Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചൈനീസ് വിമാനാപകടം നടന്നത് ബോധപൂർവം; വീഴ്‌ച്ചയിൽ ആകാശത്ത് വെച്ച് വിമാനം രണ്ട് കഷ്ണങ്ങളായി തകർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ! 132 പേരുടെ ജീവനെടുത്ത ചൈനീസ് വിമാനാപകടം സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്....

18 MAY 2022 03:38 PM IST
മലയാളി വാര്‍ത്ത

ഏവരെയും ഞെട്ടിച്ച് 132 പേരുടെ ജീവനെടുത്ത ചൈനീസ് വിമാനാപകടം സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിൽ നിന്നും ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിമാനാപകടം ബോധപൂർവ്വമായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ചൈനയിലെ പടിഞ്ഞാറൻ മേഖലയായ കുൺമിംഗിൽ നിന്ന് ഗുവാങ്‌സോയിലേക്ക് പുറപ്പെട്ട എം.യു 5735 വിമാനമാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത്.

അതേസമയം പ്രാഥമിക അന്വേഷണത്തിൽ വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ്. അതിനാൽ തന്നെ വിമാനത്തിനുള്ളിലെ ക്രൂവിന്റെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിമാനത്തിലെ കോക്ക്പിറ്റിലുള്ള നിയന്ത്രണങ്ങൾ ആഴത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിലേക്കോ അല്ലെങ്കിൽ പെട്ടന്നുള്ള പതനത്തിലേക്കോ നയിച്ചേക്കാം എന്നാണ് ബ്ലാക്ക് ബോക്‌സിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മൂലം അറിയാൻ കഴിയുന്നത്. ഈ വീഴ്‌ച്ചയിൽ തന്നെ ആകാശത്ത് വെച്ച് വിമാനം രണ്ട് കഷ്ണങ്ങളായി തകർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

അതോടൊപ്പം തന്നെ വിമാനത്തിലുണ്ടായിരുന്ന മറ്റൊരാൾ കോക്ക്പിറ്റിൽ അതിക്രമിച്ച് കയറി മനഃപൂർവം തകരാർ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറയുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതിനാൽ തള്ളിക്കളയാനാകില്ലെന്നും അമേരിക്കയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 28 വർഷത്തിനിടെ ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമായിരുന്നു കഴിഞ്ഞ മാർച്ചിൽ നടന്നത്.

ചൈനയിലെ തന്നെ ഗുവാങ്സി പ്രവിശ്യയിലെ വുഷു നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നു വീണത്. 3.5ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22ഓടെ നഷ്ടപ്പെട്ടിരുന്നു. പിന്നാലെയാണ് അപകടമുണ്ടായത്. മലമുകളിലേക്ക് വിമാനം കൂപ്പുകുത്തി വീഴുകയായിരുന്നു. ഒൻപത് ജീവനക്കാരും 123 യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (6 minutes ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (16 minutes ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (25 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (33 minutes ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (52 minutes ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (8 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (9 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (9 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (9 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (9 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (9 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (10 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (11 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (12 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (14 hours ago)

Malayali Vartha Recommends