Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒടുവില്‍ യുക്രൈന്‍ കീഴടങ്ങി? മരിയൂപോള്‍ വിട്ടുകൊടുത്ത് യുക്രൈന്റെ പ്രഖ്യാപനം ഉടന്‍? സൈനീകരെ തിരികെ നല്‍കണം

17 MAY 2022 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഒടുവില്‍ യുദ്ധ കാര്‍ മേഘങ്ങള്‍ ഒഴിയുകയാണെന്നുള്ളതിന്റെ ശുഭ സൂചനകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനും യുദ്ധം ചെയ്ത് റഷ്യയും തളര്‍ന്നു. റഷ്യയായാലും യുക്രൈനായാലും ഇനിയൊരടി മുന്നോട്ട് വയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നാറ്റോയും അമേരിക്കയും ആയുധങ്ങളിറക്കുന്നുണ്ടെങ്കിലും തങ്ങളുടെ പ്രധാന പോരാളികള്‍ മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്നത് യുക്രൈനെ തളര്‍ത്തുമ്പോള്‍ ആയുധ ക്ഷാമത്തില്‍ വലയുകയാണ് റഷ്യ. ആവശ്യത്തിന് സ്‌പെയറുകള്‍ ഇല്ലാത്തതിനാല്‍ വീട്ടുപകരണങ്ങളുടെ സ്‌ക്രാപ്പുപയോഗിച്ച് ആയുധങ്ങള്‍ നിര്‍മിക്കേണ്ട അവസ്ഥയിലാണ് റഷ്യയും. ഇരു വിഭാഗത്തിനും യുദ്ധം വലിയ നഷ്ടങ്ങളാണ് സമ്മാനിച്ചത്.

ഈ സാഹചര്യത്തിലാണ് പ്രതീക്ഷ നല്‍കുന്ന ചില വാര്‍ത്തകള്‍ പുറത്തുവരുന്നത്. യുക്രൈന്‍ മാരിയുപോള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചുയ തങ്ങളുടെ ഏറ്റവും വലിയ പ്രതിരോധ കേന്ദ്രവും. പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലും ഒന്നായ മരിയുപോള്‍ ഉപേക്ഷിക്കാന്‍ യുക്രൈന്‍ തീരുമാനിച്ചതു തന്നെ യുദ്ധം ചെയ്യാന്‍ ഇനി ശേഷിയില്ലെന്നത് തുറന്നു സമ്മതിക്കുന്നതിന് തുല്യമാണ്. റോയിറ്റേഴ്‌സാണ് നിര്‍ണായകമായ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മരിയുപോള്‍ നഗരത്തിന്റെ നിയന്ത്രണം റഷ്യക്ക് വിട്ടുകൊടുത്ത്, തങ്ങളുടെ അവസാന ശക്തികേന്ദ്രത്തില്‍ നിന്ന് ശേഷിക്കുന്ന എല്ലാ സൈനികരെയും ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതായി യുക്രൈന്‍ സൈന്യം ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ റഷ്യന്‍ സൈനികര്‍ മരിയുപോള്‍ ഉപരോധിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടക്കാന്‍ തയ്യാറല്ലാതിരുന്ന യുക്രൈന്റെ അസോവ് ബറ്റാലിയന്‍, മരിയുപോളിലെ ഉപേക്ഷിക്കപ്പെട്ട സീറ്റില്‍ പ്ലാന്റ് കേന്ദ്രമാക്കി ഗറില്ലാ പോരാട്ടം തുടരുന്നതിനിടെയാണ് മരിയുപോള്‍ ഉപേക്ഷിക്കാന്‍ യുക്രൈന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

മരിയുപോളില്‍ നിന്ന് യുക്രൈന്റെ അവസാന സൈനികനും മടങ്ങുന്നതോടെ യുദ്ധം ആരംഭിച്ച ശേഷം റഷ്യ പിടിച്ചടക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട നഗരമാകും യുക്രൈന്‍ നഗരമാകും മരിയുപോള്‍. യുദ്ധം മൂന്ന് മാസം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് യുക്രൈന്റെ പ്രധാനപ്പെട്ട തീരുമാനം എന്നതും ശ്രദ്ധേയമാണ്. റഷ്യ, യുക്രൈന് നേരെ ആയുധം ഉപയോഗിച്ച് തുടങ്ങിയതിന് ശേഷം ഏറ്റവും രക്തരൂക്ഷിതമായ അക്രമണം നടന്നത് മരിയുപോളിലാണ്. യുക്രൈന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ തുറമുഖ നഗരം കീഴടക്കിയാല്‍ റഷ്യയ്ക്ക് തങ്ങള്‍ 2014 ല്‍ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ഉപദ്വീപായ ക്രിമിയയിലേക്ക് കരമാര്‍ഗം പെട്ടെന്നെത്താന്‍ കഴിയും.

മാത്രമല്ല, യുക്രൈനിലേക്കുള്ള 'സൈനിക നീക്കത്തിന്' പ്രധാന കാരണമായി റഷ്യ ആരോപിക്കുന്ന നവനാസി സ്വഭാവമുള്ള അസോവ് ബറ്റാലിയന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രം കൂടിയാണ് മരിയുപോള്‍. 2014 മുതല്‍ ഇവിടം യുദ്ധ മേഖലയാണ്. എട്ട് വര്‍ഷത്തെ യുദ്ധത്തിനിടെ ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധകാലത്തെ ഫ്രാന്‍സിലെ ചില തെക്കന്‍ പ്രദേശങ്ങള്‍ പോലെയായി കഴിഞ്ഞെന്ന് വിദേശ യുദ്ധകാര്യ ലേഖകര്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകളെ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയതായി യുക്രൈന്‍ ആരോപിച്ചു. മരിയുപോളിലെ ഏതാണ്ട് മുഴുവന്‍ കെട്ടിടങ്ങള്‍ക്കും യുദ്ധത്തില്‍ കേടുപാട് പറ്റി. ഭൂരിഭാഗം കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. ബാക്കിയുള്ളവ ഉപയോഗ ശൂന്യമായി.

റഷ്യ, മരിയുപോളിന് നേര്‍ക്കുള്ള ആക്രമണം ശക്തമാക്കുന്നതിനിടെ നൂറുകണക്കിന് സാധാരണക്കാരും കുട്ടികളും പരിക്കേറ്റ സൈനികരും നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. സൈനികര്‍ സ്റ്റീല്‍ പ്ലാന്റില്‍ തടവിലാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഇവരെ പുറത്ത് വിടാന്‍ അനുവദിക്കരുതെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ഈച്ച പോലും അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് രക്ഷപ്പെടരുതെന്നായിരുന്നു പുടിന്റെ ഉത്തരവ്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി സ്റ്റീല്‍ പ്ലാന്റിലെ അഭയാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ, ജല വിതരണ ശൃംഖലയെല്ലാം റഷ്യ തകര്‍ത്തു. അതോടൊപ്പം സ്റ്റീല്‍ പ്ലാന്റ് ലക്ഷ്യമാക്കി നിരവധി മിസൈല്‍ അക്രമണങ്ങളും റഷ്യ നടത്തിയിരുന്നു.

