പാക്കിസ്ഥാന് തിരിച്ചടിയായി ചൈനയുടെ നീക്കം... കറാച്ചി സര്‍വകലാശാലയിലെ മാന്‍ഡരിന്‍ പഠിപ്പിക്കുന്നവരെയെല്ലാം ചൈന തിരികെ വിളിപ്പിച്ചു

പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ ഇപ്പോഴത്തെ തീരുമാനം. കറാച്ചി സര്‍വകലാശാലയിലെ മാന്‍ഡരിന്‍ പഠിപ്പിക്കുന്നവരെയെല്ലാം ചൈന തിരികെ വിളിപ്പിച്ചിരിക്കുകയാണ്. സര്‍വകലാശാലയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് അദ്ധ്യാപകരടക്കം നാലുപേരാണ് മരിച്ചത്.
ഇതിനെ തുടര്‍ന്നാണ് ചൈനയുടെ പുതിയ തീരുമാനം. പാകിസ്ഥാനില്‍ നിരോധിക്കപ്പെട്ട ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുളള മജീദ് ബ്രിഗേഡാണ് അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
കറാച്ചി സര്‍വകലാശാലയിലെ ചൈനീസ് ഭാഷ പഠിപ്പിക്കുന്ന മറ്റ് കേന്ദ്രങ്ങളിലെ അദ്ധ്യാപകരും കഴിഞ്ഞ ദിവസം തന്നെ ചൈനയിലേക്ക് മടങ്ങി. ഏതാണ്ട് 500 വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ നിലവില്‍ മാന്‍ഡരിന്‍ പഠിക്കുന്നുണ്ടെന്ന് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.നസീര്‍ ഉദ്ദിന്‍ പറഞ്ഞു.
അദ്ധ്യാപകര്‍ മടങ്ങുന്നത് ഈ കുട്ടികളുടെ പഠനത്തെ കാര്യമായിത്തന്നെ ബാധിക്കും. അന്താരാഷ്ട്ര ബന്ധം വര്‍ദ്ധിക്കുന്നതിന് ചൈനയും പാകിസ്ഥാനും സഹകരിച്ച് ലാഭേച്ഛയില്ലാതെ നടത്തുന്ന സ്ഥാപനമാണ് കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റിയൂട്ട്. തങ്ങളുടെ പൗരന്മാര്‍ക്ക് നേരെ പാകിസ്ഥാനില്‍ നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളില്‍ ചൈന കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
ചൈനീസ് നിക്ഷേപം പാകിസ്ഥാനില്‍ പാടില്ലെന്ന് വാദിക്കുന്ന തീവ്രവാദ വിഭാഗമാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി(ബിഎല്‍എ). പാക് ജനവിഭാഗത്തിന് ഇതുമൂലം ഗുണമുണ്ടാകില്ലെന്നാണ് ഇവരുടെ വാദം. ചൈനപാക് സാമ്ബത്തിക ഇടനാഴിയിലാണ് ബിഎല്‍എ നിരവധി ആക്രമണങ്ങള്‍ നടത്തിയത്.
https://www.facebook.com/Malayalivartha


























