Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഞാൻ തീയാണ്..തീപ്പൊരിയാണ്..പാകിസ്ഥാൻ ഉഷ്ണതരം​ഗത്താൽ പ്രതിസന്ധിയിൽ ആഴുന്നതിനിടെ കാട്ടുതീക്ക് മുന്നിൽ നിന്നുള്ള ടിക്ടോക് വീഡിയോക്ക് ഇൻഫ്ളുവൻസർക്ക് വിമർശനത്തോട്...വിമർശനം..സിൽവർ ബാൾ‌ ​ഗൗൺ ധരിച്ച് സ്ലോമോഷനിലുള്ള വീഡിയോക്ക് നൽകിയ ക്യാപ്ഷനും വിവാദങ്ങള്ളിൽ... ഞാൻ എവിടെയായിരുന്നാലും തീ ആളിപ്പടരുന്നു എന്ന ക്യാപ്ഷനോടെയാണ് ഹുമെയ്റയുടെ വീഡിയോ..

18 MAY 2022 01:16 PM IST
മലയാളി വാര്‍ത്ത

കാട്ടുതീക്ക് മുന്നിൽ നിന്നുള്ള വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതിന്റെ പേരിൽ സാമൂഹിക മാധ്യമത്തിൽ വിമർശനം നേരിട്ട് പാകിസ്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. രാജ്യം ഉഷ്ണതരം​ഗത്താൽ പ്രതിസന്ധിയിൽ ആഴുന്നതിനിടെ കാട്ടുതീക്ക് മുന്നിൽ നിന്നുള്ള ടിക്ടോക് വീഡിയോ പങ്കുവെച്ചതിന്റെ പേരിലാണ് ഹുമെയ്റ അസ്​ഗർ എന്ന യുവതിക്ക് നേരെ വിമർശനങ്ങൾ ഉയർന്നത്.

 

 

കാട്ടുതീക്ക് മുന്നിലൂടെ നടക്കുന്ന വീഡിയോ ആണ് ഹുമെയ്റ ടിക്ടോക്കിൽ പങ്കുവെച്ചത്. സിൽവർ ബാൾ‌ ​ഗൗൺ ധരിച്ച് സ്ലോമോഷനിലുള്ള വീഡിയോക്ക് നൽകിയ ക്യാപ്ഷനും വിവാദങ്ങൾക്ക് ഇടയാക്കി. ഞാൻ എവിടെയായിരുന്നാലും തീ ആളിപ്പടരുന്നു എന്ന ക്യാപ്ഷനോടെയാണ് ഹുമെയ്റ വീഡിയോ പങ്കുവച്ചത്.

 

 

വീഡിയോക്കു വേണ്ടി മനപ്പൂർവം കാട്ടുതീ സൃഷ്ടിച്ചതിന്റെ പേരിൽ അബോട്ടാബാദിൽ ഒരു യുവാവിനെ ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഹുമെയ്റയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

 

 

വീഡിയോ വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഹുമെയ്റ രം​ഗത്തെത്തുകയും ചെയ്തു. താനല്ല കാട്ടുതീ ഉണ്ടാക്കിയതെന്നും വീഡിയോ പകർത്തുന്നതിനിടയിൽ ആർക്കും ഒരുപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. പിന്നാലെ ഹുമെയ്റ വീഡിയോ പിൻവലിക്കുകയും ചെയ്തു.

 

 

തീയാളുന്നതിനിടയിൽ വീഡിയോ പകർത്തുന്നതിന് പകരം അത് അണയ്ക്കാനുള്ള ശ്രമമായിരുന്നു ഹുമെയ്റയുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകേണ്ടിയിരുന്നത് എന്ന് പരിസ്ഥിതി പ്രവർത്തകയും ഇസ്ലാമാബാദ് വൈൽഡ്ലൈഫ് മാനേജ്മെന്റ് ബോർ‍ഡിന്റെ ചെയർപേഴ്സണുമായ റീനാ സയീദ് ഖാൻ സാട്ടി പറഞ്ഞു.

 

 

ഈ വീഡിയോയിലൂടെ പകരുന്ന സന്ദേശം അങ്ങേയറ്റം ​​ഗൗരവതരമാണെന്നും റീനാ സയീദ് പറഞ്ഞു. ഹുമെയ്റയെപ്പോലെ പതിനൊന്ന് മില്യൺ ഫോളോവേഴ്സുള്ള സാമൂഹികമാധ്യമത്തിൽ സ്വാധീനമുള്ളൊരാൾ ഇത്തരത്തിൽ നിരുത്തരവാദപരമായ വീ‍ഡിയോകൾ പങ്കുവെക്കരുതെന്നും കമന്റുകൾ ഉയരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (6 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (16 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (25 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (33 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (52 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends