റഷ്യയെ ചുറ്റി വരിഞ്ഞ് നാറ്റോ; ആക്രമിക്കാനും പദ്ധതി യുക്രൈന്‍ ആക്രമണം പാളി മരണവെപ്രാളത്തില്‍ പുടിന്‍

റഷ്യ യുക്രൈന്‍ യുദ്ധത്തിന് കാരണം തന്നെ യുക്രൈനെ മുന്‍നിര്‍ത്തി അമേരിക്കയും നാറ്റോയും മെനഞ്ഞ ആക്രമണ പദ്ധതികള്‍ തന്നെയാണ്. ദൂരവ്യാപകമായി അത് തങ്ങള്‍ക്ക് അപകടമാകും എന്ന് മനസ്സിലാക്കിയ റഷ്യ ഇപ്പോള്‍ തന്നെ തിരിച്ചടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ യുദ്ധത്തിലൂടെ റഷ്യയ്ക്ക് തങ്ങളുടെ ലക്ഷ്യം കൈവരിക്കാനായോ എന്നു ചോദിച്ചാല്‍ അതിനുത്തരം ഇല്ല എന്നു തന്നെയാണ്. റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ നാറ്റോ ചുറ്റി വരിയുകയായിരുന്നു. ഈ യുദ്ധത്തോടെ അപകടം മനസിലാക്കിയ റഷ്യയുടെ അയല്‍ രാജ്യങ്ങള്‍ എത്രയും വേഗം നാറ്റോയില്‍ ചേരാനുള്ള തന്ത്രപ്പാടിലാണ്.
അതായത് ഇക്കഴിഞ്ഞ കാലയളവിലെല്ലാം റഷ്യ ആക്രമിക്കുകയോ പിടിച്ചെടുക്കുകയോ ഒക്കെ ചെയ്ത പ്രദേശങ്ങളില്‍ നാറ്റോയും അമേരിക്കയും പ്രത്യക്ഷമായും പരോക്ഷമായും തങ്ങള്‍ക്കെതിരെ വലയം ഒരു വലയം തീര്‍ക്കുകയായിരുന്നു എന്നത് റഷ്യ മനസ്സിലാക്കിയിടത്താണ്. ഈ യുദ്ധം ആരംഭിച്ചത്. എന്നാല്‍ അത് പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്ന വിലയിരുത്തലുകളാണ് വരുന്നത്.
ചരിത്രം പരിശോധിച്ചാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സ്വതന്ത്രമായ റഷ്യന്‍ റിപ്പബ്ലിക്കുകളില്‍ മിക്കതിലും അതിന്റെ തുടക്കം മുതല്‍ അമേരിക്കയുടെയും നാറ്റോയുടെയും സാന്നിധ്യമുണ്ട്. ശീതയുദ്ധക്കാലത്ത് പാശ്ചാത്യ ലോകം സോവിയറ്റ് യൂണിയനെ മുന്‍നിര്‍ത്തി നടപ്പാക്കിയ സൈനികനയം ശീതയുദ്ധത്തിനു ശേഷം കൂടുതല്‍ സജീവമാകുകയായിരുന്നു എന്നു കാണാം. അതായത്, നാറ്റോയും അമേരിക്ക പ്രത്യേകമായും ആര്‍ട്ടിക്കിലെ നോര്‍വെ, ഐസ്‌ലാന്‍ഡ്, ബാള്‍ട്ടിക്കിലെ എസ്‌തോണിയ, ലാത്വിയ, ലിത്വേനിയ, പോളണ്ട്, കരിങ്കടല്‍ മേഖലയിലെ ജോര്‍ജിയ, യുക്രെയ്ന്‍, മോള്‍ഡോവ, തൊട്ടടുത്തു കിടക്കുന്ന റൊമാനിയ ഒക്കെ കേന്ദ്രീകരിച്ച് റഷ്യക്കെതിരെ പടയൊരുക്കം നടത്തുകയാണ്. ഈ രാജ്യങ്ങളെ റഷ്യന്‍ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കാനാണ് എന്നതാണ് നാറ്റോ ഇതിന് ന്യായമായി പറയുന്നത്.
റഷ്യ എന്താണോ നടക്കരുത് എന്ന് ഉദേശിച്ചത് അത് ഇപ്പോള്‍ സംഭവിക്കുകയാണ്. റഷ്യയ്‌ക്കെതിരെ അയല്‍ രാജ്യങ്ങള്‍ തിരിയുന്നു. നാറ്റോ അവരെ എല്ലാം നയിക്കുന്നു. റഷ്യ ഒറ്റപ്പെടുന്നു. ഈ യുദ്ധത്തോടെ യുക്രൈനും നാറ്റോയില്‍ ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. അക്കാര്യത്തില്‍ സ്ഥിരീകരണം വരേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതും റഷ്യയ്ക്ക് തിരിച്ചടിയാണ്. ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് നാറ്റോയാണ്. എന്നാല്‍ മേഘലയില്‍ നാറ്റോ സജീവ സാനിധ്യമല്ല എന്നത് അവരുടെ വിന്യാസം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും. അമേരിക്കയും നാറ്റോയ്‌ക്കൊപ്പം മേഘലലുണ്ട്.
അമേരിക്കയുടെ 74,000 സൈനികര്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായുണ്ടെന്നാണ് യു.എസ് കോണ്‍ഗ്രഷ്ണല്‍ റിസര്‍ച്ച് സര്‍വീസിന്റെ കണക്ക്. എന്നാല്‍ ഇവര്‍ മുഴുവനും ആക്ടീവല്ല. ഇതില്‍ ജര്‍മനിയിലാണ് 36,000 സൈനികരുള്ളത്. ഇറ്റലിയില്‍ 12,000, ബ്രിട്ടനില്‍ 9,000, സ്‌പെയിനില്‍ 3,000, തുര്‍ക്കിയില്‍ 1600 എന്നിങ്ങനെയും സൈനികരുണ്ട്. നാറ്റോ സേനയുടെ ഭാഗമായാണ് ഇവരെ ഇവിടെ വിന്യസിച്ചിട്ടുള്ളത്.
പോളണ്ടില്‍ നാറ്റോയുടെ 1200 സൈനികരും അമേരിക്കയുടെ 5700 സൈനികരുമുണ്ട്. ലിത്വേനിയയില്‍ നാറ്റയുെട 1200 പേരും അമേരിക്കയുടെ 450 പേരുമുണ്ട്. എസ്‌തോണിയയില്‍ നാറ്റോയ്ക്കുള്ളത് 1200 പേരാണ്. ലാത്വിയയിലും സമാനമാണ് നാറ്റോ സൈന്യം. റൊമാനിയയില്‍ 900 യുഎസ് സൈനികരുമുണ്ട്.
ബാള്‍ക്കന്‍ രാജ്യങ്ങളിലും നാറ്റോ താവളങ്ങളുണ്ട്. കൊസോവോയില്‍ 3500 ൈസനികരെ സമാധാന ദൗത്യത്തിന്റെ ഭാഗമായി നിലനിര്‍ത്തിയിട്ടുണ്ട്. മിക്ക ചെറിയ ബാള്‍ക്കന്‍ രാജ്യങ്ങളുടെയും വ്യോമമേഖല സംരക്ഷിക്കുന്നതും നാറ്റോ ആണ്. സ്ലൊവേനിയയുടെ വ്യോമാതിര്‍ത്തി ഹംഗറിയും ഇറ്റലിയും ചേര്‍ന്നും അല്‍ബേനിയയുടെയും മോണ്ടിനെഗ്രോയുടെയും ഗ്രീസും ഇറ്റലിയും ചേര്‍ന്നും വടക്കന്‍ മാസിഡോണിയ ഇറ്റലിയും സംരക്ഷിക്കുന്നു.
റൊമാനിയയുടെ കരിങ്കടല്‍ തീരമേഖലയിലും ലിത്വേനിയ, ലാത്വിയ എന്നിവയുടെ അതിര്‍ത്തി മേഖലയിലും നാറ്റോയുടെ വ്യോമ സംവിധാനങ്ങളുണ്ട്. റൊമാനിയയുടെ കിഴക്ക് കരിങ്കടല്‍ തീരം – ഇത് യുക്രെയ്‌നിന്റെ ഒഡേസ തുറമുഖ മേഖല തന്നെയാണ് – യുക്രെയ്ന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലം മുതല്‍ നാലിടത്താണ് പോളണ്ടില്‍ അമേരിക്കന്‍ സൈനികരുള്ളത്. അതുപോലെ റഷ്യയുടെ സഖ്യരാജ്യമായ ബലാറസ് അതിര്‍ത്തിയോട് ചേര്‍ന്ന് ലിത്വേനിയയിലും അമേരിക്കന്‍ സൈന്യമുണ്ട്.
എസ്‌തോണിയയിലും ലാത്വിയയിലും ലിത്വേനിയയുടെയും പോളണ്ടിന്റെയും ഇടയ്ക്കുള്ള റഷ്യന്‍ അധീന പ്രദേശമായ കാലിനങ്!ഗ്രാഡിനോടു ചേര്‍ന്നും നാറ്റോ സൈനിക താവളങ്ങളും അവരുടെ സൈന്യവും സ്ഥിരമായി ഉണ്ട്. റൊമാനിയയിലും നാറ്റോയുടെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും നിലവിലുണ്ട്. പോളണ്ടിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനം പൂര്‍ത്തിയായി വരുന്നു.
https://www.facebook.com/Malayalivartha


