2014 മുതല്‍ യുദ്ധം നടക്കുന്ന ഈ മേഖലയില്‍ അസംഖ്യം കിടങ്ങുകളും ഭൂഗര്‍ഭ അറകളുമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ രഹസ്യ മാര്‍ഗ്ഗങ്ങളില്‍ കടന്ന് റഷ്യന്‍ സൈന്യത്തിന് യുക്രൈന്‍ സൈനികരെ പിടികൂടുകയെന്നത് ഏറെ ശ്രമകരമാണ്. അത്രമാത്രം സങ്കീര്‍ണ്ണമാണ് ഈ പ്രദേശത്തെ കിടങ്ങുകളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആയിരക്കണക്കിന് സാധാരണക്കാരും രണ്ടായിരത്തോളം യുക്രൈന്‍ പട്ടാളക്കാരുമായിരുന്നു സ്റ്റീല്‍ പ്ലാന്റിലുണ്ടായിരുന്നതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലൂടെ നിരവധി പേരെ പ്രദേശത്ത് നിന്നും യുക്രൈന്‍ ഒഴിപ്പിച്ചു. ഇപ്പോള്‍ പരിക്കേറ്റ ഏതാനും സൈനികരും കുറച്ച് സാധാരണക്കാരുമാണ് ഇവിടെയുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഉരുക്കുശാലയില്‍ നിന്നും പരിക്കേറ്റ 53 യുക്രൈന്‍ സൈനികരെ റഷ്യന്‍ നിയന്ത്രണത്തിലുള്ള നോവോസോവ്‌സ്‌കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 211 യുക്രൈന്‍ സൈനികരെ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കും കൊണ്ടുപോയതായി ഉക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മല്യാര്‍ പറഞ്ഞു. 'മരിയുപോള്‍' പട്ടാളം അതിന്റെ പോരാട്ട ദൗത്യം നിറവേറ്റിയെന്നും നമ്മുടെ കാലത്തെ നായകന്മാരാണ് മരിയുപോളിലെ പട്ടാളക്കാതെന്നും യുക്രൈന്‍ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് പ്രസ്താവനയില്‍ പറഞ്ഞു. റഷ്യ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ച് കൊണ്ടുപോയവരെല്ലാം റഷ്യയുമായുള്ള തടവുകാരുടെ കൈമാറ്റത്തിലൂടെ തിരികെ രാജ്യത്തെത്തുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ഏകദേശം 600 സൈനികര്‍ സ്റ്റീല്‍ പ്ലാന്റിനുള്ളില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ബാക്കിയുള്ളവരെ കൂടി ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യുക്രൈന്‍ സൈന്യം പറഞ്ഞു. 'ഞങ്ങളുടെ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' യുക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി പറഞ്ഞു. 'അവരില്‍ ഗുരുതരമായി പരിക്കേറ്റവരുണ്ട്. അവര്‍ക്ക് പരിചരണം ലഭിക്കുന്നു. യുക്രൈന് യുക്രൈന്‍ വീരന്മാരെ ജീവനോടെ വേണം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെയും കൊണ്ടു പോകുന്ന 'ദ' എന്നെഴുതിയ റഷ്യന്‍ സൈനിക വാഹനങ്ങളാണ് ഡോണ്‍ബോസ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ റഷ്യയിലെ ഇപ്പോഴത്തെ സ്ഥിരം കാഴ്ച.

നവനാസികളില്‍ നിന്ന് യുക്രൈനെ മോചിപ്പിക്കാനുള്ള 'പ്രത്യേക സൈനിക നടപടി' എന്നാണ് മൂന്ന് മാസങ്ങള്‍ക്കിപ്പുറവും റഷ്യ, യുക്രൈന്‍ അക്രമണത്തെ അഭിസംബോധന ചെയ്യുന്നത്. യാതൊരു പ്രകോപനവുമില്ലാതെയുള്ള ആക്രമണത്തിന് റഷ്യ നല്‍കുന്ന ഏക ഉത്തരമാണ് ഈ നവനാസി ആരോപണം. എന്നാല്‍, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് യുക്രൈനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അവകാശപ്പെടുന്നു. ആദ്യ ദിനങ്ങളില്‍ യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി വടക്ക് പടിഞ്ഞാറ് നിന്നും വടക്ക് കിഴക്ക് നിന്നും റഷ്യയുടെ നൂറ് കണക്കിന് കവചിത വാഹനങ്ങളും സൈനിക ടാങ്കുകളും നീങ്ങിയെങ്കിലും ഒന്നരമാസം നീണ്ട പോരാട്ടത്തിനിടെ റഷ്യന്‍ സൈന്യം നിരുപാധികം പിന്മാറി. എന്നാല്‍, ഇതിനിടെ ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക കെട്ടിടങ്ങളും റഷ്യന്‍ സേന മിസൈല്‍, ബോംബാക്രമണത്തിലൂടെ തകര്‍ത്തിരുന്നു.

എന്നാല്‍, നിരുപാധിക പിന്മാറ്റം നടത്തിയ റഷ്യന്‍ സേന, പിന്നീട് മരിയുപോള്‍ ഉള്‍പ്പെടുന്ന ഡോണ്‍ബോസ്‌കോ പ്രദേശമായ യുക്രൈന്റെ തെക്ക് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് യുദ്ധമാരംഭിച്ചു. നീണ്ട ഒന്നരമാസക്കാലം നാല് പാടുനിന്നും റഷ്യന്‍ സൈന്യം യുക്രൈന്റെ തെക്ക് കിഴക്കന്‍ മേഖല അക്രമിച്ചു. ഇതിനൊടുവിലാണ്, മരിയുപോളില്‍ നിന്ന് പിന്മാറാന്‍ യുക്രൈന്‍ തീരുമാനിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends