ഒഡേസയില്‍ നാറ്റോയെ പൂട്ടും; ആഫ്രിക്ക പട്ടിണിയിലാകും വിജയം ഉറപ്പിച്ച റഷ്യയ്ക്ക് അവസാന നിമിഷം സംഭവിച്ചത്

റഷ്യയുടെ നാറ്റോയോടുള്ള പ്രതികാരം പറഞ്ഞറിയിക്കാന്‍ കഴിയാതതാണ്. ഈ യുദ്ധത്തിനും വിനാശത്തിനും റഷ്യ കാണക്കാരായി കാണുന്നതും നാറ്റോയെയും അമേരിക്കയെയും തന്നെയാണ്. ഇതിനു പിന്നിലൊരു കഥയയുണ്ട് ഈ അടുത്തിടെ സംഭവിച്ചൊരു പ്രതികാരത്തിന്റെ കഥ
1993 ല്‍ അമേരിക്കയും യുക്രെയ്‌നും തമ്മിലുണ്ടാക്കിയ കരാറിനെ തുടര്‍ന്ന് 1997 ല്‍ ആരംഭിച്ചതാണ് 'സീ ബ്രീസ്' എന്ന നാവികാഭ്യാസ പരിപാടി. അതായത്, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു തൊട്ടുപിന്നാലെ. കരിങ്കടലിന് സമീപത്തുള്ള രാജ്യങ്ങള്‍, നാറ്റോ അംഗങ്ങള്‍ തുടങ്ങിയവരാണ് ഇതില്‍ പങ്കെടുക്കുക. അമേരിക്കയും യുക്രെയ്‌നും ചേര്‍ന്നാണ് ആതിഥ്യമരുളുന്നത്. കോവിഡ് കാരണം കാര്യമായി നടക്കാതിരുന്ന 2020 ലെ അഭ്യാസത്തിനു പകരം 2021 ലെ നാവികാഭ്യാസത്തില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 32 രാജ്യങ്ങളാണ് പങ്കെടുത്തത്. 5000 സൈനികര്‍, 18 സ്‌പെഷല്‍ ഫോഴ്‌സസ്, 32 കപ്പലുകള്‍, 40 വിമാനളും ഹെലികോപ്റ്ററുകളും എന്നിവ പങ്കെടുത്ത, കരിങ്കടല്‍ തീരത്തു നടന്ന ഈ അഭ്യാസത്തിന് മറ്റൊരു ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. യുക്രെയ്‌നെ 'നാറ്റോ സ്റ്റാന്‍ഡേര്‍ഡി'ലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അത്. നാറ്റോയില്‍ അംഗമാകാനുള്ള ആഗ്രഹം യുക്രെയ്ന്‍ പരസ്യമായി പ്രകടിപ്പിക്കുകയും അതിനായുള്ള കരുക്കള്‍ നീക്കിത്തുടങ്ങുകയും ചെയ്തിരുന്നു. കരിങ്കടലിന്റെ തീരത്തു കിടക്കുന്ന റഷ്യ പക്ഷേ, ഈ അഭ്യാസത്തിലില്ല എന്നതാണ് ശ്രദ്ധേയം. 1998–ല്‍ മാത്രമാണ് റഷ്യ ഇതില്‍ പങ്കെടുത്തത്. അതായത്, റഷ്യയുടെ അതിര്‍ത്തിയില്‍ ശീതയുദ്ധകാലത്തെ എതിരാളികളെല്ലാം ചേര്‍ന്ന് ആ ദശകത്തിലെ തന്നെ ഏറ്റവും വലിയ സൈനികാഭ്യാസം നടത്തുന്നു, അതിന് വേദിയാക്കുന്നത് തങ്ങളുടെ തൊട്ടയല്‍രാജ്യവും.
ഈ പരിപാടി സസൂക്ഷ്മം വീക്ഷിച്ചിരുന്ന റഷ്യ ഇടയ്ക്കിടെ കൊമ്പു കോര്‍ത്ത കാര്യമാണ് ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞത്. എന്നാല്‍ നാവികാഭ്യാസത്തിനൊടുവില്‍ അമേരിക്കന്‍ സൈനിക നേതൃത്വം വ്യക്തമാക്കിയത് ഇതില്‍ റഷ്യയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വളരെ പ്രഫഷനലും സുതാര്യവുമായാണ് നാവികാഭ്യാസം നടത്തിയത് എന്നുമാണ്. കരിങ്കടല്‍ മേഖലയുടെ 'സുരക്ഷിതത്വം ഉറപ്പാക്കാ'നാണ് തങ്ങളുടെ ഉദ്യമമെന്നും തുടര്‍ന്നും ഇക്കാര്യവുമായി മുന്നോട്ടു പോകുമെന്നും യു.എസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാെല ഒക്ടോബറിലായിരുന്നു അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം. രണ്ടു മാസത്തിനുള്ളില്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ച റഷ്യ ൈവകാതെ യുദ്ധവും പ്രഖ്യാപിച്ചു.
ആ വര്‍ഷം ഏപ്രിലില്‍ റഷ്യ ക്രൈമിയ മേഖലയില്‍ അസാധാരണമായ ഒരു സൈനികാഭ്യാസം നടത്തിയിരുന്നു. അവരുടെ കരിങ്കടല്‍ നാവിക വ്യൂഹമായിരുന്നു അതിനു പിന്നില്‍. 10,000 സൈനികരും 40 പടക്കപ്പലുകളും അടങ്ങിയതായിരുന്നു സൈനികാഭ്യാസം. 2014 ല്‍ യുക്രെയ്‌നില്‍നിന്ന് റഷ്യ പിടിച്ചെടുത്തതായിരുന്നു ക്രൈമിയ. അതുവരെ യുക്രെയ്‌ന്റെ ഏറ്റവും വലിയ നാവിക താവളവും ഇവിടെയായിരുന്നു. അസോവ് കടലിലേക്കും അവിടെനിന്ന് കരിങ്കടലിലേക്കും മെഡിറ്ററേനിയന്‍ മേഖലയിലേക്കും റഷ്യന്‍ ഭീഷണി കൂടാതെ പോകാനും വരാനും ക്രൈമിയ ഉണ്ടായിരുന്ന കാലത്ത് യുക്രെയ്‌ന് കഴിഞ്ഞിരുന്നു. അത് റഷ്യ പിടിച്ചെടുത്തതോടെ കരിങ്കടല്‍ തീരത്തുള്ള ഒഡേസയെയായിരുന്നു യുക്രെയ്ന്‍ ആശ്രയിച്ചിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യുക്രെയ്ന്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതും പലപ്പോഴും നാറ്റോ രാജ്യങ്ങളുടെ കപ്പലുകള്‍ ഉപയോഗിക്കുന്നതും ഇവിടമാണ്. ക്രൈമിയയില്‍നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഒഡേസയും ഇപ്പോള്‍ റഷ്യ പിടിച്ചെടുക്കാന്‍ പോവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒഡേസയെ 'തടവിലാക്കി'യതോടെ യുക്രെയ്‌നില്‍ നിന്നുള്ള കയറ്റുമതി നിലച്ചെന്നും രണ്ടു മാസത്തിനുള്ളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകം പട്ടിണിയിലാകാന്‍ പോകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഒഡേസ കൂടി പോകുന്നതോടെ പുറത്തേക്ക് കടക്കാന്‍ മറ്റു രാജ്യങ്ങളില്‍ കൂടി കരമാര്‍ഗം കടന്നു പോകേണ്ടി വരും യുക്രെയ്‌നിന്. ഒരര്‍ഥത്തില്‍ കരിങ്കടലില്‍ റഷ്യന്‍ ആധിപത്യം പൂര്‍ണമാകുകയും ചെയ്യും ഈ കാര്യങ്ങള്‍ സംഭവിച്ചാല്‍.
https://www.facebook.com/Malayalivartha


























