമിക്കുന്ന പൗരന്‍മാരെയും നമ്മുടെ പങ്കാളികളായ യൂറോപ്യന്‍ രാജ്യങ്ങളെയും മുഴുവന്‍ സ്വതന്ത്രലോകത്തെയും എല്ലാം ആശ്രയിച്ചായിരിക്കും യുദ്ധത്തിന്‍ ദൈര്‍ഘ്യം.' എന്നായിരുന്നു സെലെന്‍സ്‌കിയുടെ വാക്കുകള്‍.
നിലവില്‍ യുദ്ധം ആരംഭിച്ച് പന്ത്രണ്ടോളം ആഴ്ചകള്‍ കഴിഞ്ഞു. ഫെബ്രുവരി 24 നാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചത്. മോസ്‌കോയെ ഭീഷണിപ്പെടുത്താന്‍ അമേരിക്ക യുക്രൈനെ ഉപയോഗിക്കുന്നതിനാലും. റഷ്യന്‍ സംസാരിക്കുന്ന ജനങ്ങളെ യുക്രൈന്‍ പീഡിപ്പിക്കുന്നതിനാലും ഇവിടെ റഷ്യയുടെ പ്രത്യേക സൈനിക നടപടി അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ അധിനിവേശത്തിന് തുടക്കം കുറിച്ചത്. അതേ സമയം യുദ്ധത്തില്‍ യുക്രൈനില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ റഷ്യ വിമര്‍ശനം നേരിടുന്നുണ്ട്. സംഭവത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യത്തിന്റെ പട്ടണങ്ങളും ഗ്രാമങ്ങളും റഷ്യന്‍ സൈന്യത്തില്‍ നിന്ന് തിരിച്ചുപിടിച്ചതായി സെലെന്‍സ്‌കി വെള്ളിയാഴ്ച പറഞ്ഞു. വൈദ്യുതി, ജല വിതരണം, ടെലിഫോണ്‍ ആശയവിനിമയങ്ങള്‍, സാമൂഹിക സേവനങ്ങള്‍ എന്നിവ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോണ്‍ബാസ് മേഖലയിലെ ഒരു നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച റഷ്യന്‍ കവചിത നിരയെ യുക്രൈന്‍ സൈന്യം നശിപ്പിക്കുന്നതിന്റെ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കിഴക്ക് 40 കിലോമീറ്റര്‍ അകലെയുള്ള സിവര്‍സ്‌കി ഡൊനെറ്റ്‌സ് നദി വരെ നീളുന്ന പ്രദേശം ഇപ്പോള്‍ യുക്രൈന്‍ ആണ് നിയന്ത്രിക്കുന്നത്
https://www.facebook.com/Malayalivartha


























